എടതിരിഞ്ഞി : എച്ച്.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര ദിനാഘോഷങ്ങൾ ഓഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിച്ചു. വിവിധ ദിവസങ്ങളിലായി 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പോ'ടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ ഭരണഘടന ആമുഖം എല്ലാ വിദ്യാർത്ഥികളും ഏറ്റുചൊല്ലി. സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം നട്ടു.സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി, സ്കൗട്ട് ആൻഡ് ഗൈഡ്, എസ്.പി.സി, ജൂനിയർ റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. എല്ലാ
Day: August 15, 2022
കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു
കാട്ടൂർ : ഏറെ വർണ്ണാഭമായ പരിപാടികളോടെ കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി. പ്രിൻസിപ്പൽ ഹരീഷ് മേനോൻ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ബലൂണുകൾ പറത്തിവിട്ടു. അതിനുശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.ചെയർമാൻ അബ്ദുള്ളക്കുട്ടി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സി.വി. മുസ്തഫ സഖാഫി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം
കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ സ്വാതന്ത്ര്യദിന പരേഡ് നടന്നു
കാക്കാത്തുരുത്തി : കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ പരേഡ് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത എം പതാക ഉയർത്തി. വിദ്യാർത്ഥിനിയായ സരയു അവതരിപ്പിച്ച നൃത്തവും ഉണ്ടായിരുന്നു.ചടങ്ങിൽ പഞ്ചായത്ത് വാർഡ് മെമ്പർ ബിജോയ് കളരിക്കൽ, സ്കൂൾ പി.ടി.എ പ്രസിഡന്റ് സന്ദീപ് പി എസ്, അസിസ്റ്റന്റ് മാനേജർ രവി നാഥ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
75-ാം സ്വാതന്ത്ര്യ ദിനത്തിന് മാറ്റുകൂട്ടി ‘വർണ്ണക്കുട’ യിൽ ദേശഭക്തിഗാന മത്സരം
ഇരിങ്ങാലക്കുട : രാജ്യം 75-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരം ശ്രദ്ധേയമായി.ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ചു കൊണ്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എയുമായ ഡോ. ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ-കായിക-കാർഷിക മേള 'വർണ്ണക്കുട' യുടെ ഭാഗമായാണ് ദേശഭക്തിഗാന മത്സരം ഇന്ന് അരങ്ങേറിയത്.ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടന്ന ദേശഭക്തിഗാന മത്സരം മന്ത്രി
സംവരണം അടിച്ചമർത്തപ്പെട്ടവന് ഭരണഘടന നൽകിയ അവകാശം : മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : സംവരണം അടിച്ചമർത്തപ്പെട്ടവന് ഭരണഘടന നൽകിയ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സബർമതി ഹാളിൽ ഒരുക്കിയ ഭരണഘടന സദസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആണ് ഇന്നത്തെ ദിവസം., മാനവികത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ദേശീയ പോരാളികൾ. എല്ലാം മറന്ന് എടുത്ത് ചാടിയ
അസമത്വങ്ങളും, വിവേചനങ്ങളും രാജ്യത്ത് കരുത്ത് ആർജ്ജിക്കാൻ അനുവദിക്കരുതെന്ന പ്രതിജ്ഞ നാം എടുക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട : അസമത്വങ്ങളും, വിവേചനങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ രാജ്യത്ത് കരുത്ത് ആർജ്ജിക്കാൻ അനുവദിക്കരുതെന്ന പ്രതിജ്ഞയാണ് ഈ വേളയിൽ നാം ഏവരും എടുക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.രാജ്യത്തിന്റെ 75 -ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.ചടങ്ങിൽ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ എം.എച്ച് ഹരീഷ്, വാർഡ്
ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാർത്ത തുടർന്നും ലഭിക്കുവാൻ
ആഗോളീകരണത്തിന്റെ ആഘാതം ഏറ്റവും അധികം ബാധിച്ചത് സ്ത്രീകളെയും, കുട്ടികളെയും – ആനിരാജ
ഇരിങ്ങാലക്കുട : സ്ത്രീകളെയും,കുട്ടികളെയുമാണ് ആഗോളീകരണത്തിന്റെ ആഘാതം ഏറ്റവും അധികം ബാധിച്ചതെന്ന് എൻ.ഐ.എഫ്.ഡൗബ്ലു ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന വനിത സെമിനാര്‍ ഉദ്ഘാടനം ചെയൃയുകയായിരുന്നു അവര്‍.പോഷകാഹാരകുറവും, വിളര്‍ച്ചയും, സ്ത്രീകള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നത് ആഗോളീകരണത്തിന്റെസൃഷ്ടിയാണ്. ഇത് തൊഴില്‍മേഖലയെയും, വിദ്യഭ്യാസത്തെയും ദോഷകരമായി ബാധിച്ചു. സ്ത്രീവിഭാഗത്തിന്റെ വിവിധമേഖലയിലെ പ്രശ്നങ്ങള്‍ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ് അവയെ അഭിസംബോധന ചെയ്യാന്‍ മഹിളാ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണം. പൊതു വിതരണ രംഗത്തും,