ഇരിങ്ങാലക്കുട : വർണ്ണക്കുട മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുബന്ധ പരിപാടിയായ വർണ്ണക്കുട ചെസ്സ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മഹാത്മാ ബ്ളോക്കിൽ സംഘടിപ്പിച്ച ചെസ് ടൂർണമെൻ്റിൽ അഞ്ഞൂറിലധികം മത്സരാർത്ഥികളാണ് ബുദ്ധിപരമായ കരുനീക്കങ്ങളുമായി വാശിയേറിയ പോരാട്ടം കാഴ്ചവെക്കാനെത്തിയത്.റാപിഡ് ചെസിൻ്റെ ഈ കാലത്ത് സ്വാഭാവികമായ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത് ചെസ് പ്രേമികൾക്ക് വളരെ മികച്ച പ്രകടനം കാണാൻ അവസരമൊരുക്കി.വിജയികൾ : സീനിയർ ആൺകുട്ടികൾ 1st ജോ.ജെ.വാഴപിള്ളി ക്രൈസ്റ്റ് വിദ്യാനികേതൻ2nd
Day: August 13, 2022
ഓട്ടിസം പാർക്കിൽ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ 75-ാം സ്വാതന്ത്ര്യദിനാഘോഷം
ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഓട്ടിസം പാർക്കിൽ 75-ാം സ്വാതന്ത്ര്യദിനാഘോഷം കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സാന്നിധ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ കാറളം പഞ്ചായത്ത് പ്രസിഡൻ്റ് സീമ പ്രേംരാജ് കുട്ടികളുമായി സംവദിച്ചു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'ഗാന്ധിമരം നടൽ' ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി ഷിബിൻ നിർവഹിച്ചു. ഇരിങ്ങാലക്കുട ഗേൾസ് വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഹേന കെ.ആർ, ഇരിങ്ങാലക്കുട ബി.പി.സി സിന്ധു.
വർണ്ണക്കുട വർണ്ണാഭമാക്കാൻ വായനശാലകൾ രംഗത്ത്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഓണാഘോഷം 'വർണ്ണക്കുട' വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ വായനശാല പ്രതിനിധികളുടെ യോഗത്തിൽ തീരുമാനം. രേണു രാമനാഥൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻന്റ് ഐ. ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഖാദർ പട്ടേപ്പാടം, രാജൻ നെല്ലായി, യു.കെ. പ്രഭാകരൻ, വി.എൻ . കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. കെ.ജി.മോഹനൻ സ്വാഗതവും റെജില ഷെറിൻ നന്ദിയും പറഞ്ഞു.ആഗസ്റ്റ് 26 ന് മുനിസിപ്പൽ മൈതാനിയിലെ
വർണ്ണക്കുടയുടെ അനുബന്ധ പരിപാടികൾക്ക് ചിത്രരചനാ മത്സരത്തോടെ തുടക്കം
ഇരിങ്ങാലക്കുട : വർണ്ണക്കുട മഹോത്സവ അനുബന്ധ പരിപാടികൾ ചിത്രരചനാ മത്സരത്തോടെ ആരംഭിച്ചു. ഇരിങ്ങാലക്കുട നിയോജല മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് സെൻ്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചിത്രരചനാ മത്സരങ്ങളോടെ തുടക്കമായത്.നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ആവേശപൂർവ്വം പങ്കെടുത്തത്. പൊതു വിഭാഗത്തിലും മത്സരാർത്ഥികളുടെ പങ്കാളിത്തമേറെയായിരുന്നു.
ഹർ ഘർ തിരംഗയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹർ ഘർ തിരംഗയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോളി ആൻഡ്രൂസ്, എ.എൻ.ഓ എൽ.ടി ഡോ. ഫ്രാങ്കോ ടി ഫ്രാൻസിസ് നു ദേശിയ പതാക നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.50 - ഓളം എൻ.സി.സി കേഡറ്റ്സ് പരിപാടിയിൽ പങ്ക് ചേർന്നു. വൈസ് പ്രിൻസിപ്പാൾമാരുടെയും മറ്റ് അധ്യാപകരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. 100