ഇരിങ്ങാലക്കുട : പ്രസിദ്ധ സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗിനെ പ്രൗഢ സദസിനെ സാക്ഷി നിര്ത്തി ഇരിങ്ങാലക്കുട പൗരാവലി ആദരിച്ചു. പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.മലയാളി എക്കാലവും ഓർക്കുന്ന പാട്ടുകളിലൂടെ സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച പ്രതാപ് സിംഗ് വൈകിയാണ് എഴുതിത്തുടങ്ങിയതെങ്കിലും നർമ്മവും തത്വചിന്തയും കലര്ന്ന രചനകളിലൂടെ വായനക്കാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ചു വര്ഷം കൊണ്ട് കഥകളും നോവലുകളും
Day: July 16, 2022
ടേബിൾ ടെന്നീസ് ടൂർണമെന്റ് – ഡോൺ ബോസ്കോ സ്കൂൾ ജേതാക്കൾ
ഇരിങ്ങാലക്കുട : 29-ാമത് ഓൾ കേരള ഡോൺബോസ്കോ ഇന്റർ സ്കൂൾ പ്രൈസ് മണി ടേബിള് ടെന്നീസിന്റെ ഒന്നാം ദിവസം പിന്നിട്ടപ്പോൾ ഇതുവരെയുള്ള മത്സരങ്ങളിൽ വിജയികളായവരെ അനുമോദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജോർജ് കെ.പി വിശിഷ്ടാതിയായിരുന്നു. ഫാ. തോമസ് പുരിയിടത്തിന്റെ പേരിലുള്ള എവർറോളിംഗ് ട്രോഫി ഇരിങ്ങാലക്കുട ഡോൺ ബോസ്കോ കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളുടെ സമ്മാനദാനം ടിഡി ടി ടി എ പ്രസിഡന്റ് സിജോ പി ജെ
കരുവന്നൂരിലെ കൃഷി നാശം : കണ്ണീരിലണിഞ്ഞ കർഷകർക്ക് ആശ്വാസമായി മന്ത്രി എത്തി
കരുവന്നൂർ : കരുവന്നൂർ ബംഗ്ലാവ് കിഴക്കേപുഞ്ചപാടം പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കാലവർഷ മഴയിലും, ശക്തമായ കാറ്റിലുമായി നശിച്ച നേന്ത്രവാഴ കൃഷി സ്ഥലം മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിച്ചു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കരുവന്നൂർ ബംഗ്ലാവ് പ്രദേശത്തെയും വല്ലച്ചിറ പഞ്ചായത്ത് പ്രദേശത്തുമായി നേന്ത്രവാഴ കൃഷി ചെയ്യുന്ന കർഷകരുടെ ഏകദേശം അമ്പതിനായിരത്തോളം വാഴകളാണ് മഴയിൽ വെള്ളം കയറിയും കാറ്റിലുമായി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്.ബംഗ്ലാവ് പ്രദേശത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേരള
ആനന്ദപുരം ഗവ. യു.പി സ്കൂളിൽ അന്തർദേശിയ നിലവാരത്തിലുള്ള പ്രീ-പ്രൈമറി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം
ആനന്ദപുരം : സമഗ്ര ശിക്ഷ കേരളയും മുരിയാട് പഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ ആനന്ദപുരം ഗവ. യുപി സ്കൂളിൽ അനുവദിച്ച അന്തർദേശിയ നിലവാരത്തിലുള്ള സ്റ്റാർസ് പ്രീ- പ്രൈമറി പവിഴമല്ലി കെട്ടിട നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് .ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു. കണ്ട് പരിചിതങ്ങളായ പ്രീപ്രൈമറി കെട്ടിടങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ ഡിസൈനിന്നോടു കൂടിയതും , അന്തർദേശിയ നിലവാരങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് നിർമ്മാണം ഉദ്ദേശിക്കുന്നത്. തീം ബേസ്ഡ് ആയ രൂപകല്പനയാണ് പ്രത്യേകത. 25
നാലമ്പല ദർശനം കെ.എസ്.ആർ.ടി.സി (ബി.ടി.സി) സർവീസ് സംസ്ഥാനതല ഉദ്ഘാടനം കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട : നാലമ്പല ദർശനം കെ.എസ്.ആർ.ടി.സി (ബി.ടി.സി) സർവീസ് സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു.നാലമ്പലം ദർശന സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി (ബി.ടി.സി) ബജറ്റ് ടൂറിസം സെൽ എല്ലാ ജില്ല ആസ്ഥാനങ്ങളിൽ നിന്നും സ്പെഷ്യൽ ഷെഡ്യൂളുകൾ ഓടിക്കുന്നുണ്ട്.കെ.എസ്.ആർ.ടി.സി സെൻട്രൽ സോൺ എക്സി. ഡയറക്ടർ ഇൻ ചാർജ് കെ ടി സെബി അദ്ധ്യക്ഷത വഹി ച്ചു. ചടങ്ങിൽ കെ.എസ്.ആർ.ടി.സി
സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടന രൂപികരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി രൂപികരണം സ്ക്കൂൾ മനേജർ ഫാ പയസ്സ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ആൻസൻ ഡൊമിനിക്ക് മുൻ പ്രിൻസിപ്പൽമാരായിരിന്ന പോൾ മാസ്റ്റർ, ഭരതൻ മാസ്റ്റർ, ജിജി ടീച്ചർ എന്നിവർ സംസാരിച്ചു.തുടർന്ന് ഒ.എസ്.എ രൂപികരിച്ചു. ഭാരവാഹികളായി പ്രസിഡൻ്റ് ജോർജ്ജ് മാത്യു, സെക്രട്ടറി ലിഷ ജോസഫ്, ട്രഷറർ അജിത്ത് ടി.ആർ
സേവാഭാരതി നാലമ്പല തീർത്ഥാടകർക്ക് അന്നദാനം നടത്തുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി നാലമ്പല തീർത്ഥാടനത്തിനായി കൂടൽമാണിക്യ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ശനി, ഞായർ ദിവസങ്ങളിൽ ശക്തി നിവാസിൽ വച്ച് അന്നദാനം നടത്തുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.ഈ അന്നദാന പ്രവർത്തനത്തിന് അരി, പലവ്യഞ്ജനം എന്നിവയായോ പണമായോ സംഭാവന നൽകാവുന്നതും വളണ്ടിയറായും പൊതുജനങ്ങൾക്ക് സഹകരിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ 9447652776 8281860647
നൈപുണ്യ പരിചയമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ജൂലൈ 30ന്
ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പിന്റെ ( ASAP അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം ) ആഭിമുഖ്യത്തിൽ നടത്തുന്ന കെ-സ്കിൽ ക്യാമ്പയിന്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സംഘടിപ്പിക്കുന്ന നൈപുണ്യ പരിചയ മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ജൂലൈ 30ന് നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന മേള കെ-സ്കിൽ ക്യാമ്പയിന്റെ
സൗജന്യ കാൻസർ നിർണയ ക്യാമ്പ് ജൂലൈ 23ന് ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : അക്കാഡമിൻസ് ചാരിറ്റബിൾ ട്രസ്റ്റും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന റീജിനൽ കാൻസർ സെന്ററിലെ (RCC) ഡോക്ടർമാർ നേതൃത്വം നൽകുന്ന സൗജന്യ കാൻസർ നിർണയ ക്യാമ്പ് ജൂലൈ 23 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.കാൻസർ രോഗ ലക്ഷണം ഉള്ളവർക്കും രോഗം സംശയിക്കുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം. സ്ത്രീകൾക്ക്