ഇരിങ്ങാലക്കുട : പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ 9-ാമത് വാർഷിക ജനറൽ ബോഡി യോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.സൊസൈറ്റിയുടെ പ്രവർത്തനം നേരിട്ട് മനസ്സിലാക്കി തന്റെ പൈതൃക സ്വത്തിൽ നിന്ന് 5 സെന്റ് ഭൂമി ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിക്ക് സൗജന്യമായി നൽകിയ എ .ജെ റപ്പായിയെ സ്നേഹോപഹാരം നൽകി മന്ത്രി
Day: August 7, 2022
പുല്ലോക്കാരൻ ലോറൻസ് അന്തരിച്ചു
വല്ലക്കുന്ന് : വല്ലക്കുന്ന് ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ പരേതനായ യാക്കോബ് മകൻ ലോറൻസ് (54) അന്തരിച്ചു. വല്ലക്കുന്ന് സെന്ററിൽ റേഷൻ കട നടത്തിവരികയായിരുന്നു.സംസ്കാരകർമ്മം ഓഗസ്റ്റ് 8 തിങ്കളാഴ്ച വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഖ ദേവാലയ സെമിത്തേരിയിൽ നടക്കും. അമ്മ റോസി, ഭാര്യ ഷീന. മക്കൾ ഷിൻസ്, ഷിധിൻ.വല്ലക്കുന്ന് സെന്റ് അൽഫോൻസ് ദേവാലയ കത്തോലിക്കാ കോൺഗ്രസ് നിലവിലെ ചെയർമാൻ, വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയ നിർമ്മാണ
തൊണ്ണൂറു വയസ്സുള്ള വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് മാല കവര്‍ന്ന പ്രതി അറസ്റ്റില്‍, പിടിയിലായത് സൈക്കോ ബിജു എന്ന വിജയകുമാര്‍
മാപ്രാണം : തൊണ്ണൂറു വയസ്സുള്ള വ്യദ്ധയെ മാപ്രാണത്ത് വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച് മാല കവര്‍ന്ന പ്രതി പാലക്കാട് വടക്കുംഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടില്‍ വീട്ടില്‍ സൈക്കോ ബിജു എന്ന വിജയകുമാറിനെ (36) തൃശൂര്‍ റൂറല്‍ എസ്പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റു ചെയ്തു.ഒന്‍പതോളം സ്റ്റേഷനുകളില്‍ വിവിധ കേസ്സുകളില്‍ പ്രതിയാണ് ഇയാള്‍.ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ