താണിശ്ശേരി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ കാട്ടൂർ ബസ്റ്റാൻഡ് പരിസരത്ത് മാരത്തോൺ റൈസ് സംഘടിപ്പിച്ചു. കാട്ടൂർ പോലീസ് എസ്.എച്ച്.ഓ മഹേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ, വാർഡ് മെമ്പർ രമ എന്നവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പി.ടി.എ ഭാരവാഹികളും അധ്യാപകരും പിന്തുണച്ച ഈ പരിപാടി വിദ്യാർത്ഥികളുടെ രംഗ അവതരണത്തിലൂടെ ശ്രദ്ധേയമായി
Day: August 12, 2022
പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു
ഇരിങ്ങാലക്കുട : സംസ്ഥാന റവന്യൂ വകുപ്പ് നടപ്പാക്കി വരുന്ന ജനക്ഷേമ പദ്ധതികളുടെയും ആധുനികവൽക്കരണത്തിന്റെയും ഭാഗമായി ഭാഗമായി പണി പൂർത്തിയാക്കിയ കരുവന്നൂർ ബംഗ്ളാവ് പരിസരത്തെ പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു, തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ, റവന്യൂ ഡിവിഷണൽ ഓഫീസർ എം.എച്ച് ഹരീഷ്, മുകുന്ദപുരം താലൂക്ക്
“വർണ്ണക്കുട മഹോത്സവം” ഇരിങ്ങാലക്കുട അയ്യൻകാവ് മൈതാനിയിൽ ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 6 വരെ. അനുബന്ധ പരിപാടികൾ 20 വേദികളായിലായി ഓഗസ്റ്റ് 13 മുതൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമായ 'വര്‍ണ്ണക്കുട' മഹോത്സവം അയ്യൻകാവ് മൈതാനിയിൽ ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 6 വരെ സംഘടിപ്പിക്കുന്നു. അനുബന്ധ പരിപാടികൾ 20 വേദികളായിലായി ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ലബ്ധപ്രതിഷ്ഠരായ പ്രതിഭകളെയെല്ലാം ഒരുമിച്ച് ചേര്‍ത്ത്കൊണ്ട് ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം.എല്‍.എയുമായ ഡോ.ആര്.ബിന്ദുവിന്റെ മുഖ്യ സംഘാടനത്തിലാണ് 'വര്‍ണ്ണക്കുടക്ക്' ഇരിങ്ങാലക്കുടയില്‍ അരങ്ങൊരുങ്ങുന്നത്.വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,
കേരള ലോയേഴ്സ് ക്ലർക്ക് അസോസിയേഷൻ ആറാമത് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട : ഓഗസ്റ്റ് 12,13 തീയതികളിൽ നടക്കുന്ന കേരള ലോയേഴ്സ് ക്ലർക്ക് അസോസിയേഷൻ ആറാമത് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. നഗരസഭ ടൗൺ ഹാളിൽ രാവിലെ കേരള ലോയേഴ്സ് ക്ലർക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജശേഖരൻ നായർ പതാക ഉയർത്തി.വെള്ളിയാഴ്ച ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം, ട്രേഡ് യൂണിയൻ സമ്മേളനം എന്നിവയും, 13-ാം തീയതി സെമിനാർ, ശക്തിപ്രകടനം, പൊതുസമ്മേളനം എന്നിവയും തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.സാംസ്കാരിക
സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ബി.ടെക് ബ്രാഞ്ചുകള്‍ക്ക് എന്‍.ബി.എ. അംഗീകാരം
കല്ലേറ്റുംകര : ഇരിങ്ങാലക്കുട രൂപത എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ബി.ടെക് ബ്രാഞ്ചുകള്‍ക്ക് നാഷനൽ ബോർഡ് അക്രഡിറ്റേഷൻ (എന്‍.ബി.എ) അംഗീകാരം ലഭിച്ചു.കോളേജിലെ ബയോടെക്നോളജി, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, കപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.കോളജിലെ വിജയശതമാനം, പ്ലെയ്സ്മെന്റ്, ടെക്നോളജിക്കല്‍ ഇന്‍കുബേഷന്‍ സെന്റര്‍, ലാബുകള്‍,ക്ലാസ് റൂമുകള്‍, ലൈബ്രറി തുടങ്ങി നിരവധി നേട്ടങ്ങളും സൗകര്യങ്ങളും വിലയിരുത്തിയാണ് എന്‍.ബി.എ. അംഗീകാരം ലഭിച്ചത്. ഇത് സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള
വർണ്ണക്കുട – നീന്തൽ മത്സരം ആഗസ്റ്റ് 27ന് ക്രൈസ്റ്റ് അക്വാട്ടിക് സെന്ററിൽ, 20ന് മുമ്പായി പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്
ഇരിങ്ങാലക്കുട : വർണ്ണക്കുട - കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ ആഗസ്റ്റ് 27ന് ക്രൈസ്റ്റ് അക്വാട്ടിക് സെന്ററിൽ വെച്ച് നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. മത്സരാർത്ഥികൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടവരായിരിക്കണം.15 വയസ്സിൽ താഴെയുള്ള ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും, 15 വയസ്സിന് മുകളിലുള്ള ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും, നിബന്ധനകൾക്കനുസൃതമായി പൊതുജനങ്ങൾക്കും തത്സമയ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.ആഗസ്റ്റ് 20ന് മുമ്പായി സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനേയോ 828111290570 7559979005