ഇരിങ്ങാലക്കുട : രാഷ്ട്രീയത്തിലെന്നതുപോലെ സിനിമാലോകത്തും താരങ്ങളുടെ മക്കള്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍, കഴിവുളള പുതുമുഖതാരങ്ങള്‍ക്ക് അവസരം നല്കി നാട്ടിന്‍പുറങ്ങളിലെ പച്ചയായ കാഴ്ചകളുമായി 'പോത്തുംതല' തിയേറ്ററുകളിലേക്ക്. ചാലക്കുടിയിലും മാളയിലും അതിരപ്പിളളിയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ, അമ്പതുവര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ നേര്‍ക്കാഴ്ചയാണ്.സാജു നവോദയ 'പോത്തുംതല' യില്‍ തീ പാറുന്ന നായകകഥാപാത്രമായി രംഗത്തെത്തുന്നു. വയലന്‍സ് നിറഞ്ഞ ചിത്രമാണെങ്കിലും മനോഹരമായ പാട്ടുണ്ട്. മാര്‍ക്കറ്റില്‍ നടക്കുന്ന സംഘട്ടനരംഗങ്ങള്‍ മാസ്മരികമാണ്. നാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനില്‍ കാരക്കുളമാണ്
Day: August 4, 2022
മഴക്കെടുതി, മുകുന്ദപുരം താലൂക്കിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിൽ 40 കുടുംബങ്ങളിൽ നിന്നായി 124 പേർ
ഇരിങ്ങാലക്കുട : മഴക്കെടുതികൾ മൂലം മുകുന്ദപുരം താലൂക്കിൽ 40 കുടുംബങ്ങളെ 13 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഓഗസ്റ്റ് നാലാം തീയതിയിലെ കണക്കുകൾ ആണിത്. 124 പേർ ക്യാമ്പുകളിൽ തങ്ങുന്നുണ്ട്. പുത്തൻച്ചിറ ജി.എൽ.പി.എസ് ക്യാമ്പിലാണ് ഏറ്റവും അധികം പേർ. 8 കുടുംബങ്ങളിൽ നിന്നായി 24 പേർ. മറ്റു ക്യാമ്പുകൾ കാറളം പഞ്ചായത്തിലെ വെള്ളാനി ഗുരുഭവൻ എൽ പി സ്കൂൾ, വേളൂക്കര പഞ്ചായത്തിലെ തുമ്പൂർ എസ് എച്ച് സി എൽ
വിദ്യാലയങ്ങള്‍ക്ക് തൃശൂർ ജില്ലയിൽ ഓഗസ്റ്റ് 5 വെള്ളിയാഴ്ചയും അവധി
ഇല്ലിക്കൽ റെഗുലേറ്ററിൽ വന്നടിഞ്ഞ മരങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം വിലയിരുത്താൻ മന്ത്രി ആർ ബിന്ദു സന്ദർശനം നടത്തി
കരുവന്നൂർ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലെ കുത്തൊഴുക്കിൽ കരുവന്നൂർ ഇല്ലിക്കൽ റെഗുലേറ്ററിൽ വന്നടിഞ്ഞ മരങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം വിലയിരുത്താൻ മന്ത്രി ഡോ.ആർ ബിന്ദു റെഗുലേറ്റർ പരിസരത്ത് സന്ദർശനം നടത്തി.വലിയ മരങ്ങൾ വന്നടിഞ്ഞതുമൂലം കരുവന്നൂർ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു.ഷട്ടറിനു മുൻവശത്ത് വന്നടിഞ്ഞ മരങ്ങൾ ഫയർ ഫോഴ്സിന്റെയും നാട്ടുക്കാരുടെയും നേതൃത്വത്തിലാണ് നീക്കം ചെയ്യുന്നത്.ഒരോ വർഷവും കരുവന്നൂർ ഇല്ലിക്കൽ ഡാമിൽ വന്നടിയുന്ന നൂറു കണക്കിന് മരങ്ങളാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്
വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ എത്രയും പെട്ടന്ന് ക്യാമ്പുകളിലേക്ക് മാറ്റാൻ പോലീസിന്റെ സഹായത്താൽ ജനപ്രതിനിധികൾ അടിയന്തരമായി ശ്രമിക്കണം – മന്ത്രി ആർ ബിന്ദു
ഇരിങ്ങാലക്കുട : പ്രളയ സമാന സാഹചര്യം പ്രതീക്ഷികാം എന്ന് മന്ത്രി ആർ ബിന്ദു, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ എത്രയും പെട്ടന്ന് ക്യാമ്പുകളിലേക്ക് മാറ്റാൻ പോലീസിന്റെ സഹായത്താൽ ജനപ്രതിനിധികൾ അടിയന്തരമായി ശ്രമിക്കണം. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.നമ്മൾ ഒരു പ്രതിസന്ധി ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നത് എന്നുള്ള ജാഗ്രത
കരുവന്നൂർ വിഷയത്തിൽ മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാരും സി.പി.എമ്മും എടുക്കുന്നതെന്ന് ആർ.എം.പി നേതാവ് കെ.കെ രമ എം.എൽ.എ. – ഫിലോമിനയുടെ വീട് സന്ദർശിച്ചു
ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാരും പാർട്ടിയും എടുക്കുന്നതെന്ന് ആർ.എം.പി നേതാവ് കെ.കെ രമ എം.എൽ.എ കുറ്റപ്പെടുത്തി. യഥാസമയം ബാങ്കിലെ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനാൽ മെഡിക്കൽ കോളേജിന് പുറത്ത് വിദഗ്ധ ചികിത്സസാധ്യത നഷ്ട്ടപെട്ട മരിച്ച ഫിലോമിനയുടെ മാപ്രാണത്തെ വീട് സന്ദർശിച്ച് ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു കെ.കെ രമ.കരുവന്നൂർ ബാങ്ക് വിഷയം നിയമസഭയിൽ പല വട്ടം ചർച്ച ചെയ്യുമ്പോൾ, നിക്ഷേപകർക്ക് പണം തിരിച്ചു
തൃശൂർ ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്, പുഴകളിലെ ജല നിരപ്പ് അപകട നിലയിലേക്ക് ഉയരാന്‍ സാധ്യത
അറിയിപ്പ് : തൃശൂർ ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്, പുഴയിലെ ജല നിരപ്പ് അപകട നിലയിലേക്ക് ഉയരാന്‍ സാധ്യത. പൊരിങ്ങൽക്കുത്ത് 4-ാം മത്തെ സ്ലൂയിസ് തുറന്നു. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത.തമിഴ്നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണിത്. ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകട