ഇരിങ്ങാലക്കുട : വർണ്ണക്കുട - കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ ആഗസ്റ്റ് 13ന് വിപുലമായ ചിത്രരചനാ മത്സരം നടത്തുന്നു. മത്സരാർത്ഥികൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽപ്പെട്ടവരായിരിക്കണം.എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, കോളേജ്, വിഭാഗ കല്പനയില്ലാതെ പൊതു ജനങ്ങൾക്കും തത്സമയ ആവിഷ്ക്കാരമായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. വിഷയം വേദിയിൽ വെച്ച് നൽകുന്നതാണ്. ജലച്ചായമാണ് മീഡിയം. എൽ.പി വിദ്യാർത്ഥികൾക്ക് മീഡിയം ഏതുമാകാം. ആഗസ്റ്റ് 12 ന് മുമ്പായി സ്വാഗതസംഘം
Day: August 9, 2022
വർണ്ണക്കുട – ചെസ്സ് ടൂർണമെൻറ് ആഗസ്റ്റ് 13ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ
ഇരിങ്ങാലക്കുട : വർണ്ണക്കുട കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ ചെസ്സ് ടൂർണമെൻറ് ആഗസ്റ്റ് 13ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.സബ് ജൂനിയർ (LKG മുതൽ നാലാം ക്ലാസ് വരെ), ജൂനിയർ (അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ), സീനിയർ ( ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ), ഓപ്പൺ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അഖിലേന്ത്യ വ്യാപകമായി തപാൽ ആർഎംഎസ് ജീവനക്കാർ ഓഗസ്റ്റ് 10ന് പണിമുടക്കുന്നു
ആയുർവേദ ആശുപത്രി പ്രവർത്തിക്കാൻ 5 സെന്റ് ഭൂമി ദാനം ചെയ്ത മുൻ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി പി.എം ഗോപി അന്തരിച്ചു
പടിയൂർ : പടിയൂർ പടിഞ്ഞാറേക്കര വീട്ടിൽ പി എം. ഗോപി അന്തരിച്ചു. ആയുർവേദ ആശുപത്രി പ്രവർത്തിക്കാൻ 5 സെന്റ് ഭൂമി പടിയൂർ ഗ്രാമ പഞ്ചയത്തിന് ദാനം ചെയ്ത പൊതുജനതയെ സ്നേഹിച്ച സുമനസ്സുകൂടിയായിരുന്നു അദ്ദേഹം.സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ രണദേവ്, നീഷ മണി, ബീന. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
ക്വിറ്റ് ഇന്ത്യ ദിനത്തിൽ കൂടൽമാണിക്യം ദേവസ്വത്തിന് മുന്നിൽ ക്വിറ്റ് ടെമ്പിൾ മുദ്രാവാക്യം ഉയർത്തി ഹിന്ദു ഐക്യവേദി
ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ക്വിറ്റ് ടെമ്പിൾ എന്ന മുദ്രാവാക്യം ഉയർത്തി കൂടൽമാണിക്യം ദേവസ്വം ക്ഷേത്ര ഓഫീസിനു മുൻപിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.മഹിളാ ഐക്യവേദി ജില്ലാ അധ്യക്ഷ ഷീബ ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ പ്രസിഡന്റ് പ്രണവ് മാനപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹിന്ദു ഐക്യവേദി തൃശൂർ ജില്ല ജനറൽ സെക്രട്ടറി പി എൻ അശോകൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ
കുട്ടംകുളം സമര ഭടൻ മഠത്തിക്കര രാമൻ മകൻ ശങ്കരൻ (102) നിര്യാതനായി
ഇരിങ്ങാലക്കുട : ഐതിഹാസികവും ചരിത്ര പ്രസിദ്ധവുമായ ഇരിങ്ങാലക്കുട കുട്ടംകുളം സമര ഭടൻ മഠത്തിക്കര ലൈനിൽ മഠത്തിക്കര രാമൻ മകൻ ശങ്കരൻ (102) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 9 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.ഭാര്യ പരേതയായ കാർത്ത്യായനി. മക്കൾ : പ്രേമ, രാജൻ (മാനേജിങ്ങ് ഡയറക്ടർ, ട്രോജൻ പവർ ട്രാൻസ്മിഷൻ എക്യുപ്മെന്റ് ഇൻഡസ്ട്രി ദുബായ് ), അശോകൻ, ദാസൻ (മുൻ വൈസ് ചെയർമാൻ, ഇരിങ്ങാലക്കുട നഗരസഭ),
നടവരമ്പ് സ്കൂളിലെ നെൽകൃഷി പതിമുന്നാം വർഷത്തിലേക്ക്
നടവരമ്പ് : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഞാറുനടീൽ നടന്നു കാർഷിക ക്ലബ്, എൻ.എസ്.എസ്, ഗൈഡ്സ്, എസ്.പി.സി, വി.എച്ച്.എസ്.സി, പൂർവ്വ വിദ്യാർത്ഥികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ്യ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഞാറുനടീൽ നടന്നത്.കഴിഞ്ഞ 12 വർഷങ്ങളായി കുഞ്ഞിക്കൈകളിൽ ഒരു പിടി നെല്ല് എന്ന ആശയവുമായി സ്കൂളിൽ കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നു. സ്കൂളിൻ്റെ സ്വന്തം രണ്ട് ഏക്കറോളം നെൽപാടത്താണ് കൃഷി ചെയ്തത്. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി
ഓഗസ്റ്റ് 9 – വ്യാപാരി ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : അഖിലേന്ത്യ വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഒമ്പതാം തീയതി വ്യാപാരി ദിനമായി ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷാജു പാറക്കാടൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് മാരായ ടിവി ആന്റോ, ടി.മണിമേനോൻ, പി വി നോബിൾ, ജോയിൻ സെക്രട്ടറിമാരായ ഡീൻ ഷാഹിദ്, കെ ആർ ബൈജു, യൂത്ത് വിംഗ് പ്രസിഡണ്ട് ലിഷോൺ ജോസ്, വനിതാ വിങ്ങ് പ്രസിഡണ്ട് മിനി ജോസ്കാളിയങ്കര
യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ അറുപത്തി രണ്ടാം സ്ഥാപകദിനം യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് പതാക ദിനമായി ആചരിച്ചു. ടൗൺ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, സെക്രട്ടറി ദേവരാജൻ, മണ്ഡലം വൈസ് പ്രസിഡന്റ് അജയ് മേനോൻ, മണ്ഡലം സെക്രട്ടറിമാരായ മനീഷ് ആർ യു,
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവും, യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ആചരിച്ചു
ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ആസാദ് റോഡ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനവും, യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ആചരിച്ചു.യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം സെക്രട്ടറിയും യൂണിറ്റ് പ്രസിഡൻ്റുമായ വിനു ആൻ്റണി പതാക ഉയർത്തി, യൂത്ത് കോൺഗ്രസ്റ്റ് ടൗൺ മണ്ഡലം ജനറൽ സെക്രട്ടറി അക്ഷയ് ആനന്ദൻ യൂണിറ്റ് പരിധിയിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമ്മെൻ്റൊ നൽകി ആദരിച്ചു.ചടങ്ങിൽ