അറിയിപ്പ് : ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും ഓഗസ്റ്റ് 2 ചൊവ്വാഴ്ച അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൃശൂർ ജില്ലയിൽ കളക്ടർ അവധി പ്രഖ്യാപിച്ചു, പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.
Day: August 1, 2022
തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
അറിയിപ്പ് : ശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ഇരിങ്ങാലക്കുട മേഖലയിൽ വൈകിട്ട് ആരംഭിച്ച മഴ രാത്രി 7 മണിയോടെ ശക്തമായി. രാത്രി 9 മണിക്ക് ശേഷവും മഴ തുടരുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ
സ്നേഹോദയ നഴ്സിംഗ് കോളേജിലെ ബിരുദ ദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
വല്ലക്കുന്ന് : വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളേജിലെ 2017 -7-ാമത് ബാച്ചിന്റെ - ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും 2021- 11 -ാമത് ബാച്ച് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കലും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 52 വിദ്യാർത്ഥികളുടെ ബിരുദദാനവും 50 വിദ്യാർത്ഥികളുടെ ദീപം തെളിയിക്കലുമാണ് നടന്നത്.ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുകയും ബിരുദദാനം നിർവഹിക്കുകയും ചെയ്തു. സമരിറ്റൻ സന്ന്യാസ സമൂഹ സുപ്പീരിയർ ജനറൽ
ഗാർഹിക വൈദ്യുതി ഉപഭോഗം – കരുതലും, കാര്യവും എന്ന വിഷയത്തിൽ സോഷ്യൽ ക്ലബ്ബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി
വെള്ളാങ്കല്ലൂര്‍ : സോഷ്യൽ ക്ലബ്ബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാർഹിക വൈദ്യുതി ഉപഭോഗം കരുതലും കാര്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി കെ.എസ്.ഇ.ബി ഇരിങ്ങാലക്കുട നമ്പർ 1 ഇലക്ട്രിക്കൽ സെക്ഷനിലെ അസി. എൻജിനീയർ പോളി പി.ജെ ക്ലാസ് നയിച്ചു. വൈസ് പ്രസിഡണ്ട് എം കെ മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വീട്ടകങ്ങളിലെ വൈദ്യുതി ഉപഭോഗത്തെപ്പറ്റി വളരെ വിജ്ഞാനപ്രദമായ ക്ലാസ് നടന്നു. വൈദ്യുതി ഉപകരണങ്ങളുടെ നിലവാരവും കേടുപാടുകളും വൈദ്യുതി പാഴാകുന്നതിനും അപകടങ്ങൾക്കും
ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബ് വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ നൽകി
ഇരിങ്ങാലക്കുട : റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ജെനിഫർ ജോൻസിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ചു 1000 പെൺകുട്ടികൾക്ക് സൈക്കിൾ കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി റോട്ടറി സെൻട്രൽ ക്ലബ് 21 സൈക്കിളുകൾ വിതരണം ചെയ്തു.നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി വിതരനോത്ഘാടനം നിർവഹിച്ചു. റോട്ടറി സെൻട്രൽ ക്ലബ്ബ് പ്രസിഡന്റ് ഡേവിസ് കരപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടർ ടി. പി. സെബാസ്റ്റ്യൻ പദ്ധതിയെ കുറിച്ചുള്ള വിശദീകരണം നൽകി. ക്ലബ്ബങ്ങളായ ഫ്രാൻസിസ് കോക്കാട്ട്,
അശരണരായ അംഗവൈകല്യമുള്ളവർക്ക് ഇലക്ട്രോണിക് വീൽ ചെയർ ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്ത്വത്തിൽ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്ത്വത്തിൽ അശരണരായ അംഗവൈകല്യമുള്ളവർക്ക് ഇലക്ട്രോണിക് വീൽ ചെയർ വിതരണവും ബിഗ് ഷോയും ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇന്നസെന്റിന് മന്ത്രി സമ്മാനിച്ചു. ഭരത് സുരേഷ് ഗോപി മുഖ്യാതിഥി ആയിരുന്നു. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ
ഇരിങ്ങാലക്കുടയിൽ 78 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
അറിയിപ്പ് : ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരിങ്ങാലക്കുടയിൽ 78 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ശേഷം ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും ഇരിങ്ങാലക്കുട മേഖലയിൽ അനുഭവപെട്ടു.ആഗസ്റ്റ് 04 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.