ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ഉള്ത്തുടിപ്പുകളെ ഊട്ടി ഉറപ്പിക്കാനും പൈതൃകസമൃദ്ധി രാജ്യാന്തര തലങ്ങളില് വിളംബരം ചെയ്യുവാനുമായി ഓണക്കാലത്ത് സംഘടിപ്പിക്കുന്ന നാട്ടുത്സവമായ വർണ്ണക്കുടയുമായി ബന്ധപ്പെട്ട് അയ്യങ്കാവ് മൈതാനത്ത് വർണ്ണക്കുട എക്സിബിഷൻ സ്റ്റാൾ ഉയരുന്നു. 6000 സ്ക്വയർഫീറ്റിൽ ജർമ്മൻ സ്ട്രെക്ചർ സാങ്കേതിക വിദ്യയിൽ പണിയുന്ന കൂറ്റൻ നിർമിതിയിൽ 50 എക്സിബിഷൻ സ്റ്റാളുകൾ ഉണ്ടാക്കും. കൂടാതെ 200 ലതികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ പറ്റുന്ന ഫുഡ് കോർട്ട്, എന്റർടൈൻമെന്റ് സ്റ്റേജ് എന്നിവയും എക്സിബിഷൻ സ്റ്റാളിനകത്ത്
Day: August 24, 2022
ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ ‘ജന ബോധൻ’ ലഹരി വിരുദ്ധ സന്ദേശയാത്ര
ആനന്ദപുരം : അനാഥർ ഇല്ലാത്ത ഭാരതത്തിന്റെയും കൊട്ടാരക്കര ആശ്രയ അഭയ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സമ്പൂർണ്ണ ലഹരി വിരുദ്ധ ബോധവല്ക്കരണ യജ്ഞം 'ജന ബോധൻ' 2022 ലഹരി വിരുദ്ധ സന്ദേശയാത്ര ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ നടന്നു.അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവഹിച്ചു. ആശ്രയ പ്രസിഡന്റ് കെ ശാന്ത ശിവൻ. ജനറൽ സെക്രട്ടറി ജോസ് മലയ പുരം, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിസി, നിമ്മി ജോൺ, മോളി ബാബു, അഭിനവ്
നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വിളംബര സൈക്കിൾ റാലി
ഇരിങ്ങാലക്കുട : നാഷണൽ ഹയർസെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വിളംബര സൈക്കിൾ റാലി സംഘടിപ്പിച്ചു. 1998ലാണ് നാഷണൽ സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ബുധനാഴ്ച തുടക്കം കുറിച്ചു.ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വിളംബര സൈക്കിൾ റാലി യുടെ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. സ്കൂൾ മാനേജർ രുക്മണി രാമചന്ദ്രൻ,
ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സി.ഐ.ടി.യു ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട : ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സി.ഐ.ടി.യു തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ലതാ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഷാജഹാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ പ്രസിഡന്റ് വി.എ മനോജ് കുമാർ. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്. സംസ്ഥാന പ്രസിഡണ്ട് ടി.കെ സിദ്ദിഖ്. സംസ്ഥാന
ജില്ലാ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണവുമായി ജോവിറ്റ സ്റ്റാലിൻ
എടതിരിഞ്ഞി : തൃശ്ശൂർ ജില്ലാ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ വിഭാഗത്തിൽ എടതിരിഞ്ഞി എച്ച്.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിനി ജോവിറ്റ സ്റ്റാലിൻ വ്യക്തിഗത മത്സരങ്ങളിൽ മൂന്ന് സ്വർണ്ണവും, ടീം വിഭാഗങ്ങളിൽ മൂന്ന് സ്വർണവും നേടി.യൂത്ത്, ജൂനിയർ, സീനിയർ വുമൺ വിഭാഗങ്ങളിലാണ് നേട്ടം കൈവരിച്ചത്. മത്സരങ്ങളിൽ മൊത്തം ആറ് സ്വർണമാണ് ജോലിക്ക് ലഭിച്ചത്.
ഇരിങ്ങാലക്കുടയിൽ 50 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ജില്ലയിൽ ഓറഞ്ച് അലേർട്ട്
അറിയിപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ തൃശൂർ ജില്ലയിൽ ബുധനാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുടയിൽ 50 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.24-08-2022: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസറഗോഡ് എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ25-08-2022: കോട്ടയം,