ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ദീർഘകാല വികസന സ്വപ്നമായ ഠാണ - ചന്തക്കുന്ന് ജംഗ്ഷൻ വിപുലീകരണത്തിലേക്ക് ഒരു സുപ്രധാന കാൽവെപ്പു കൂടി പൂർത്തീകരിച്ചു. ജംഗ്ഷൻ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ 11 (1) ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ഘട്ടമായി ഭൂമിയുടെ സർവ്വെ നടപടികളിലേക്ക് പ്രവേശിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മാനവലശ്ശേരി വില്ലേജുകളിൽ പെട്ട 0.7190 ഹെക്ടർ ഭൂമിയാണ് ഠാണ
Day: August 5, 2022
ദുരിതാശ്വാസരംഗത്ത് സജീവമായി എ.ഐ.വൈ.എഫും മഹിളാ സംഘവും
പടിയൂർ : പടിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ വെള്ളപ്പൊക്ക ഭീഷണി നേരിട്ടതിനെ തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയും കുടുംബത്തെയും എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് എടതിരിഞ്ഞിയുടെ പ്രവർത്തകരും, കേരള മഹിളാ സംഘം പ്രവർത്തകരും ചേർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അനിത രാധാകൃഷ്ണൻ, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ടി വി. വിപിൻ, സുധ ദിലീപ്, വിഷ്ണു
വാള് വീശി നാടുവിട്ട കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടി
ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടി. കാട്ടൂർ സ്വദേശി നന്ദനത്തുപറമ്പിൽ ഹരീഷിനെയാണ് (47 ) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസിന്റെ സംഘം സാഹസികമായി പിടികൂടിയത്.തിങ്കളാഴ്ച പുലർച്ചെ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ബഹു നില ഫ്ലാറ്റിലേക്ക് അഞ്ചംഗ പോലീസ് ഇരച്ചുയറി ഇയാളെ കീഴ്പ്പെടുത്തു കയായിരുന്നു. മുപ്പത്തെട്ടോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്
ഇരിങ്ങാലക്കുടയിൽ 29.3 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യത
അറിയിപ്പ് : ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യത. ഇരിങ്ങാലക്കുടയിൽ 29.3 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, കഴിഞ്ഞദിവസം 86.0 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. മഴയിൽ കുറവ് വന്നിട്ടുണ്ട്.മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആഗസ്റ്റ് 7 നു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്, ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 5 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. കേരളത്തിലും തമിഴ് നാടിന്റെ
തൃശൂർ ജില്ലയിലെ പുഴകളിലെയും ഡാമുകളിലെയും വെള്ളിയാഴ്ച രാവിലത്തെ ജലനിരപ്പ്
തൃശൂർ ജില്ലയിലെ പുഴകളിലെ ജലനിരപ്പ് (05.08.2022, 6am)ചാലക്കുടി പുഴനിലവിൽ - 7.27 മീറ്റർമുന്നറിയിപ്പ് നില - 7.1 മീറ്റർഅപകട നില - 8.1 മീറ്റർഭാരതപ്പുഴനിലവിൽ - 23.42 മീറ്റർമുന്നറിയിപ്പ് നില - 23.5 മീറ്റർഅപകട നില - 23.94 മീറ്റർകുറുമാലിപ്പുഴനിലവിൽ - 5.96 മീറ്റർ (@4 am)മുന്നറിയിപ്പ് നില - 4.7 മീറ്റർഅപകട നില - 5.6 മീറ്റർകരുവന്നൂർ പുഴനിലവിൽ - 4.17 മീറ്റർ (@5 am)മുന്നറിയിപ്പ് നില