വേളൂക്കര : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടൂ, എസ്.എസ്.എൽ.സി പരീക്ഷകളിൽ മുഴുവൻ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കും, വിദ്യാഭ്യാസ സാംസകാരിക കാർഷിക രംഗത്തെ സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്കും ലീഡർ അവാർഡുകൾ വിതരണം ചെയ്തു. അതോടൊപ്പം ഓഫീസിൽ പുതിയതായി ആരംഭിച്ച ലീഡർ ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ ജോസ് വള്ളൂർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ്
Day: July 10, 2022
മാപ്രാണം നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ എസ്.എസ്.എൽ.സി, പ്ലസ്സ്ടു വിജയികളെ ആദരിച്ചു
മാപ്രാണം : നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ പരിധിയിൽ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. രാജൻ മുല്ലങ്ങത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭയിലെ 35-ാം വാർഡ് കൗൺസിലർ സി.സി ഷിബിൻ അവാർഡുകൾ വിതരണം ചെയ്തു.നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ പ്രസിഡണ്ട് ടി ജയചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ പ്രദീപ് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. അശോകൻ സ്വാഗതവും ഗിരിജാ
ഫോറൻസിക് സർജന്റെ സേവനം ഉൾപ്പെടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പ് വരുത്തണം – സി.പി.ഐ മണ്ഡലം സമ്മേളനം
ഇരിങ്ങാലക്കുട : ഫോറൻസിക് സർജന്റെ സേവനം ഉൾപ്പെടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും ഇരിങ്ങാലക്കുട ഗവ: താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും അതിനൂതന ചിക്കിത്സാ സംവിധാനങ്ങളുടെ കുറവ് നിലനിൽക്കുന്നു എന്നും സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഈ തസ്തികകൾ ഉടൻ നികണമെന്നും . ആധുനിക ചികിത്സാ സംവിധാനങ്ങളായ സി.ടി സ്കാൻ ഉൾപ്പെടെയുള്ള
സംയോജിത ഓണക്കാല പച്ചക്കറി കൃഷി നടീൽ ഉത്സവം
കണ്ടേശ്വരം : സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംയോജിത ഓണക്കാല പച്ചക്കറി കൃഷി ഏരിയാ തല ഉദ്ഘാടനം കണ്ടേശ്വരം നെടുംപറമ്പിൽ ഭക്തവത്സലൻ്റ അര ഏക്കർ സ്ഥലത്ത് ആരംഭിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ പച്ചക്കറി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.സംയോജിത കൃഷി എരിയാ കൺവീനർ ടി.ജി ശങ്കരനാരായണൻ, ലോക്കൽ സെക്രട്ടറി ജയൻ അരിമ്പ്ര, ശശി വെട്ടത്ത്, എം അനിൽകുമാർ, എം ആർ ശരത്, വി.എ
സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി മൂന്നാം തവണയും പി. മണി തിരഞ്ഞെടുക്കപ്പെട്ടു
താണിശ്ശേരി : സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി വീണ്ടും പി. മണി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് പി. മണി മണ്ഡലം കമ്മിറ്റി സെക്രട്ടറിയാകുന്നത് . 175 പ്രതിനിധികള്‍ പങ്കെടുത്ത മണ്ഡലം സമ്മേളനം ജൂലൈ 8,9,10 തീയതികളിൽ താണിശ്ശേരിയിലാണ് നടന്നത്.നേരത്തെ എ.ഐ വെെ എഫ് ജില്ലാ പ്രസിഡണ്ട്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2015 ലാണ് ആദ്യം സെക്രട്ടറിയാകുന്നത്.
ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയൽ ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം ഭക്ഷണ വിതരണം ആറാം വർഷത്തിലേക്ക്
ഇരിങ്ങാലക്കുട : ഗവ. ജനറൽ ആശുപത്രിയൽ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി അഞ്ച് വർഷം പൂർത്തീകരിച്ച് ആറാം വർഷത്തിലേക്ക് കടന്നു. 2017 ജൂൺ 10 ന് 200 പേർക്ക് ഭക്ഷണം നൽകി ആരംഭിച്ച പരിപാടി ദിവസവും ശരാശരി 150 മുതൽ 250 പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന നിലയിലാണ് നടന്നു
ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിന്ന് ചാവറയച്ചന് പുറത്ത് – സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട : കേരളത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉണര്‍ത്തെഴുന്നേല്‍പ്പിനു കരുത്തുറ്റ നേതൃത്വം നല്കിയ ക്രൈസ്തവ നേതാവായിരുന്ന ചാവറയച്ചനെ ഏഴാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിന്നു തമസ്കരിച്ചത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.മനുഷ്യനെ മനുഷ്യനായിപോലും അംഗീകരിക്കാന്‍ തയാറാവാതിരുന്ന 18, 19 നൂറ്റാണ്ടുകളിലെ സാമൂഹിക വ്യവസ്ഥയ്ക്കെതിരെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്തമായി പ്രതികരിച്ച യുഗപുരുഷനാണ് ചാവറയച്ചന്. അജ്ഞതയും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍
അടുത്ത 5 ദിവസം വ്യാപകമായ മഴക്കും വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത, ഇരിങ്ങാലക്കുടയിൽ 9 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി
അറിയിപ്പ് : അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 46 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത. ഇരിങ്ങാലക്കുടയിൽ 9 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും ജൂലൈ 10,13, &14 തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കുറ്റിക്കാട്ട് അക്കരക്കാരൻ കുഞ്ഞു പൈലോത് മകൻ പോൾ അന്തരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സൗത്ത് ബസാർ കുറ്റിക്കാട്ട് അക്കരക്കാരൻ കുഞ്ഞു പൈലോത് മകൻ പോൾ (83) അന്തരിച്ചു. സംസ്കാരകർമ്മം ജൂലൈ 11 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.ഭാര്യ സാലി പോൾ. മക്കൾ സിബി പോൾ, പ്രീതി ലാജോ, ജിമ്മി പോൾ. മരുമക്കൾ ശാലിനി സിബി, ലാജു ഡേവിസ് മൊയ്ലൻ, മേരി മോൾ ജിമ്മി.സഹോദരങ്ങള്‍ ചാക്കുണ്ണി (late), ഫാ.
മാടായിക്കോണം ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി സ്കൂളിൽ സകലകല
മാടായിക്കോണം : വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികൾക്ക് കലാപഠനവും, വാദ്യ പരിശീലനവും, കരാട്ടേ പരിശീലനവും ഒരുക്കി മാടായിക്കോണം ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂൾ. വിദ്യാലയം കലാലയം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് നൃത്തം, വാദ്യകല, ബാന്റ് വാദ്യം, ചിത്രകല, കരാട്ടേ എന്നിവയിൽ പരിശീലന സൗകര്യം ഒരുക്കുന്ന 'സകലകല' ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം വൻ വിജയമായി എന്ന് സാക്ഷ്യപ്പെടുത്തുകയാണ് നമ്മുടെ സർക്കാർ വിദ്യാലയങ്ങൾ എന്ന്