ഇരിങ്ങാലക്കുട : സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പള്ളി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ജെ ഷാജി, കമ്മിറ്റി അംഗം നിക്സൺ പോൾ, ബി ബിജു, ജോയ്സി, ജോസഫ് റോൾവിൻ, മെൽവിൻ എന്നിവർ സംസാരിച്ചു.കെ വി സുശീൽ
Day: July 26, 2022
സുബ്രതോ കപ്പ് ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെച്ച എച്ച്.ഡി.പി സമാജം ഹയർസെക്കൻഡറി സ്കൂൾ
നടവരമ്പ് : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 17 വിഭാഗത്തിൽ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. നടവരമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ സ്ഥിരം ജേതാക്കളായ ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്കൂളിനെ 2-1 ന് പരാജയപ്പെടുത്തി കൊണ്ടാണ് എച്ച്.ഡി.പി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ജൂലൈ 25നാണ് മത്സരങ്ങൾ ആരംഭിച്ചത്. ആദ്യദിനം നടന്ന അണ്ടർ 14
സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സിനിമാ താരം വിനീത് തട്ടിൽ അറസ്സിലായി
ഇരിങ്ങാലക്കുട : സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സിനിമാ താരം അറസ്സിലായി. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടി പരുക്കേൽപ്പിച്ച കേസ്സിലാണ് സിനിമാ താരം വിനീത് തട്ടിലിനെ (44 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി. മാരായ ബാബു കെ.തോമസ്, സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കടം വാങ്ങിയ പണം തിരികെ ചോദിച്ച് വിനീതിന്റ അന്തിക്കാട്ടെ വാടക വീട്ടിലെത്തിയ
ബി.ആർ.സി യുടെ നേതൃത്വത്തിൽ ഒക്യുപേഷണൽ തെറാപ്പി ആരംഭിച്ചു
ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പിന് കിഴിലുള്ള കല്ലേറ്റുംകരയിലെ സ്ഥാപനമായ എൻ.ഐ.പി.എം.ആറിന്റെ സഹായത്തോടെ ഒക്യുപേഷണൽ തെറാപ്പി ആരംഭിച്ചു.എൻ.ഐ.പി.എം.ആറിലെ തെറാപ്പിസ്റ്റുകളുടെ സേവനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. ബി.ആർ.സി യിൽ നടന്ന പരിപാടി ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി