ഇരിങ്ങാലക്കുട : 29-ാം ഓൾ കേരള ഡോൺ ബോസ്കോ ഇന്റർ സ്കൂൾ പ്രൈസ് മണി ടേബിൾ ടൂർണമെന്റ് ജൂലൈ 15,16,17 തീയതികളിൽ ഡോൺബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 450 പ്രതിഭകൾ മാറ്റിയിരിക്കുന്ന ഈ കായിക മേളയിൽ ഇത്തവണ റെക്കോർഡ് എൻട്രി ആണുള്ളത്. ദ്രോണാചാര്യ അവാർഡ് ജേതാവ് ടി.പി ഔസേപ്പ് ചടങ്ങിൽ വിശിഷ്ടാതിഥി ആയിരിക്കും. ഡോൺ ബോസ്കോ സ്കൂൾ റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നിൽ
Day: July 14, 2022
നാലമ്പല ദർശനം കെ.എസ്.ആർ.ടി.സി (ബി.ടി.സി) സർവീസ് സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ജൂലൈ 16ന്
ഇരിങ്ങാലക്കുട : നാലമ്പല ദർശനം കെ.എസ്.ആർ.ടി.സി (ബി.ടി.സി) സർവീസ് സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 16 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൂടൽമാണിക്യം കിഴക്കേ നടയിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയഗിരി അധ്യക്ഷത വഹിക്കും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ മുഖ്യാതിഥി ആയിരിക്കും. നാലമ്പലം ദർശന സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി (ബി.ടി.സി) ബജറ്റ് ടൂറിസം സെൽ എല്ലാ ജില്ല ആസ്ഥാനങ്ങളിൽ നിന്നും
ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച വേളൂക്കര ഗ്രാമ പഞ്ചായത്തിന് ആർദ്ര കേരള പുരസ്ക്കാരം കൈമാറി
വേളൂക്കര : ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി നല്കുന്ന ആര്‍ദ്രകേരളം പുരസ്കാരം തൃശൂർ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച വേളൂക്കര ഗ്രാമ പഞ്ചായത്തിന് കൈമാറി.ആരോഗ്യ മന്ത്രി വീണ ജോർജ്ന്റെ അധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.എൻ ഗോവിന്ദൻ മാസ്റ്റർ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്ന് കൈമാറി. അഞ്ചു ലക്ഷം രൂപയാണ് പുരസ്കാര തുക. വാർഡ് മെമ്പർമാർ,
ഗുജറാത്തി ചിത്രമായ “ഹെല്ലാരോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : 2018 ലെ മികച്ച ദേശീയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഗുജറാത്തി ചിത്രമായ "ഹെല്ലാരോ'' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.1970 കളിൽ കച്ചിലെ ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ അടിച്ചമർത്തലിന് വിധേയരായി കഴിയുന്ന ഒരു കൂട്ടം സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പിൻ്റെ കഥയാണ് 121 മിനിറ്റുള്ള ചിത്രം പറയുന്നത്.ദേശീയ അവാർഡ് നേടുന്ന ആദ്യ ഗുജറാത്തി ചിത്രം കൂടിയാണ് ഹെല്ലാരോ. ചിത്രത്തിലെ അഭിനയത്തിന് 13 നടികളും സ്പെഷ്യൽ ജൂറി പുരസ്കാരവും നേടി.
വെള്ളിയാഴ്ച മുരിയാട് വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും
അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്റെ പരിധിയിൽ വരുന്ന, മുരിയാട് പൂവശേരികാവ്, മുരിയാട് അണ്ടി കമ്പനി, സിയോൻ ധ്യനകേന്ദ്രം, മുരിയാട് പള്ളി എന്നീ പ്രദേശങ്ങളിൽ ജൂലൈ 15 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണി വരെ 11 kV ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ നാലമ്പലം ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ഇരിങ്ങാലക്കുട : ജൂലായ് 17 മുതൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന നാലമ്പലം ദർശനത്തിനുള്ള ഒരുക്കങ്ങൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ പൂർത്തിയായി. നാനാ ഭാഗത്ത് നിന്നും വരുന്ന ഭക്തജനങ്ങൾക്ക് മഴയും വെയിലും ഏല്ക്കാതെ ദർശനം നടത്തുന്നതിന് ക്ഷേത്രത്തിൻറെ എല്ലാ ഭാഗങ്ങളിലും പന്തൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കൊട്ടിലാക്കൽ പറമ്പിലും, മണിമാളിക കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്തും, ദേവസ്വം വക കച്ചേരി പറമ്പിലും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍.പി സ്കൂളിന്റെ പി.ടി.എ വാർഷിക പൊതുയോഗം ചേർന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍.പി സ്കൂളിന്റെ പി.ടി.എ വാർഷിക പൊതുയോഗം ചേർന്നു. ഇരിങ്ങാലക്കുട എ.ഇ.ഒ. എം സി നിഷ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വൃന്ദ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ , ഇരിങ്ങാലക്കുട ബി.ആർ.സി ബി.പി.സി വി.ബി സിന്ധു അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.റിട്ട. ഹെൽത്ത് സൂപ്പർവൈസർ പി.ആർ സ്റ്റാൻലി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. ഇ.ടി ബീന റിപ്പോർട്ട് അവതരിപ്പിച്ചു.
എടത്തിരുത്തി പരിശുദ്ധ കർമ്മല മാതാ ഫെറോന ദേവാലയത്തിൽ 80-ാം നേർച്ച ഊട്ട് തിരുനാൾ ജൂലൈ 24ന്
കാട്ടൂർ : എടത്തിരുത്തി പരിശുദ്ധ കർമ്മല മാതാ ഫെറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥയുടെയും വി. വിൻസന്റ് ഡി പോളിന്റെയും സംയുക്ത ഊട്ടു തിരുനാൾ ജൂലൈ 24 ന് ആഘോഷിക്കും. കോവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ തിരുനാൾ നടത്തുന്നത്.ജൂലൈ 15 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വികാരി ജനറാൾ മോൺ ജോസ് മാളിയേക്കൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. 80-ാം നേർച്ച ഊട്ട് തിരുനാളാണ് ഇപ്പോൾ ആഘോഷിക്കുന്നത്. ജൂലൈ