അറിയിപ്പ് : കേരളത്തിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Nowcast dated 28.07.2022: Time of issue 2200 Hrs IST
Day: July 28, 2022
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് എസ്.വൈ.എസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി
എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം
ഇരിങ്ങാലക്കുട : ജനകീയ വിഷയങ്ങൾ പാർലിമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പി. സന്തോഷ് കുമാർ ഉൾപ്പെടെയുള്ള എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.സമരം എ.ഐ.വൈ.എഫ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ടി വി വിബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച സമരത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ അഭിവാദ്യം
നൈപുണ്യ പരിചയ മേള ജൂലൈ 30ന് – അവലോകന യോഗം ചേർന്നു
ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ-സ്കിൽ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജൂലൈ 30ന് ക്രൈസ്റ്റ് കോളേജിൽ വെച്ച് മന്ത്രി ആർ ബിന്ദുവാണ് പരിചയ മേള ഉദ്ഘാടനം ചെയ്യുന്നത്. ജൂലൈ 30ന് നടക്കുന്ന മേളയിൽ
അഡ്മിഷന് 2022- സീറ്റ് ഒഴിവ്
‘വർണ്ണക്കുട’ – ഇരിങ്ങാലക്കുടയിലെ കായിക മേഖലയിൽ പ്രമുഖരായവരുടെ ഉപദേശകസമിതി സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഓണത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാർഷികോത്സവം - വർണ്ണക്കുട വർണ്ണാഭമാക്കുവാൻ കായിക മേഖലയിലുള്ള പ്രമുഖരുടെ ഉപദേശക സമിതി സംഗമം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.സ്വാഗത സംഗം ഓഫീസിൽ നടന്ന യോഗത്തിൽ ലളിത ബാലൻ,സന്ധ്യ നൈസൻ, ജോജോ, ജോസ് ചിറ്റിലപ്പിള്ളി, കെ.ആർ. വിജയ, പ്രദീപ് മേനോൻ, പീറ്റർ ജോസഫ്, എൻ.ബി. ശ്രീജിത്ത്, കിഷോർ എ.എം, ഡോ.
എസ്.എൻ.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം സുബ്രമ്മണ്യ ക്ഷേത്രത്തിൽ വാവ് ബലിദർപ്പണ ചടങ്ങുകൾ നടന്നു
ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം സുബ്രമ്മണ്യ ക്ഷേത്രത്തിൽ വാവ് ബലിദർപ്പണ ചടങ്ങുകൾ നടന്നു. ബലി കർമ്മങ്ങൾക്ക് ആയിരങ്ങൾ പങ്കെടുത്തു.വാവ് ബലിദർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മണി ശാന്തി, പ്രസിഡണ്ട് കിഷോർകുമാർ, സെക്രട്ടറി വേണു തോട്ടുങ്ങൽ. ട്രഷറർ ദിനേശ് എളന്തോളി, ടി.വി ഷിജിൻ, രഞ്ജിത് രാജൻ, എം കെ വിശ്വഭരൻ, സി വി രാമാനന്ദൻ മാതൃ സംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
പോക്സോ കേസ് യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട : പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കിയ പരാതിയിൽ യുവാവ് അറസ്റ്റിലായി. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷിനെയാണ് (31) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച് തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.ഇതേ തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത ഡി.വൈ.എസ്.പിയും സംഘവും വ്യക്തമായ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയോട് ഇയാൾ വിവാഹ വാഗ്ദാനം നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. വിദഗ്ദ ഡോക്ടർമാരുടെ അഭിപ്രായവും
കൊറിയൻ ചിത്രം ‘ലിറ്റിൽ ഫോറസ്റ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : 2018 ലെ കൊറിയൻ ചിത്രങ്ങളിൽ വൻ സ്വീകാര്യത നേടിയ " ലിറ്റിൽ ഫോറസ്റ്റ് " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 29 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.അധ്യാപികയാകാനുള്ള യോഗ്യത പരീക്ഷയിൽ പരാജയപ്പെടുന്ന ഹൈവൂൻ സിയോളിലെ ചെറിയ ജോലി ഉപേക്ഷിച്ച് തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങുന്നു. ഓർമ്മകളിലേക്കും ബാല്യകാല സുഹൃത്തുക്കളിലേക്കും അമ്മയുടെ വേർപാടുമായി ബന്ധപ്പെട്ട ഓർമ്മകളിലേക്കുമുള്ള മടക്കയാത്ര കൂടിയാണിത്.103 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട്
വിത്തുരുളകൾ കൂടൽമാണിക്യം ദേവസ്വം വക വടക്കേക്കര പറമ്പിൽ നിക്ഷേപിച്ചു
ഇരിങ്ങാലക്കുട : ലോക പ്രകൃതി സംരക്ഷണ ദിനമായ ജൂലൈ 28ന് ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കന്റണ്ടറി സ്ക്കൂളിലെ എൻ.എസ് എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വിത്തുരുളകൾ കൂടൽമാണിക്യം ദേവസ്വം വക വടക്കേക്കര പറമ്പിൽ നിക്ഷേപിച്ചു.ദേവസ്വം ചെയർമാൻ യു. പ്രദിപ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ് എസ് വളണ്ടിയർ ദിയാന പി എസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് റാൽഫി വി.വി, ദേവസ്വം ഭരണസമിതി അംഗം ഭരതൻ കണ്ടേക്കാട്ടിൽ,