അറിയിപ്പ് : കരുവന്നൂർ, മണലി പുഴകളിലെ വെള്ളത്തിന്റെ അളവ് വാണിങ് ലെവലിലേക്ക് അടുക്കുന്നു. പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പുഴയുടെ സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് മാറി താമസിക്കാൻ തയ്യാറാകണം എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു.
Day: August 2, 2022
ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ ഇല്ലംനിറക്കാവശ്യമായ നെൽക്കതിർ കൊയ്ത്തുത്സവം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ നടന്നു, ഇല്ലം നിറ ചടങ്ങുകൾ ബുധനാഴ്ച രാവിലെ 9.15 മുതൽ
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ ഇല്ലംനിറക്കാവശ്യമായ നെൽക്കതിർ കൊയ്ത്തുത്സവം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ നടന്നു. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ കെ ജി അജയകുമാർ, പ്രേമരാമരാജൻ, ദേവസ്വം ജീവനക്കാർ , ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങുകൾ ഓഗസ്റ്റ് 3 ബുധനാഴ്ച
ഹർ ഘർ തിരംഗ ഓഗസ്റ്റ് 13 മുതൽ 15 വരെ : വീടുകളിൽ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല, ഫ്ളാഗ് കോഡ് പാലിക്കണം
അറിയിപ്പ് : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്നു നിർദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സർക്കുലർ പുറപ്പെടുവിച്ചു.ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ
എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ ശുചിത്വമിഷൻ പദ്ധതിൽ ടോയ്ലറ്റ് സമുച്ചയം നിർമ്മിച്ചു
എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ ശുചിത്വമിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൂമംഗലം പഞ്ചായത്തിൽ നിന്നും അനുവദിച്ച ടോയ്ലറ്റ് സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി കുട്ടികൾക്കായി തുറന്നു കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സിബി കുന്നപ്പശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ് എൻ ജി എസ് എസ് കുറിസ് ചെയർമാൻ കെ കെ വത്സലൻ, സംഘം സെക്രട്ടറി എം ആർ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കോൺട്രാക്ടർ
കോൺഗ്രസ് പൊറത്തിശ്ശേരി വാർഡ് 36, ബൂത്ത് 48 സംയുക്തമായി ‘മികവ് 2022’ സംഘടിപ്പിച്ചു
പൊറത്തിശ്ശേരി : എസ്.എസ്സ്.എൽ.സി, പ്ലസ് ടു വിജയികളെയും, സ്കൈറ്റിങ് ഗിന്നസ് ജേതാവ് തേജസ് എസ് കൃഷ്ണ എന്നിവരെയും കോൺഗ്രസ് പൊറത്തിശ്ശേരി വാർഡ് 36, ബൂത്ത് 48 സംയുക്തമായി 'മികവ് 2022' ൽ ആദരിച്ചു.മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് കെ ആർ സുനിൽ അധ്യക്ഷത വഹിച്ചു. ആന്റോ പെരുമ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി അഡ്വ.പി എൻ സുരേഷ്,
എസ്.യു.വിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ മരിച്ചു
ഇരിങ്ങാലക്കുട : എസ്.യു.വിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെ ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിക്ക് സമീപമുള്ള സിവിൽ സ്റ്റേഷൺ റോഡിൽ എസ്.ബി.ഐ എ.ടി.എമ്മിന് മുന്നിൽ വച്ചാണ് KL 45 R 7979 ക്രെറ്റയും ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിന് മുൻവശത്തുള്ള സ്മിതസ് ഓട്ടോ പേട്ടയിൽ ഓടുന്ന KL 45 H 1597 ഓട്ടോയും
ബുധനാഴ്ചയും തൃശൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
അറിയിപ്പ് : തൃശൂർ ജില്ലയില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും എന്ന് കളക്ടർ അറിയിച്ചു.
അതിതീവ്രമായ മഴക്കുള്ള സാധ്യത – തൃശൂർ ജില്ലയിൽ ഓഗസ്റ്റ് 2,3,4 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു
അറിയിപ്പ് : തൃശൂർ ജില്ലയിൽ ഓഗസ്റ്റ് 2,3,4 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഴയിൽ സംരക്ഷണ ഭിത്തി തകർന്ന് നഗരസഭാ പതിമൂന്നാം വാർഡിൽ നാലോളം വീടുകൾ അപകട ഭീഷണിയിൽ
ഇരിങ്ങാലക്കുട : രണ്ടു ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ ഇരിങ്ങാലക്കുട നഗരസഭാ പതിമൂന്നാം വാർഡിൽ ആസാദ് റോഡ് വേളാങ്കണ്ണി നഗർ പരിസരത്ത് വീടുകളുടെ പുറകിലായി കെട്ടിയിരുന്ന സംരക്ഷണ ഭിത്തി തകർന്ന് നാലോളം വീടുകൾ അപകട ഭീഷണിയിൽ. പടമാടൻ പോൾ, കോട്ടോളി ആനി, അയ്യമ്പിള്ളി എൽസി, കടങ്ങോട് ആനി, എന്നിവരുടെ വീടിന്റെ പുറകിലെ 12 അടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് തിങ്കളാഴ്ച വൈകീട്ടോടെ തകർന്നു വീണത്. ഈ നാലു കുടുംബങ്ങളെയും ഇരിങ്ങാലക്കുട ബോയ്സ്
ഇരിങ്ങാലക്കുടയിൽ 208 എം.എം റെക്കോർഡ് മഴ, കഴിഞ്ഞ 5 വർഷത്തിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്
ഇരിങ്ങാലക്കുട : കഴിഞ്ഞ ഒറ്റ ദിവസം ഇരിങ്ങാലക്കുടയിൽ പെയ്തിറങ്ങിയത് കഴിഞ്ഞ 5 വർഷത്തിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ 208 എംഎം റെക്കോർഡ് മഴ. 2018 പ്രളയകാലത്ത് ആഗസ്റ്റ് 15ന് പെയ്ത 186.5 എം.എം റെക്കോർഡ് മഴയാണ് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരുന്നത്.24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും