അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്റെ പരിധിയിൽ വരുന്ന ഗാന്ധിഗ്രാം ടെസ്റ്റ് ഗ്രൗണ്ട്, ഗാന്ധിഗ്രാം, തുറവൻകാട്, തുറവൻകാട് ചർച്ച്, കല്ലെരിക്കടവ്, തുറവൻകാട് വായനശാല, ഫാഷൻ പെയിന്റസ്, എസ്.എൻ നഗർ, കാട്ടുങ്ങച്ചിറ, കക്കാട്ട് ടെമ്പിൾ, ഊളക്കാട്, ക്രൈസ്റ്റ് വിദ്യാനികേധൻ, എന്നീ പ്രദേശങ്ങളിൽ ജൂലൈ 20 ബുധനാഴ്ച്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണിവരെ 11 കെ വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം
Day: July 19, 2022
നിർമ്മാണ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
അറിയിപ്പ് : കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കീഴിൽ തൃശൂർ, വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന നിർമ്മാണ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21ന് ആരംഭിക്കുന്ന പത്ത് ദിവസത്തെ പരിശീലന പരിപാടിയിൽ പപ്പടം, അച്ചാർ, മസാലപ്പൊടികളുടെ നിർമ്മാണ പരിശീലനം നൽകും.18 - 44 വയസ് വരെയുള്ള യുവതീ- യുവാക്കൾക്ക് അപേക്ഷിക്കാം. ബിപിഎൽ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾക്ക് മുൻഗണന. രജിസ്ട്രേഷന് ബന്ധപ്പെടുക ഫോൺ:
ശബരിനാഥിന്റെ അറസ്റ്റ് – യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥിനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി അസറുദീൻ കളകാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് അധ്യക്ഷ വഹിച്ചു. ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുബീഷ് കാക്കാനാടൻ, കെ
വല്ലക്കുന്ന് വി. അല്‍ഫോന്‍സ ദേവാലയത്തിൽ അല്‍ഫോന്‍സ അമ്മയുടെ മരണ തിരുന്നാളിന് കൊടിയേറി, തിരുന്നാൾ ജൂലൈ 28ന്
വല്ലക്കുന്ന് : വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ദേവാലയത്തിൽ വിശുദ്ധ അല്‍ഫോന്‍സ അമ്മയുടെ മരണ തിരുന്നാളിന് പൂവ്വത്തുശ്ശേരി ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ കൊടിയേറ്റി. ജൂലൈ 28 വ്യാഴാഴ്ച ആണ് മരണ തിരുന്നാൾ. ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകിട്ട് 5.30ന് ആഘോഷമായ നവനാള്‍ വിശുദ്ധ കുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദനം, നൊവേന എന്നിവ ഉണ്ടായിരിക്കും. മരണ തിരുന്നാൾ ദിനമായ ജൂലൈ 28 വ്യാഴാഴ്ച
ചരിത്രശേഷിപ്പുകൾ തേടി ബി.ആർ.സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ‘നാടറിയാൻ’ യാത്ര
മാടായിക്കോണം : കുട്ടികളിൽ സാമൂഹ്യശാസ്ത്ര തൽപരത വളർത്തുക, നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം മനസ്സിലാക്കുക, ചരിത്ര സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും സംരക്ഷിക്കേണ്ടതാണ് എന്ന ബോധ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സമഗ്ര ശിക്ഷ കേരള വിവിധ വിദ്യാലയങ്ങൾക്ക് നൽകിയ ആർട്ട് ഗ്യാലറികളുടെ തുടർപ്രവർത്തനം എന്ന നിലയിൽ ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ മാടായിക്കോണം ശ്രീ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു.പി സ്കൂളിലെ ചരിത്ര തൽപരരായ ഒരുകൂട്ടം വിദ്യാർത്ഥികൾ നടത്തിയ ഒരു യാത്രയാണ് 'നാടറിയാൻ'.മാടായിക്കോണം
ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സിനിമാതാരം നൈല ഉഷയുടെ കൈത്താങ്ങ്
ഇരിങ്ങാലക്കുട : പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ 'ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആതുര സേവന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾക്ക് പ്രശസ്ത സിനിമാതാരം നൈല ഉഷയുടെ സ്നേഹ സമ്മാനം. ആർദ്രം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായുള്ള പൊറത്തിശ്ശേരിയിലെ മേഖലയിലെ ഫണ്ട് ശേഖരണ പ്രവർത്തനം കാട്ടുങ്ങച്ചിറയിൽ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് 10000 രൂപ സംഭാവന നൽകി താരം നിർവ്വഹിച്ചു.ഇരിങ്ങാലക്കുടയിലെ നിരവധി കിടപ്പുരോഗികൾക്ക് ആശ്വാസമായി
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി അധ്യക്ഷയായി. ഇ.എൻ.ടി, ഐ.ഡി വിഭാഗം ക്യാമ്പുകൾ ആണ് ചൊവ്വാഴ്ച നടന്നത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. രജിത് ഇ.ആർ, സൈക്കോളജിസ്റ്റ് ജയേഷ്, ഇ.എൻ.ടി ഡോ.
ജൂലൈ 19 മുതൽ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത, ഇരിങ്ങാലക്കുടയിൽ 12.4 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി
ജനാധിപത്യ മഹിളാ അസോസിയേഷൻ കാരുകുളങ്ങര യൂണിറ്റ് വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു
കാരുകുളങ്ങര : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാരുകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അതിർത്തിയിലെ എല്ലാ വിദ്യാർത്ഥികളെയും ആദരിച്ചു. പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്തു.ജനാധിപത്യ മഹിളാ അസോസിയേഷൻ പൊറത്തിശ്ശേരി മേഖല സെക്രട്ടറി ധന്യ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സെൽഫ് മോട്ടിവേഷൻ ട്രെയിനർ ഷാബു ഗംഗാധരൻ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ജനാധിപത്യ മഹിള അസോസിയേഷൻ
ചൊവാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും
അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്റെ പരിധിയിൽ വരുന്ന വല്ലക്കുന്ന് സൺരൈസ്, വല്ലക്കുന്ന് സെന്റർ, ചെമ്മീൻച്ചാൽ, പരടിച്ചിറ, എൻ.ഐ.പി.എം.ആർ ഹോസ്പിറ്റൽ, പുളിഞ്ചോട്, പുല്ലൂർ വില്ലേജ്, അനുറുള്ളി, ചേർപ്പുകുന്ന്, സിയോൺ ധ്യനകേന്ദ്രം, നസരത് കോൺവെൻറ് എന്നീ പ്രദേശങ്ങളിൽ ജൂലായ് 19 ചൊവ്വാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണി വരെ 11 കെ.വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന്