ഇരിങ്ങാലക്കുട : ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഠാണാവില്‍ ചാള്‍സ് ബേക്കറിയില്‍ നിന്നും ആറുകിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു.പതിനായിരം രൂപ പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. സൂപ്പര്‍വൈസര്‍ സൈനുദ്ദിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ അനൂപ് കുമാര്‍ ടി, അബീഷ് ആന്റണി, ജെ.എച്ച്.ഐ.മാരായ അജു സി.ജെ., സൂരജ് എന്നിവരായിരുന്നു പത്ത്
Day: August 23, 2022
തൃശ്ശൂരിൽ നടക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിലേക്ക് വിവാഹവേദിയിൽ നിന്നും ധനസഹായം
എടതിരിഞ്ഞി : പ്രവാസിയായിരുന്ന അന്തരിച്ച കാവല്ലൂർ ശ്രീരംഗന്റെ മകൻ ശ്രീപ്രിയന്റെയും ശ്രീലക്ഷിമിയുടെയും വിവാഹവേദിയിൽ വച്ച് തൃശ്ശൂരിൽ നടക്കുന്ന കേരള പ്രവാസി സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിലേക്കുള്ള സാമ്പത്തിക സഹായം കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ വൈസ് പ്രസിഡന്ററായ ഭരതൻ കണ്ടേങ്കാട്ടിലിന് കൈമാറി. ശ്രീരംഗന്റെ സഹോദരങ്ങളായ ഇരിങ്ങാലക്കുട പവിത്ര വെഡിങ്സ് ഉടമ സുനിൽ ലാൽ, വിശ്രുദ്ധൻ, ഹരി, സദാനന്ദൻ, സുധീർ എന്നിവർ സന്നിഹിതരായിരുന്നു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ നടന്നു
ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ നടന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ എം പി ജാക്സന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൺ തൃശ്ശൂർ എം.പി ടി.എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡി സി സി സെക്രട്ടറിമാരായ
സെന്റ് ജോസഫ്സ് കോളേജിലെ ഒഴിവുള്ള എസ്.സി/ എസ്ടി സംവരണ സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് & ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എം.എ. ഇക്കണോമിക്സ്, മാസ്റ്റർ ഓഫ് സോഷ്യല്‍ വർക്ക്, എം.എസ്.സി ഡാറ്റ അനലിറ്റിക്സ്, എം.എസ്.സി. ബോട്ടണി, എം.എസ്.സി സുവോളജി, എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. കമ്പ്യൂട്ടർ സയന്‍സ് എന്നീ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളിലെയും ഒഴിവുള്ള എസ്.സി/ എസ്ടി സംവരണ സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അർഹതയുള്ളവർ 23/08/2022 03.00 PM ന് മുമ്പായി കോളേജ് ഓഫീസുമായി
ഇ.കെ.എൻ അനുസ്മരണവും സ്മാരക പ്രഭാഷണവും 24 ന്
ഇരിങ്ങാലക്കുട : ഇ.കെ.എൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 ബുധനാഴ്ച ഇ.കെ.എൻ അനുസ്മരണവും സ്മാരക പ്രഭാഷണവും സംഘടിപ്പിക്കുന്നു.വൈകിട്ട് 3:30ന് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിന് എതിർവശമുള്ള നക്കര ബിൽഡിംഗ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സ്മാരക പ്രഭാഷണവും, ഐ.ആർ.ടി.സി മുണ്ടൂർ, രജിസ്ട്രാർ പി മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തും എന്ന് സംഘാടകർ അറിയിച്ചു
ഇരിങ്ങാലക്കുടയിൽ വർണ്ണക്കുട വിരിഞ്ഞു തുടങ്ങുന്നു, ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പന്തലിൻ്റെ കാൽ നാട്ടൽ നടന്നു
ഇരിങ്ങാലക്കുട : ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന കലാകായിക കാർഷിക സാഹിത്യ മഹോത്സവം വർണ്ണകുടയുടെ കാൽ നാട്ടുകർമ്മം അയ്യങ്കാവ് മൈതാനിയിൽ നടന്നു. ഐ.സി.എൽ ഫിൻകോർപ്പ് എം.ഡി. കെ.ജി. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളായ ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, ലത ചന്ദ്രൻ, ജോസ്.ജെ.ചിറ്റിലപ്പിള്ളി, കെ.എസ്. ധനേഷ്, കെ.എസ്. തമ്പി, ഷീജ പവിത്രൻ, ലത സഹദേവൻ, കെ.ആർ.വിജയ, ജിഷ ജോബി, സി.സി.ഷിബിൻ, എം.എസ്. സഞ്ജയ്,