ഇരിങ്ങാലക്കുട : കാലത്തിന്റെ വൈവിധ്യങ്ങളായ ജീവിതക്രമമനുസരിച്ച് മാറുന്ന പ്രേക്ഷകാഭിരുചികള് മനസ്സിലാക്കി വീഡിയോകള് നിര്മ്മിക്കുകയും, അവയെ ജനകീയമാക്കാനുള്ള എല്ലാ വിധ പദ്ധതികളും ആവിഷ്കരിച്ച് സമൂഹത്തെ കര്ത്തവ്യനിരതരാക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട വ്ളോഗേഴ്സ് ഇരിങ്ങാലക്കുടയിലാദ്യമായി ഒത്തുകൂടുന്നു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ കലാ-കായിക-കാർഷിക-സാഹിത്യ മഹോത്സവമായ 'വർണ്ണക്കുട' യുടെ ഭാഗമായാണ് കേരളത്തിലെ പ്രധാനപ്പെട്ട യൂട്യൂബ് വ്ളോഗേഴ്സ് ഇരിങ്ങാലക്കുടയിലെത്തുന്നത്.വേൾഡ് ഫോട്ടോഗ്രാഫി ഡേയായ ആഗസ്റ്റ് 19 വെളളിയാഴ്ച്ച ഉച്ചക്ക് 2.30 ന് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഡിജിറ്റൽ കോൺഫറൻസ്
Day: August 16, 2022
നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സ്വാതന്ത്ര്യദിന ചിത്രരചനാമത്സരത്തിന്റെ ഫല പ്രഖ്യാപനം
ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ചിത്രരചനാമത്സരം നടത്തി. ചിത്രകാരൻ രവീന്ദ്രൻ വലപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ഇ. പി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് ആർട്ടിസ്റ്റ് മോഹൻദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.ചിത്രരചനാ മത്സരത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിൽ പ്രശസ്ത ശിൽപ്പിയായ ജീവാനന്ദ് എടക്കുളം, ചിത്രകലാ അധ്യാപകനായ രഞ്ജിത് മാസ്റ്റർ, ചിത്രകാരിയായ ഋതിക,
വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ശിലാസ്ഥാപനം 18 ന്
ഇരിങ്ങാലക്കുട : കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രവർത്തന മേഖലയാക്കി രൂപീകരിച്ച 'വാൻഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി'യുടെ ഫാക്ടറി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ആഗസ്റ്റ് 18 വ്യാഴാഴ്ച വൈകീട്ട് 4.30 ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. കേരള കർഷകസംഘം ജില്ലാ സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായിരിക്കും.കമ്പനിയുടെ നടവരമ്പ് കല്ലംകുന്നിലുള്ള 90 സെൻറ്
ജില്ല ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ വാഹന റാലി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ആഘോഷിക്കുന്ന വേളയിൽ തൃശ്ശൂർ ജില്ല ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ എല്ലാവർഷവും നടത്തിവരാറുള്ള പോലെ മനോഹരമായ വാഹന റാലി സംഘടിപ്പിച്ചു. അലങ്കരിച്ച ലോറികൾ നഗരം ചുറ്റി പ്രദക്ഷിണം നടത്തിയത്ത് കാഴ്ചക്കാർക്ക് ദൃശ്യവിരുന്ന് ഒരുക്കി.
ശ്രീ കൂടൽമാണിക്യം ആനയൂട്ട് ചിങ്ങം ഒന്നിന്, 25 ഗജവീരന്മാർ അണിനിരക്കുന്നു
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 17 (1198 ചിങ്ങം 1) ബുധനാഴ്ച രാവിലെ ഒമ്പതിന് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ കേരളത്തിലെ തലയെടുപ്പുള്ള 25 ഗജവീരന്മാർ അണിനിരക്കുന്ന ആനയൂട്ട് സംഘടിപ്പിക്കുന്നു. ആനയൂട്ടിന് മുന്നോടിയായി മഹാഗണപതി ഹോമവും ഗജപൂജയും നടക്കും. ഗണപതിഹോമത്തിനും ആനയൂട്ടിനും ഭക്തർക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് എന്ന് ദേവസ്വം അറിയിച്ചു. ആനയൂട്ടിൽ പങ്കെടുക്കുന്ന ആനകളെ സ്പോൺസർ ചെയ്യാനുള്ള അവസരവും ഭക്തർക്കുണ്ട്.
ഗണിത വിജയം അധ്യാപക പരിശീലനം
ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള - ബി.ആർ.സി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ 3,4 ക്ലാസ്സുകളിലെ അധ്യാപകർക്ക് ഗണിത വിജയം ക്ലാസ്സുകൾ ബി.ആർ.സി ഹാളിൽ നടന്നു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി അധ്യക്ഷത വഹിച്ചു.ബി.ആർ.സി യിലെ സി.ആർ.സി.സി ജെന്നി ആന്റണി, ജയശ്രീ ബി.ആർ ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ നിഷ ലിന്റോ എന്നിവർ പരിശീലനത്തിന് നേതൃത്വം