ഇരിങ്ങാലക്കുട : കൊട്ടിലാക്കൽ ദേവസം ഭൂമിയിൽ കൃഷിചെയ്തു എടുത്ത ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറക്കാവശ്യമായ നെൽ കതിർ കൊയ്ത് എടുക്കുന്ന ചടങ്ങ് ഓഗസ്റ്റ് 2 ചൊവാഴ്ച രാവിലെ 11.00 ന് നടക്കും.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങുകൾ ഓഗസ്റ്റ് 3 ബുധനാഴ്ച രാവിലെ 9.15 മുതലുള്ള മുഹൂർത്തത്തിൽ ആരംഭിക്കും. എല്ലാ ഭക്തജനങ്ങളും കൊയ്ത്തുത്സവത്തിനും ഇല്ലം നിറ ചടങ്ങുകളിലും പങ്കെടുക്കണമെന്ന്
Day: July 29, 2022
സിബിഎസ്.ഇ, പത്ത്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍
കാട്ടൂര്‍ : സി.ബി.എസ്.ഇ പത്ത്, പ്ലസ്ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടി കാട്ടൂർ അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍. ഷെമീമ ഇ.എസ്, അയിഷ നസീഹ എന്നിവര്‍ എല്ലാ വിഷയത്തിലും ഫുള്‍ എ വണ്‍ കരസ്ഥമാക്കി. 28 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്ഷനും, 23 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി. പ്ലസ് വണ്‍ പരീക്ഷയിലും നൂറു ശതമാനം വിജയമാണ് അല്‍ബാബ് നേടിയത്. അതുല്‍ സജീവന്, നിസ്മി ഫാത്തിമ ഇ.എസ്, ഫവാസ് കെ.എസ്,
ആനമല നിഴൽത്തുമ്പി – കേരളത്തിൽ നിന്നും ഒരു പുതിയ ഇനം സൂചിത്തുമ്പി
അറിവ് : പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും ഒരു പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. നിഴൽത്തുമ്പികളുടെ വിഭാഗത്തിൽ പെടുന്ന പ്രോട്ടോസ്റ്റിക്ററ ആനമലൈക്ക ( Protosticta anamalaica ) എന്ന പുതിയ സ്പീഷീസിനെ പീച്ചി ഡിവിഷനിൽ 2021 നവംബർ 25 മുതൽ 28 വരെ നടന്ന ശലഭ പക്ഷി തുമ്പി പഠന സർവേയ്ക്കിടയിലാണ് കണ്ടെത്തിയത് എന്ന് പീച്ചി വന്യജീവി ഡിവിഷന് വൈല്‍ഡ്
ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ ഭരണസമിതി. അഡ്വ. ജോബി പി ജെ പ്രസിഡന്റ്, അഡ്വ. ജോൺസൺ കെ വി വൈസ് പ്രസിഡന്റ്, അഡ്വ. ലിയോ വി എസ് സെക്രട്ടറി, അഡ്വ. കൊച്ചാപ്പു എം എ, അഡ്വ. സുനിത കെ ജോയിന്റ് സെക്രട്ടറി, അഡ്വ. ഷാജു കെ ആർ ട്രഷറർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ബോർഡ് മാനേജ്മെന്റ് അംഗങ്ങളായി അഡ്വ. ചന്ദ്രഹാസൻ എം സി, അഡ്വ.
സേവാഭാരതിയുടെ തിമിര ശസ്ത്രക്രിയ ക്യാമ്പ് ഒരു വർഷം പൂർത്തിയാകുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആരോഗ്യരംഗത്തെ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന മെഡിസെല്‍ കഴിഞ്ഞ 11 മാസമായി എല്ലാ അവസാന ശനിയാഴ്ചകളിലും ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിവരുന്ന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഒരു വർഷം പൂർത്തിയാകുന്നു.ഇതിനോടനുബന്ധിച്ച് ജൂലൈ 30 ശനിയാഴ്ച രാവിലെ 9 മണിക്ക് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിലുള്ള സേവാഭാരതി ഓഫീസിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പ്രൊഫസർ ഓഫ്
കലാനിലയം ഹരിദാസിന്റെ പാവകൾ ഇനി ഒരു വർഷത്തോളം കൊറിയൻ ഏഷ്യൻ പപ്പറ്റ് ഫെസ്റ്റിവെലിൽ പ്രദർശനത്തിന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളി പാവകഥകളി സംഘത്തിലെ പാവ നിർമാണ കലാകാരനായ കലാനിലയം ഹരിദാസിന്റെ പാവകൾ ഇനി ഒരു വർഷത്തോളം കൊറിയൻ ഏഷ്യൻ പപ്പറ്റ് ഫെസ്റ്റിവെലിൽ പ്രദർശനത്തിന്. കൃഷ്ണൻ, ദുര്യോധനൻ, കാട്ടാളൻ എന്നീ പാവകഥകളി കഥാപാത്രങ്ങളെയാണ് ഹരിദാസ് നിർമ്മിച്ച് അയച്ചത്.സൗത്ത് കൊറിയ ചുൻച്ചിഓൺ പപ്പറ്റ് തിയേറ്റർ മ്യുസിയത്തിൽ ആണ് ഒരു വർഷം നീണ്ട് നിൽക്കുന്ന എക്സിബിഷൻ. യൂനിമ കൊറിയ, ചുൻച്ചിഓൺ പപ്പറ്റ് മ്യുസിയം എന്നീ സംഘടനകളാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.അമ്മന്നൂർ