അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്റെ പരിധിയിൽ വരുന്ന പാലാട്ടി ഗാർഡൻസ്, വേഴേകാട്ടൂക്കര, ഭുവനേശ്വരി അമ്പലം, വല്ലക്കുന്ന്, പരടിച്ചിറ, എൻ.ഐ.പി.എം.ആർ ഹോസ്പിറ്റൽ എന്നീ പ്രദേശങ്ങളിൽ ജൂലൈ 16 ശനിയാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണി വരെ 11 കെ വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Day: July 15, 2022
“നവ്യം” – ‘യൗവനത്തിൻ കലൈയാട്ടം’ – ആഗസ്റ്റ് 13,14 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാധനരും, പ്രതിബദ്ധരുമായ യുവകലാകാരന്മാരുടെ വിവിധങ്ങളായ രംഗകലാവതരണത്തിനായി "നവ്യം" - യൗവനത്തിൻ കലൈയാട്ടം എന്നപേരിൽ വേദിയൊരുങ്ങുന്നു.സോപാനസംഗീതം, കർണ്ണാടകസംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, കൂച്ചിപ്പൂടി, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളിൽ ഇന്നത്തെ തലമുറയിലെ കഴിവുറ്റ യുവ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് ഈ ദ്വിദിനപരിപാടികൾ രൂപകല്പന ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 13,14 (ശനി ,ഞായർ) തിയ്യതികളില്‍ ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിലാണ് രണ്ടുദിവസപരിപാടികളും അരങ്ങേറുക.കഴിവുള്ള
തൊഴിലുറപ്പ് പദ്ധതി മുഖേന ലഭ്യമാക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്ഥിരതാമസക്കാരായ കുടുംബങ്ങൾക്ക് കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴികൂട്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കിണർ, കിണർ റീചാർജിങ്, തീറ്റപ്പുൽകൃഷി, അസോള ടാങ്ക്, കുളം നിർമ്മാണം എന്നിവ തൊഴിലുറപ്പ് പദ്ധതി മുഖേന ലഭ്യമാക്കുന്നു.ആവശ്യക്കാർ കൂടുതൽ വിവരങ്ങൾക്ക് അതാത് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസുമായി
മച്ചിങ്ങല്‍ ലീലാവതി (71) അന്തരിച്ചു
ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് റോഡ് പാടശ്ശേരി പരേതനായ ഗോപാലകൃഷ്ണ മേനോന് ഭാര്യ മച്ചിങ്ങല്‍ ലീലാവതി (71) അന്തരിച്ചു. സംസ്ക്കാരം ജൂലൈ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.മക്കള്‍ രാജേഷ് മേനോൻ (എസ്സാർ അസ്സോസിയേറ്റ്സ്, ഇരിങ്ങാലക്കുട), ഗിരീഷ് (പത്ര ഏജൻസി), മരുമകള്‍ വിജയശ്രീ (ആർ.ഡി.ഓ ഓഫീസ്, ഇരിങ്ങാലക്കുട)
എം.ടിക്ക് പിറന്നാൾ ആശംസകളുമായി ആനന്ദപുരം ശ്രീകൃഷ്ണയിലെ കുട്ടികൾ
ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ മലയാള സാഹിത്യ രംഗത്തെ കുലപതി എം.ടി വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകൾ നേർന്ന് കത്തുകൾ അയച്ചു. വിദ്യാലയത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് കത്തുകൾ അയച്ചത്.വിവിധ ഡിവിഷനിലെ ഇരുന്നൂറ് കുട്ടികൾ പിറന്നാൾ ആശംസാ കാർഡുകൾ അയച്ചു. ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, അധ്യാപകരായ ബിന്ദു. ജി കുട്ടി, യു. പ്രിയ എന്നിവർ നേതൃത്വം നൽകി.