ഇരിങ്ങാലക്കുട : ഭരണകൂടം ഏതാണ് കോർപ്പറ്റുകൾ എതാണ് എന്ന് തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രാജ്യത്തെ ഗവൺമെന്റ് കൊടിശ്വരന്മാരൊത്ത് തമ്മിൽ ഐക്യപെട്ടുപോകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ. ഇസ്മയിൽ അഭിപ്രായപ്പെട്ടു. മൂന്ന് ദിവസമായി നടക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യമാകെ വിദ്വേഷത്തിന്റെ വിത്തുകൾപാകി സാമ്പത്തിക രംഗത്തുണ്ടായ വമ്പിച്ച തകർച്ചയിൽ നിന്നും ശ്രദ്ധ തീരിച്ചുവിടുകയാണ് വെറുപ്പിന്റെ
Day: July 9, 2022
ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാനിധി സ്കോളർഷിപ്പ് വിതരണം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാനിധി സ്കോളർഷിപ്പ് വിതരണം നടന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇരിങ്ങാലക്കുടയിലെ വിവിധ വിദ്യാലയങ്ങളിലെ 10 വിദ്യാർഥികൾക്കാണ് എല്ലാവർഷവും ഈ സ്കോളർഷിപ്പ് നൽകിവരുന്നത്.ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് റോയ് ജോസ് ആലുക്കൽ അധ്യക്ഷത വഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ തോമാച്ചൻ വെള്ളാനിക്കാരൻ ചടങ്ങ്
രാത്രിയും പകലാക്കി മാനസിക ആരോഗ്യകേന്ദ്രത്തിൽ സേവനം ചെയ്ത് തവനിഷ്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടന ആയ തവനിഷ് തൃശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി. ഉച്ചക്ക് 2.30 മുതൽ രാത്രി 11.30 വരെ ആണ് നാൽപതോളം വളന്റീയേർസുമായി തവനിഷ് സേവനം ചെയ്തത്.ചടങ്ങ് തൃശൂർ കളക്ടർ ഹരിത വി കുമാർ ഉൽഘാ ടനം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത
കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ “ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ” ചെയ്തു
ഇരിങ്ങാലക്കുട : ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കാനുള്ള നീക്കത്തിനെതിരെ, ഭരണഘടന പ്രതിബദ്ധത ഉയത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ "ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ" ചെയ്തു.ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി. ചാർളി മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ കുര്യൻ ജോസഫ്,
അവിട്ടത്തൂർ സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
അവിട്ടത്തൂർ : ലാൽ ബഹാദുർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും , ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി ബിന്ദു അധ്യക്ഷത വഹിച്ചു.തിരക്കഥാകൃത്തും, ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി.കെ. ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ. സ്കൂൾ