നടവരമ്പ് : നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ ഇടവക മധ്യസ്ഥനായ സ്വർഗ്ഗാരോപിത മാതാവിന്റെ ഊട്ടു തിരുന്നാൾ ഓഗസ്റ്റ് 15 ന് ആഘോഷിക്കുന്നു. ഊട്ട് തിരുനാളിന്റെ കൊടിയേറ്റ കർമ്മം ഫാ, ജോയ് കടംബാട്ട് നിർവഹിച്ചു.
Day: August 10, 2022
സമീകൃതം- 2022 പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സമീകൃതം- 2022 പദ്ധതി ആരംഭിച്ചു. ആദ്യ പരിപാടിയായ ദശപുഷ്പ പ്രദർശനവും കർക്കടക മാസാചരണവും നടന്നു. മൂവാറ്റുപുഴ സംവർദ്ധ ആയുർവേദ ആശുപത്രിയിലെ ഡോ. ആര്യ കെ. ദാസ് പ്രദർശനം ഉദ്ഘാടനം നിർവഹിച്ചു. കർക്കിടക മാസാചാരണത്തിൽ ദശപുഷ്പങ്ങളുടെ പ്രാധാന്യത്തേക്കുറിച്ച് ക്ലാസ്സ് നയിച്ചു. പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അധ്യാപികമാരായ വൃന്ദ കെ. വി, ജിഷ മാത്യു
വാതിൽ പടി സേവന പദ്ധതി നഗരസഭ തല ഉദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട : വാതിൽ പടി സേവന പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം നൂറു വയസ്സായ കാരുകുളങ്ങര കൊറ്റായിൽ വീട്ടിൽ കുഞ്ഞുകുട്ടിയമ്മക്ക് ആധാർ കാർഡ് ലഭ്യമാക്കി കൊണ്ട് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു.സുജി അക്ഷയ കനാൽ പാലം, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്, സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, സുജാ സഞ്ജീവ് കുമാർ, സതി, വാർഡ്
താല്ക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു
ആഗോളീകരണ കാലത്തെ സ്ത്രീ പക്ഷ നിലപാടുകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ
ഇരിങ്ങാലക്കുട : സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള തൃശ്ശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 24,25,26 തീയതികളിൽ തൃപ്രയാറിൽ വച്ച് നടക്കും എന്നും സമ്മേളനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 ഞായറാഴ്ച സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ" ആഗോളീകരണ കാലത്തെ സ്ത്രീ പക്ഷ നിലപാടുകൾ " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കും.കേരള മഹിളാ സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി ഷീല വിജയകുമാർ
തപാൽ സ്വകാര്യവൽക്കരണത്തിനെതിരെ എൻ.എഫ്.പി.ഇ ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : എൻ.എഫ്.പി.ഇ ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ സ്വകാര്യവൽക്കരണത്തിനെതിരെ അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിച്ചു. തപാൽ മേഖലയിലെ സ്വകാര്യവൽക്കരണ പരിപാടികൾ ഉപേക്ഷിക്കുക, ഡാക്ക മിത്ര, കോമൺ സർവീസ് സെന്റർ പദ്ധതികൾ പിൻവലിക്കുക, റദ്ദ് ചെയ്ത സെക്ഷനുകൾ പുനസ്ഥാപിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിച്ചിട്ടുള്ളത്. സി ഡി സിജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷണൽ സെക്രട്ടറിമാരായ വൈശാഖ് വിൽസൺ, പി ഡി ഷാജു, ടി എസ് ശ്രീജ, വിവിധ
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കരുവന്നൂർ ബാങ്കിലും പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തുന്നു
കരുവന്നൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബാങ്കിന്റെ ഹെഡ് ഓഫീസിലും കേസിൽ ബന്ധമുള്ള പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഏകദേശം 75 ഓളം പേരുള്ള എൻഫോഴ്സ്മെന്റ് സംഘമാണ് വിവിധ സ്ഥലങ്ങളിൽ റെഡിയായി എത്തിയിട്ടുള്ളത്. മാധ്യമ പ്രവർത്തകരെ പരിസര പ്രദേശങ്ങളിൽ നിന്ന് അകറ്റി നിർത്തിയാണ് റൈഡ് നടക്കുന്നത്.അഞ്ചു പ്രതികളുടെ വീടുകളിലും ഹെഡ് ഓഫീസിലും
ഇരിങ്ങാലക്കുടയിൽ 4.4 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ആഗസ്റ്റ് 10 മുതൽ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത
വർണ്ണക്കുട – ദേശഭക്തിഗാനമത്സരം ആഗസ്റ്റ് 15ന് നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നു, 13ന് മുമ്പായി പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്
ഇരിങ്ങാലക്കുട : വർണ്ണക്കുട - കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന ദേശഭക്തിഗാനമത്സരം ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്നു.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന എൽ. പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കും കുടുംബശ്രീയിൽ അംഗങ്ങളായ മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ആഗസ്റ്റ് 13ന് മുമ്പായി സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനേയോ 8281260570 7559979005 നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരു വിദ്യാലയത്തിൽ നിന്നും