ഇരിങ്ങാലക്കുട : സർക്കാർ നടപ്പിലാക്കിയ മെഡി സെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസ കുടിശ്ശികയും, പെൻഷൻ കുടിശ്ശികയും ഉടനെ വിതരണം ചെയ്യുക എന്നി ആവശ്യങ്ങൾ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.പുതിയ മെമ്പർമാർക്കുള്ള വരവേൽപ്പ് സമ്മേളനം ജില്ല പ്രസിഡണ്ട് ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എ.എൻ.വാസുദേവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.ടി. ആന്റോ മുഖ്യപ്രഭാഷണം നടത്തി.
Day: August 26, 2022
വർണ്ണകുടക്ക് കൊടിയേറി ഇരിങ്ങാലക്കുടക്കിനി ആഘോഷ ദിനങ്ങൾ
ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിച്ച് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ-കായിക-കാർഷിക-സാഹിത്യ മഹോത്സവമായ 'വർണ്ണക്കുട' ക്ക് ഉജ്ജ്വല തുടക്കം.മുഖ്യവേദിയായ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ 'പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ വർണ്ണക്കുട' യുടെ കൊടിയേറ്റകർമ്മം നടത്തിതുടർന്ന് കാർഷിക, വാണിജ്യ, പുസ്തക പ്രദർശനങ്ങളുടെ ഉദ്ഘാടനം പ്രൊഫ. വി.കെ. ലക്ഷ്മണൻ
പാലിയം വിളംബരം നടപ്പാക്കാൻ കൂടൽമാണിക്യം ദേവസ്വം തയ്യാറല്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് ഓ.ബി.സി, എസ്.സി മോർച്ച സംഘടനകൾ
ഇരിങ്ങാലക്കുട : പാലിയം വിളംബരം കൂടൽമാണിക്യം ദേവസ്വത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓ.ബി.സി മോർച്ച, എസ്.സി മോർച്ച സംഘടനകൾ ദേവസ്വം ഭാരവാഹികൾക്ക് നിവേദനം നൽകി. സുപ്രീംകോടതി നിർദേശിച്ചിട്ടും കൂടൽമാണിക്യം ക്ഷേത്രത്തിൽ പാലിയം വിളംബര പ്രകാരം നിയമനം നടത്തിയിട്ടില്ല എന്നിവർ ആരോപിച്ചു.കഴിഞ്ഞ വർഷവും ഓ.ബി.സി മോർച്ച, എസ്.സി മോർച്ച സംഘടനകൾ കൂടൽമാണിക്യം ദേവസ്വം ഓഫീസിനുമുന്നിൽ പാലിയം വിളംബരം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടന്നിരുന്നു.ദേവസ്വം ഭരണസമിതിയുടെ ജാതിവിവേചനം അവസാനിപ്പിച്ച് പാലിയം വിളംബരം നടപ്പാക്കാൻ
രുചി വൈവിധ്യങ്ങളൊരുക്കി വർണ്ണക്കുട ജൈവ പാചക മത്സരം, ഒന്നാം സ്ഥാനം വേളൂക്കരക്ക്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവം വർണ്ണകുട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈവപാചക മത്സരത്തിൽ വേളൂക്കര പഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും മുരിയാട്, കാറളം പഞ്ചായത്ത് കുടുംബശ്രീകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.അഞ്ച് വിഭവങ്ങൾ ആണ് മത്സരാർത്ഥികൾ ഉണ്ടാക്കിയത്. ഉച്ചയ്ക്കുള്ള ആഹാരമായ മുത്താഴം, ഇതിൽ ധാന്യം കൊണ്ടുള്ള ഒരു വിഭവം, ഒരു ഒഴിച്ചു കറി, പിന്നെ ഒരു തോരൻ. അതിനു ശേഷം ഒരു നാലു