ഇരിങ്ങാലക്കുട : സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സിനിമാ താരം അറസ്സിലായി. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടി പരുക്കേൽപ്പിച്ച കേസ്സിലാണ് സിനിമാ താരം വിനീത് തട്ടിലിനെ (44 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി. മാരായ ബാബു കെ.തോമസ്, സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കടം വാങ്ങിയ പണം തിരികെ ചോദിച്ച് വിനീതിന്റ അന്തിക്കാട്ടെ വാടക വീട്ടിലെത്തിയ
Month: July 2022
ബി.ആർ.സി യുടെ നേതൃത്വത്തിൽ ഒക്യുപേഷണൽ തെറാപ്പി ആരംഭിച്ചു
ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പിന് കിഴിലുള്ള കല്ലേറ്റുംകരയിലെ സ്ഥാപനമായ എൻ.ഐ.പി.എം.ആറിന്റെ സഹായത്തോടെ ഒക്യുപേഷണൽ തെറാപ്പി ആരംഭിച്ചു.എൻ.ഐ.പി.എം.ആറിലെ തെറാപ്പിസ്റ്റുകളുടെ സേവനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. ബി.ആർ.സി യിൽ നടന്ന പരിപാടി ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി
സി.പി.ഐ ജില്ലാ തല വനിതാ സെമിനാർ ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 14 ന്,1500 പ്രതിനിധികൾ പങ്കെടുക്കും
ഇരിങ്ങാലക്കുട : സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആഗസ്റ്റ് 14 ന് നടക്കുന്ന വനിത സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കേരള മഹിള സംഘം ജില്ലാ സെക്രട്ടറി എം സ്വർണ്ണലത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ, കെ എസ്
ശ്രീ. പി. കെ ചാത്തൻ മാസ്റ്റർ ഗവ. യു.പി സ്കൂളിൽ വർണ്ണച്ചിറകുകൾ
മാടായിക്കോണം : ഒന്നാം ക്ലാസ് സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ മാടായിക്കോണം ശ്രീ പി.കെ ചാത്തൻ മാസ്റ്റർ ഗവ. യു.പി സ്കൂളിൽ ഒന്നാം ക്ലാസിലെ സി.പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെയും ക്ലാസ്സിലേക്കുള്ള മറ്റു സഹായങ്ങളുടെയും കൈമാറൽ ചടങ്ങ് നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ സുജേഷ് കണ്ണാട്ട് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.സി.പി.ടി.എ ചെയർമാൻ നിജ മഞ്ജു ടീച്ചർക്ക് സഹായ ഉപകരണങ്ങൾ കൈമാറി. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ പ്രസിഡന്റ്
ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം
ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്. ഇ പരീക്ഷയിൽ ഉന്നത വിജയം. പരീക്ഷയെഴുതിയ 61 വിദ്യാർത്ഥികളിൽ 17 കുട്ടികൾ 90% മുകളിൽ മാർക്ക് നേടി. 24 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 20 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.പ്ലസ്ടു സയൻസ് വിഭാഗത്തിൽ 3 കുട്ടികൾ ഫുൾ എ വൺ കരസ്ഥമാക്കി. 96.4 % മാർക്കും ഫുൾ എ വൺ ഉം നേടി പ്ലസ്ടു സയൻസ്
വേളൂക്കര എ.എൽ.പി.എസ് സ്ക്കൂളിൽ നാടൻ വിഭവ പ്രദർശനവും, ഔഷധ സസ്യപ്രദർശനവും നടത്തി
വേളൂക്കര : വേളൂക്കര എ.എൽ.പി.എസ് സ്ക്കൂളിൽ കുട്ടികൾക്കായി, ഔഷധ സസ്യപ്രദർശനവും, നാടൻ വിഭവ പ്രദർശനവും പി.ടി.എ സംഘടിപ്പിച്ചു. വേളൂക്കര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സുപ്രഭസുഖി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫെമിന റാൽഫി അദ്ധ്യക്ഷത വഹിച്ചു.ദശപുഷ്പങ്ങൾങ്ങളുടെ പ്രദർശനവും, പത്തിലതോരനും, മധുരകിഴങ് പായസവും, വിവിധ പയറുവർഗ്ഗങ്ങൾ ചേർത്ത വടയും ചടങ്ങിൽ എല്ലാവരുടെയും ആകർഷണമായി മാറി.ഡോ. നിഷ എ.ഇ.ഓ, ബി.ആർ.സി കോഡിനേറ്റർ ശുഭലക്ഷി, ഗോഡ്വിൻ റോഡ്റിഗ്സ്, ബി.പി.സി വെള്ളാങ്കലൂർ
കാർഷിക വൈദ്യുതി സൗജന്യ പദ്ധതി, ഗുണഭോക്താക്കൾക്കായി രൂപീകരിച്ച “ജലം” കർഷക സമിതിയിലേക്കുള്ള അംഗ്വത്വ ക്യാമ്പയിൻ ശനിയാഴ്ച
കല്ലേറ്റുംകര : കാർഷിക വൈദ്യുതി സൗജന്യ പദ്ധതി പ്രകാരം കൊമ്പിടിഞാമാക്കൽ, മാള, പുത്തെൻചിറ കെ.എസ്.ഇ.ബി സെക്ഷൻ പരിധികളിലെ ഗുണഭോക്താക്കൾക്കായി രൂപീകരിച്ച കർഷക സമിതിയായ "ജലം" കർഷക സമിതിയിലേക്കുള്ള അംഗ്വത്വ ക്യാമ്പയിൻ ജൂലായ് 23 ശനിയാഴ്ച രാവിലെ 10 ന് ആളൂർ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കുന്നു.കാർഷിക വൈദ്യുതി സൗജന്യ പദ്ധതി പുതുക്കുന്നതിനായുള്ള അപേക്ഷ കൃഷിഭവനിൽ സമർപ്പിച്ച കർഷകർ മാത്രം ബന്ധപ്പെട്ട രേഖകൾ സഹിതം 'ജലം' സമിതിയിൽ അംഗ്വത്വം എടുക്കുന്നതിനു എത്തിച്ചേരേണ്ടതാണ്. തുടർ
സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ
ശനിയാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും
അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്റെ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട മാർക്കറ്റ്, ഡയബേറ്റിക് സെന്റർ, പണ്ഡിയങ്ങാടി,മഠത്തിക്കര, ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്, മറീന ജംഗ്ഷൻ, താലൂക് ആശുപത്രി, മഠത്തിക്കര, സീക്കോ, ചാലമ്പാടം, അറവുശാല, ഈസ്റ്റ് കോമ്പാറ, ആസാദ് റോഡ്, പൂതകുളം ബസ്റ്റാന്റ്, പുത്തൻ വെട്ടുവഴി എന്നീ പ്രദേശങ്ങളിൽ ജൂലൈ 23 ശനിയാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണി വരെ 11 കെ.വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം
കാട്ടൂർ മുനയം ദ്വീപിനു സമീപം മൃതദേഹം കണ്ടെത്തി
കാട്ടൂർ : കാട്ടൂർ മുനയം ദ്വീപിനു സമീപം ഒരു മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിയുടേതെന്ന് സംശയം. ബുധനാഴ്ച രാവിലെ കരുവന്നൂർ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിയെ കാണാതായിട്ടുണ്ടായിരുന്നു. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പുല്ലൂർ സ്വദേശി അലൻ ക്രിസ്റ്റോ ആണ് കാണാതായത്.