ഇരിങ്ങാലക്കുട : ഓണക്കാലത്ത് കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം ലഭിക്കാതെ വലയുമ്പോൾ, അതിന് പരിഹാരം ഉണ്ടാക്കാതെ എം.എൽ.യും മന്ത്രിയുമായ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ 'വർണ്ണകുടയുടെ' പേരിൽ ആഘോഷങ്ങൾ നടത്തുന്നതിനോട് വിയോജിപ്പുണ്ടെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം പി ജാക്സൺ.മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഓണത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ നടത്തുന്ന കലാസാംസ്കാരിക പരിപാടിയായ വർണ്ണകുടയിൽ സഹകരിക്കേണ്ട എന്ന നിലപാട് കോൺഗ്രസ് എടുത്തേക്കും. ഇതുമായി
Day: August 3, 2022
ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
അറിയിപ്പ് : കനത്ത മഴ തുടരുന്ന ചാലക്കുടി താലൂക്കിലെ അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വ്യാഴം) അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
സഹകരണ മേഖലയെ തകർക്കാനുള്ള യു.ഡി.എഫിന്റെയും,ബി.ജെ.പി യുടെയും ഗൂഢ ശ്രമങ്ങൾക്കെതിരെ സി.പി.ഐ(എം) പ്രതിഷേധ സംഗമം
ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ നടന്ന വായ്പാ ക്രമക്കേട് ചൂണ്ടിക്കാട്ടി കേരളത്തിലെ സുശക്തമായ സഹകരണ മേഖലയെ തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന യു.ഡി.എഫിന്റെയും,ബി.ജെ.പിയുടെ മോഹം നടക്കാൻ പോകുന്നില്ലെന്ന് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ.കരുവന്നൂർ ബാങ്കിൽ ഉണ്ടായ സംഭവത്തിൽ പാർട്ടി മാതൃകാപരമായ നടപടികൾ സ്വീകരിച്ചുവെന്നും, കുറ്റക്കാരായവർക്കെതിരെ ക്രിമിനൽ കേസ്സെടുക്കുകയും, ജയിലിലടയ്ക്കുകയും, നിക്ഷേപകർക്ക് തങ്ങളുടെ പണം തിരിച്ചു നൽകുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ഇരിങ്ങാലക്കുട
സി.പി.ഐ നേതാവും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന പി.പി വിൻസെന്റിന്റെ ചരമ വാർഷിക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : സി.പി.ഐ നേതാവും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന പി.പി വിൻസെന്റിന്റെ ചരമ വാർഷിക ദിനം ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. സി പി ഐ. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.സി. മോഹൻലാൽ അദ്ധ്യക്ഷത വഹിച്ചു, കേരള മഹിളാ സംഘം മണ്ഡലം
കൂടൽമാണിക്യം ക്ഷേത്രത്തിലെ കൂടിയാട്ട മഹോത്സവം ആരംഭിച്ചു
ഇരിങ്ങാലക്കുട : കൂടിയാട്ട ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം കൂത്തമ്പലത്തിലെ കൂടിയാട്ട മഹോത്സവം ആരംഭിച്ചു. കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് പ്രതിസന്ധി മൂലം നാമമാത്രമായി നടത്തിയിരുന്ന കൂടിയാട്ട മഹോത്സവമാണ് ഈ വർഷം തുടക്കം കുറിച്ചു. എല്ലാദിവസവും വൈകിട്ട് 6.30 ന് കൂടിയാട്ടം ആരംഭിക്കുംപാരമ്പര്യാവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ കൂടിയാട്ടത്തിന് നേതൃത്വം നൽകും. മഹോത്സവത്തോടനുബന്ധിച്ച് കൂടൽമാണിക്യം ദേവസ്വം മുൻ തന്ത്രി പ്രതിനിധിയും കൂടിയാട്ടം ആസ്വാദക സംഘത്തിന്റെ
ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ എഡിഷനുകൾ പുറത്തിറങ്ങി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ ഒരു വർഷത്തെ വികസനചരിത്രവുമായി 'ദർപ്പണം' പുറത്തിറങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സ്വന്തം നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് 'ദർപ്പണം' പ്രിന്റ് എഡിഷനും നവമാധ്യമ എഡിഷനും വെവ്വേറെ പ്രസിദ്ധീകരിച്ചത്. https://online.fliphtml5.com/wuvmw/mlll/ എന്ന വെബ് വിലാസത്തിൽ നവമാധ്യമ എഡിഷൻ ലഭ്യമാണ്. ലിങ്കിൽ പ്രവേശിച്ചാൽ പുസ്തകംപോലെ ഏടുകൾ മറിച്ച് വായിക്കാവുന്ന വിധത്തിലാണിത് ഒരുക്കിയിരിക്കുന്നത്.ഇരിങ്ങാലക്കുട നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നടപ്പാക്കുന്ന ഠാണ-ചന്തക്കുന്ന് റോഡ് വികസനത്തിൽ മന്ത്രി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു. തലേദിവസം കൊയ്തെടുത്ത നെൽ കറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ശേഖരിച്ചിരുന്നു. ശേഖരിച്ച നെൽകറ്റകൾ തലചുമടായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേതം വലം വച്ച് ശ്രീകോവിലിൽ പ്രവേശിച്ചു.തുടർന്ന് പൂജകൾക്ക് ശേഷം നെൽകതിരുകൾ ഭഗവാന് നിവേദിച്ചു. ശേഷം പൂജിച്ച കതിരുകൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും ദേവസ്വം ഓഫിസിലും സ്ഥാപിച്ചു. തുടർന്ന് നെൽകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു . നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം
ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി കല്ലേറ്റുംകര ബാങ്ക് പ്രസിഡന്റ്
മാപ്രാണം : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ നടത്താനാവാതെ ദുരിതത്തിലായ തെങ്ങോലപറമ്പിൽ ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി കല്ലേറ്റുംകര സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ ജോസഫ്. തന്റെ ഒരു മാസത്തെ ഓണറേറിയമായ 12500 രൂപ അദ്ദേഹം ജോസഫിന്റെ വീട്ടിലെത്തി കൈമാറി.തന്റെ സഹോദരൻ എൻ.കെ.ജോർജ് സര്‍ക്കാരിന് സൗജന്യമായി നൽകിയ വല്ലക്കുന്നിലെ കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന നിപ്മറിൽ മക്കളുടെ ചികിത്സയ്ക്കും മറ്റും സൗകര്യം ഒരുക്കാൻ
മഴക്കെടുതി, മുകുന്ദപുരം താലൂക്കിൽ 6 ദുരിതാശ്വാസ ക്യാമ്പ് തുറന്നു : 19 കുടുംബങ്ങളിൽ നിന്നായി 62 പേർ ക്യാമ്പുകളിൽ
ഇരിങ്ങാലക്കുട : മഴക്കെടുതികൾ മൂലം മുകുന്ദപുരം താലൂക്കിൽ 19 കുടുംബങ്ങളിൽ നിന്നായി 62പേർ വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ട്. 22 പുരുഷന്മാരും 27 സ്ത്രീകളും, 13 കുട്ടികളും ക്യാമ്പിൽ ഉണ്ട്. ഒരു ഗർഭിണിയും ക്യാമ്പിൽ ഉണ്ട്.കാറളം വെള്ളാനി ഗുരുഭവൻ എൽ.പി സ്കൂൾ, പുത്തൻച്ചിറ ജി.എൽ.പി.എസ് സ്കൂൾ, വേളൂക്കര പഞ്ചായത്തിലെ എസ്.എച്ച്.സി.എൽ.പി എസ് തുമ്പൂർ, വെള്ളാങ്കല്ലൂർ തെക്കുംകര മദ്രസ ഹാൾ, പറപ്പൂക്കര പഞ്ചായത്തിലെ ജെ,യു,പി,എസ് പന്തല്ലൂർ, പുതുക്കാട് സെന്റ് സേവിയേഴ്സ്
കോൺഗ്രസിന്റെ നേതൃത്വത്തില്‍ മെറിറ്റ് ഡേ 2022 ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ ഓഗസ്റ്റ് 6ന്
ഇരിങ്ങാലക്കുട : കോൺഗ്രസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തലത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നിയോജക മണ്ഡലത്തിൽ 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ഓഗസ്റ്റ് ആറാം തീയതി ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന മെറിറ്റ് ഡേ 2022 -ൽ ആദരിക്കുന്നു.സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി