ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുടയുടെ കാൽനാട്ട് കർമ്മം ചൊവ്വാഴ്ച രാവിലെ 8.30 ന് അയ്യങ്കാവ് മൈതാനത്ത് ഇരിങ്ങാലക്കുട മണ്ഡലത്തിലെ ജനപ്രതിനിധികൾ ചേർന്ന് നിർവ്വഹിക്കുന്നു. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ നീണ്ടുനിൽക്കുന്നതാണ് വർണ്ണകുടയുടെ പരിപാടികൾ.ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ലബ്ധപ്രതിഷ്ഠരായ പ്രതിഭകളെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് കൊണ്ട് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം.എല്‍.എയുമായ ഡോ. ആര്. ബിന്ദുവിന്റെ മുഖ്യ സംഘാടനത്തിലാണ് 'വര്‍ണ്ണക്കുടക്ക്' ഇരിങ്ങാലക്കുടയില്‍ അരങ്ങൊരുങ്ങുന്നത്.വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,
Day: August 22, 2022
ബാലൻ അമ്പാടത്തിന് ഇരിങ്ങാലക്കുട പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
അവിട്ടത്തൂർ : സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ബാലൻ അമ്പാടത്തിന് ഇരിങ്ങാലക്കുട പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അവിട്ടത്തൂർ ശ്രീരുദ്രം ഹാളിൽ നടന്ന ചടങ്ങ് എംപി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു.ശിവഗിരി മഠം സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, പൗരസമിതി കൺവീനർ സന്തോഷ് ചെറാക്കുളം, അഡ്വ: തോമസ് ഉണ്ണിയാടൻ, വേളൂക്കര ഗ്രാമപഞ്ചായത്ത്
തീരദേശജനങ്ങളുടെ ആകുലതകളെ അകറ്റുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം – ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട : വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീരദേശജനങ്ങളുടെ ആകുലതകളെ അകറ്റുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. അതിജീവനത്തിനായി തീരദേശവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട കത്തീഡ്രല്‍ സി.എല്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.മത്സ്യതൊഴിലാളികള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ഏറെയാണ്. കടല്‍തീരം ഇല്ലാതാകുമ്പോള്‍, പാവപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളും വീടുകളും കടല്‍ കയറി നശിപ്പിക്കപ്പെടുമ്പോള്‍ അതിനു പരിഹാരം കണ്ടെത്തേണ്ടത് തുറമുഖ
നഗരസഭ ഓഫീസിന് മുമ്പില്‍ ഗവണ്മെന്റ് ഉത്തരവ് കത്തിച്ച് ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രതിഷേധം
ഇരിങ്ങാലക്കുട : ഗവ. കരാര്‍ മേഖലയില്‍ ലേബര്‍ കോൺട്രാക്ട് സൊസൈറ്റികള്‍ക്ക് നല്‍കിവരുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ പുനസ്ഥാപിച്ച് കൊണ്ടുള്ള ഗവണ്മെന്റ് ഉത്തരവ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കേരളത്തിലെ മുഴുവന്‍ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതിന്റെ ഭാഗമായി അസോസിയേഷന് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുമ്പില്‍ ഉത്തരവ് കത്തിച്ച്കൊണ്ടുള്ള പ്രതിഷേധ സമരം സംഘടിപ്പിച്ചു.എ.കെ.ജി.സി.എയുടെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോജ് മേനോന് പ്രതിഷേധ
ഡിഫറെന്റിലി ഏബിൾഡ് എംപ്ലോയിസ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് തല സമ്മേളനവും അനുമോദനവും സഹായ വിതരണവും ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : കേരളത്തിലെ അംഗപരിമിത ജീവനക്കാരുടെ ഏക രജിസ്ട്രേഡ് സംഘടനയായ ഡിഫറെന്റിലി ഏബിൾഡ് എംപ്ലോയിസ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് തല സമ്മേളനവും അനുമോദനവും സഹായ വിതരണവും ആഗസ്റ്റ് 28 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹൈസ്കൂളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും.ഡി.എ.ഇ.എ സംസ്ഥാന പ്രസിഡന്റ് ജോബി എ.എസ് മുഖ്യപ്രഭാഷണം നിർവഹിക്കും. കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽകുമാർ, ചാലക്കുടി
വർണ്ണക്കുട – പൂക്കള മത്സരം നഗരസഭ ടൗൺ ഹാളിൽ ആഗസ്റ്റ് 30 ന്, പേരുകൾ 26 ന് മുമ്പായി രജിസ്റ്റർ ചെയ്യാം
ഇരിങ്ങാലക്കുട : വർണ്ണക്കുട കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന പൂക്കള മത്സരം ആഗസ്റ്റ് 30 ന് നഗരസഭ ടൗൺഹാളിൽ സംഘടിപ്പിക്കുന്നു. മത്സരാർത്ഥികൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവരായിരിക്കണം.1. വിദ്യാഭ്യാസ സ്ഥാപനങ്ങൾ2. ക്ലബ്ബുകൾ / വായനാശാലകൾ3. റസിഡൻസ് അസോസിയേഷനുകൾ 4. വ്യാപാരി വ്യവസായികൾ5. കുടുംബശ്രീ6. പഞ്ചായത്ത് തല സംഘാടക സമിതിപേരുകൾ ആഗസ്റ്റ് 26 ന് മുമ്പായി സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനേയോ
മത്സ്യതൊഴിലാളി സമരത്തിന് ഇരിങ്ങാലക്കുട കത്തീഡ്രൽ കെ.സി.വൈ.എമ്മിന്റെ ഐക്യദാർഡ്യം
ഇരിങ്ങാലക്കുട : തീരദേശ ജനതയോടുള്ള അവഗണനയിൽ പ്രതിഷേധിസിച്ചും മത്സ്യ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട കത്തീഡ്രൽ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. കത്തീഡ്രൽ പള്ളിക്കു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് ചിഞ്ചു ആന്റോ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി മുഖ്യപ്രഭാഷണം നടത്തി. അസി. ഡയറക്ടർ