ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിലെ 1, 2 ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനും ലളിതമായ കളികളിലൂടെ ആസ്വദിച്ച് ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വേണ്ടി അധ്യാപകർക്കുള്ള പരിശീലന പരിപാടിയായ "ഉല്ലാസഗണിതം " സമഗ്രശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചു.ബി.ആർ.സി ഹാളിൽ നടന്ന പരിശീലന പരിപാടി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിററിലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ബി.ആർ.സി. ബി.പി.സി സിന്ധു വി.ബി
Day: August 11, 2022
ഡോ. ബിജുവിൻ്റെ അന്യഭാഷ ചിത്രമായ ‘സൗണ്ട് ഓഫ് സൈലൻസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : പത്തോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഡോ. ബിജുവിൻ്റെ അന്യഭാഷ ചിത്രമായ ' സൗണ്ട് ഓഫ് സൈലൻസ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 12 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.അനാഥത്വം കൊണ്ട് ബുദ്ധആശ്രമത്തിൽ എത്തിപ്പെടുന്ന ഊമയായ ബാലൻ്റെ ജീവിത പ്രതിസന്ധികളാണ് ഹിന്ദി, ടിബറ്റൻ, പഹാരി ഭാഷകളിലായി ചിത്രീകരിച്ച ചിത്രം പറയുന്നത്.89 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം – “നവോത്ഥാന പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും” എൽ.ഡി.എഫ് സെമിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ടൗൺഹാളിൽ വച്ച് "നവോത്ഥാന പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും" എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മലയാളം സർവകലശാല എഴുത്തച്ഛൻ പാഠശാല തിരൂർ ഡയറക്ടർ അനിൽ ചേലമ്പ്ര ഉദ്ഘാടനം ചെയ്തു.യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം സതീശൻ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവീസ് മാസ്റ്റർ, മുൻ എം.എൽ.എ
കാക്കതുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ ഗാന്ധി മരം നടലും ആർട്ട് ഗാലറി ഉദ്ഘാടനവും നടന്നു
കാക്കതുരുത്തി : കാക്കതുരുത്തി എസ്.എൻ.ജി.എസ്.യു.പി സ്കൂളിൽ ഗാന്ധി മരം നടലും ആർട്ട് ഗാലറി ഉദ്ഘാടനവും നടന്നു. പടിയൂർ പഞ്ചായത്ത് 13-ാം വാർഡ് അംഗം ബിജോയ് കളരിക്കൽ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ജ്യോതി ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ രവിനാഥ് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പി.ടി.എ അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.സ്കൂൾ പ്രധാന അധ്യാപിക എം
ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ പട്ടയ വിതരണം ആഗസ്റ് 12 ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനിലെ പട്ടയ വിതരണവും, പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും, ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ആഗസ്റ് 12-ാം തീയതി ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ, കെ രാജൻ ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും എന്ന് പത്രസമ്മേളനത്തിൽ
തൃശ്ശൂര്‍ ലാന്റ് ട്രിബ്യൂണലില്‍ നിന്നും ഇരിങ്ങാലക്കുടക്കാര്‍ക്ക് അനുവദിക്കുന്നത് 1090 പട്ടയങ്ങള്‍
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ലാന്റ് ട്രിബ്യൂണലില്‍ നിന്നും മുകുന്ദപുരം താലൂക്കിലെ 1090 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്യുന്നത്. ഇരിങ്ങാലക്കുടയില്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് പ്രവര്‍ത്തിക്കുമ്പോഴാണ് മുകുന്ദപുരം താലൂക്കിലുള്ളവര്‍ക്ക് തൃശ്ശൂര്‍ ലാന്റ് ട്രിബ്യൂണലില്‍ നിന്നും പട്ടയം അനുവദിക്കേണ്ടിവരുന്നത്.2019 ഡിസംബര്‍ മാസം ഇരിങ്ങാലക്കുടയില്‍ ലാന്റ് ട്രിബ്യൂണല്‍ അനുവദിക്കപ്പെട്ടെങ്കിലും പ്രവര്‍ത്തനപരിധിയില്‍ മുകുന്ദപുരം താലൂക്ക് പ്രദേശം ഉള്‍പ്പെടുത്താതെ പോയതാണ് മുകുന്ദപുരം താലൂക്കിലെ പട്ടയ അപേക്ഷകര്‍ക്ക് വിനയായത്.ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ലാന്റ് ട്രിബ്യൂണലില്‍ അപേക്ഷ സമര്‍പ്പിക്കാനാകാതെ മുകുന്ദപുരത്തുള്ളവര് തൃശ്ശൂര്‍
ഇരിങ്ങാലക്കുട വൈസ് മെൻസ് ഇന്റർനാഷണൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വൈസ് മെൻസ് ഇന്റർനാഷണൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ക്ലബ്ബ് ഹാളിൽ ചേർന്ന യോഗം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിൻസെന്റ് പി ഡി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ക്ലബ് റീജിയണൽ ഡയറക്ടർ അനിൽ മുഖ്യാതിഥിയായിരുന്നു.വൈസ് മാന്മാരായ വിക്ടറി തൊഴുത്തുമ്പറമ്പിൽ, ഡേവിസ് ചക്കാലക്കൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ യോഗത്തിൽ 80 വയസ്സ് പിന്നിട്ടവരെ ആദരിച്ചു. എസ്. എസ്. എൽ.
കേരള ലോയേഴ്സ് ക്ലർക്ക് അസോസിയേഷൻ ആറാമത് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 12,13 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : കേരള ലോയേഴ്സ് ക്ലർക്ക് അസോസിയേഷൻ ആറാമത് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ ഓഗസ്റ്റ് 12,13 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഓഗസ്റ്റ് 12-ാം തീയതി ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം, ട്രേഡ് യൂണിയൻ സമ്മേളനം എന്നിവയും, 13-ാം തീയതി സെമിനാർ, ശക്തിപ്രകടനം, പൊതുസമ്മേളനം എന്നിവയും തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.സാംസ്കാരിക സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം
കൂടൽമാണിക്യം കൂത്തമ്പലത്തിൽ പുരുഷാർത്ഥക്കൂത്ത് സഹിതം നടന്നുവന്നിരുന്ന തപതീസംവരണം കൂടിയാട്ടം അവസാനിച്ചു
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി പുരുഷാർത്ഥക്കൂത്ത് സഹിതം നടന്നുവന്നിരുന്ന തപതീസംവരണം കൂടിയാട്ടം ബുധനാഴ്ച അവസാനിച്ചു. പാരമ്പര്യ അവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് കൂടിയാട്ടം അവതരിപ്പിച്ചത്.ഏകദേശം പത്ത് കൊല്ലങ്ങൾക്കു ശേഷം കൂത്തമ്പലത്തിൽ അരങ്ങേറിയ പുരുഷാർത്ഥക്കൂത്തിൽ, ധർമ്മാർത്ഥകാമമോക്ഷങ്ങൾ നേടുവാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണുളളത്.ഇതിൽ പ്രാധാന്യമുള്ള വിനോദം, അശനം എന്നിവ അമ്മന്നൂർ കുട്ടൻ ചാക്യാരും, വിവാദം, രാജസേവ എന്നിവ