ഇരിങ്ങാലക്കുട : സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ "തിരംഗ ടെററിയം" ശില്പശാല എന്ന വ്യത്യസ്ത ആശയവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ബോട്ടണി ഡിപ്പാർട്ട്മെന്റ്. ഒരു ചെറിയ ഗ്ലാസ് ബൗളിന് ഉള്ളിൽ ഒരു പൂന്തോട്ടത്തിന്റെ മാതൃക പണികഴിപ്പിക്കുന്നതിനെയാണ് ടെററിയം എന്ന് വിശേഷിപ്പിക്കുന്നത്.ദേശീയ പതാകയുടെ നിറങ്ങളോട് യോജിക്കുന്ന തരത്തിൽ ടെററിയങ്ങൾ നിർമ്മിക്കുകയാണ് ഈ അവസരത്തിൽ ബോട്ടണി വിഭാഗത്തിലെ വിദ്യാർത്ഥികൾ. ഓഗസ്റ്റ് 15ന് കോളേജിൽ ടെററിയങ്ങളുടെ വിൽപ്പനയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
Day: August 14, 2022
നാലമ്പല ദർശനം : കെ.എസ്.ആർ.ടി.സി യിൽ എത്തുന്ന ഭക്തർക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി വിധി, ബസ്സുകൾ വെട്ടി കുറച്ചു
ഇരിങ്ങാലക്കുട : കർക്കടമാസത്തിലെ നാലമ്പല ദർശനം ചൊവ്വാഴ്ച സമാപിക്കാനിരിക്കെ കെ.എസ്.ആർ.ടി.സി യിൽ ദർശനത്തിന് എത്തുന്ന ഭക്തർക്ക് നാലു ക്ഷേത്രങ്ങളിലും നൽകിവരുന്ന പ്രത്യേക പരിഗണനയും, ക്യൂ സംവിധാനവും അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി വിധി. ഇതേ തുടർന്ന് ഞായറാഴ്ച അധിക ബസ്സുകൾ ഒഴിവാക്കി നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടു ബസ്സുകൾ മാത്രമേ സർവീസ് നടത്തുകയെന്ന് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. കോട്ടയം സ്വദേശി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ക്യൂ നിൽക്കാതെ ദർശനം