എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം നിലയിലെ നന്മ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂളിലെ മുന്‍ അഡ്മിനിസ്ട്രേറ്ററും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീദേവി ടീച്ചറുടെ ഓര്‍മ്മയ്ക്കായി നന്മ ബ്ലോക്ക് എന്ന പേരിലാണ് സ്കൂളിന്റെ ഒന്നാംനില അറിയപെടുക.ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ എല്ലാ
Day: August 8, 2022
ശാന്തിനികേതനിൽ “ഞങ്ങളും കൃഷിയിലേക്ക്” – ജൈവ പച്ചക്കറിയുടെ ആദ്യ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട : കേരള സർക്കാർ കൃഷി വകുപ്പ് വിഭാവനം ചെയ്ത 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതനിൽ സയൻസ് - ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജൈവ പച്ചക്കറിയുടെ ആദ്യ വിളവെടുപ്പ് വിദ്യാർത്ഥികൾ നടത്തി.പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ, എസ്.എം.സി. ചെയർമാൻ ടി.എസ്. സുരേന്ദ്രൻ, മാനേജർ പ്രൊഫ. എം.എസ്. വിശ്വനാഥൻ, സജിതൻ, ഹെഡ് മിസ്ട്രസ് സജിത അനിൽകുമാർ, സയൻസ് അധ്യാപകരായ എൻ.ആർ. ദിവ്യ, ഇ.എ. പ്രിൻസി ,
കൃഷി പ്രവൃത്തികളിൽ ഏർപ്പെട്ട്കൊണ്ടിരിക്കുന്ന മികച്ച കർഷകരെ ചിങ്ങം ഒന്ന് കർഷകദിനത്തിൽ ആദരിക്കുന്നു
കൊറ്റനെല്ലൂർ : വേളൂക്കര കൃഷിഭവൻ പരിധിയിൽ വിവിധ കൃഷി പ്രവൃത്തികളിൽ ഏർപ്പെട്ട്കൊണ്ടിരിക്കുന്ന മികച്ച കർഷകരെ ചിങ്ങം ഒന്ന് കർഷകദിനത്തിൽ ആദരിക്കുന്നതിന് അപേക്ഷ / നാമനിർദ്ദേശം ക്ഷണിക്കുന്നു.ജൈവകൃഷി, വനിത, വിദ്യാർത്ഥി, മുതിർന്ന കർഷകർ, പട്ടികജാതി/ പട്ടികവർഗ്ഗം, നെൽകർഷകർ, സമ്മിശ്ര കർഷകർ, ക്ഷീരകർഷകർ, യുവാക്കൾ , സുഗന്ധവിള, അടുക്കളത്തോട്ടം എന്നീ വിഭാഗങ്ങളിൽപെട്ട കർഷകരെയാണ് ആദരിക്കുവാൻ ഉദ്ദേശിക്കുന്നത്.അപേക്ഷ / നാമനിർദേശം 2022 ആഗസ്റ്റ് മാസം 10 ന് ഉച്ചക്ക് 4 മണി വരെ
മുകുന്ദപുരം താലൂക്ക് ബാങ്ക് മേള 24 ലേക്ക് മാറ്റി
ഇരിങ്ങാലക്കുട : ബാങ്ക് ലോണ്‍ കുടിശ്ശികയായുള്ള റവന്യൂ റിക്കവറി കേസുകള്‍ തീര്‍പ്പാക്കുന്നതിനായി മുകുന്ദപുരം താലൂക്ക് ഓഫീസിനുകീഴില്‍ ആഗസ്റ്റ് 10,11,12 തിയ്യതികളിലായി ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂര്‍, കൊടകര ബ്ലോക്ക് ഓഫീസുകളില്‍ വെച്ച് നടത്താനിരുന്ന ബാങ്ക് മേള ആഗസ്റ്റ് 24 ലേക്ക് മാറ്റിയതായി മുകുന്ദപുരം തഹസില്‍ദാര്‍ അറിയിച്ചു.നിലവിലെ പ്രകൃതിക്ഷോഭ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മേള മാറ്റിയത്. പരമാവധി ഇളവുകള്‍ നേടി ബാങ്ക്ലോണ്‍ റവന്യൂ റിക്കവറി കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന ബാങ്ക് മേള സൗകര്യം കുടിശ്ശികക്കാര്‍ പരമാവധി
ഓണച്ചന്ത ആരംഭിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യും കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുമായി സഹകരിച്ച് ഓണച്ചന്ത സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടാനാവിലെ ബിഎസ്എൻഎൽ ഓഫീസിന് എതിർവശത്തുള്ള സ്ഥലത്താണ് 30 ദിവസം നീണ്ടു നിൽക്കുന്ന ചന്ത ആരംഭിച്ചിരിക്കുന്നത്.കർഷകരുടെ വിഷരഹിതമായ പച്ചക്കറികൾ സംഭരിക്കുകയും വിൽപ്പന നടത്തുകയും കർഷകരിൽ നിന്നും സംഭരിക്കുന്നത് നേന്ത്രക്കായ ലൈവ് ആയി വറുത്ത് ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് നൽകുന്നതാണ്. തിരുവോണത്തിന് സ്വാദിഷ്ഠമായ പാലടയും ഗോതമ്പ് പായസം എന്നിവ ഓർഡർ
ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ നടത്താനാവാതെ ദുരിതത്തിലായ കരുവന്നൂർ ബാങ്ക് നിക്ഷേപകനായ ജോസഫിന്റെ കുടുംബത്തിന് നിക്ഷേപത്തിന്റെ ഒരു ഭാഗം മന്ത്രി ആർ ബിന്ദു വീട്ടിലെത്തി നൽകി
മാപ്രാണം : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ നടത്താനാവാതെ ദുരിതത്തിലായ തെങ്ങോലപറമ്പിൽ ജോസഫിന്റെ കുടുംബത്തിന് അവർ ആവശ്യപ്പെട്ട നിക്ഷേപ തുക തിരിച്ചു നൽകാൻ വീട്ടിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു എത്തി 10.30 ലക്ഷം രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നു. കുടുംബം ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപയാണ് തിങ്കളാഴ്ച മന്ത്രി ആർ ബിന്ദു തെങ്ങോല പറമ്പിൽ ജോസഫിനും ഭാര്യ റാണിക്കും സഹകരണ
ഉന്നത വിജയം നേടിയ ശ്രീനാരായണ സ്മാരക സമാജം പുല്ലൂർ – സമാജം അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു
പുല്ലൂർ : ശ്രീനാരായണ സ്മാരക സമാജം പുല്ലൂർ - സമാജം അംഗങ്ങളുടെ കുട്ടികളിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയവർക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ എസ്.എൻ.എസ് സമാജം പ്രസിഡണ്ട് വെട്ടിയാട്ടിൽ പ്രകാശൻ അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി രജിത്ത് രാജൻ സ്വാഗതവും പറഞ്ഞു. ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും, ഉന്നതവിജയം നേടിയ എല്ലാവർക്കും
കോവിഡ് വാക്സിനേഷൻ : പ്രധാനമന്ത്രി അഭിനന്ദിച്ച ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ലിൻസി പി.പി യെ ആശുപത്രിയിൽ ആദരിച്ചു
ഇരിങ്ങാലക്കുട : കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യയിൽ 2021 ജനുവരി 16 ന് ആരംഭിച്ച കോവിഡ് വാക്സിനേഷൻ 2022 ജൂലൈ 17 ന് 200 കോടി പൂർത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ച രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ ഒരാളായ ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ലിൻസി പി.പി യെ ആശുപത്രി പ്രസിഡന്റ് എം.പി ജാക്സൺ പ്രധാനമന്ത്രിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകികൊണ്ട് ആദരിച്ചു. തദവസരത്തിൽ ആശുപത്രി ഡയറക്ടർമാർ, ഡോക്ടർമാർ മറ്റു
ടൂൾസ് റെണ്ടൽ അസോസിയേഷൻ ഫോർ കെയർ (TRAC) ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലം ടൂൾസ് റെണ്ടൽ അസോസിയേഷൻ ഫോർ കെയർ (TRAC) സമ്മേളനം ഇരിങ്ങാലക്കുട വ്യാപാരഭവൻ ഹാളിൽ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജു പറേക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ഭാരതകുമാർ ആദ്യക്ഷത വഹിച്ചു.ഇടുക്കി ജില്ല സെക്രട്ടറി ബാബു എം. കെ, സംസ്ഥാന വൈസ് പ്രസിഡന്റ് സഹീർ ശ്രീധരൻ, തൃശൂർ പ്രസിഡണ്ട്