ഇരിങ്ങാലക്കുട : കൂടുതൽ കാലം ഭരിക്കുകയും അടിസ്ഥാനവികസനങ്ങൾ സുസ്ഥിരമായി നടപ്പാക്കുകയും ചെയ്ത ഏക പാർട്ടി സി.പി.ഐ ആണെന്നും, കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി തീർത്ത എല്ലാ മാറ്റങ്ങളിലും ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന സി.പി.ഐയുടെ കൈയ്യൊപ്പു കൂടിയുണ്ടെന്ന് സി.പി.ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പ്രസ്താവിച്ചു.ജൂലൈ 8,9,10 തീയതികളിൽ താണിശ്ശേരിയിൽ നടക്കുന്ന സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതോടനുബന്ധിച്ചുള്ള സ്മൃതി-പതാക-ബാനർ-കൊടിമര
Day: July 8, 2022
ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൽ കാളിയമർദ്ദനം സരിതാ കൃഷ്ണ കുമാർ അവതരിപ്പിച്ചു
ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഏഴാം ദിവസം നങ്ങ്യാർകൂത്തിലെ കാളിയമർദ്ദനം അരങ്ങേറി. സുഭദ്രാ ധനഞ്ജയത്തിലെ കല്പ ലതികയുടെ നിർവ്വഹണമായ നങ്ങ്യാർ കൂത്തിലെ കാളിയമർദ്ദനം എന്ന ഭാഗം സരിതാ കൃഷ്ണ കുമാർ അവതരിപ്പിച്ചു.മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലംഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ കലാമണ്ഡലം രാഹുൽ എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണനും താളത്തിൽ അതിരാ ഹരിഹരനും ഗുരുകുലം അതുല്ല്യയും പങ്കെടുത്തു. രംഗാവതരണത്തിന് മുൻപ് പ്രസിദ്ധ കൂടിയാട്ട കലാകാരി
വൈദ്യുതി വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സാധരക്കാരുടെ നടുവൊടിക്കുന്ന വൈദ്യുതി ബില്ല് വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ജ്വാല തെളിയിച്ചുകൊണ്ട് സമരം ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കിരൺ ഒറ്റാലി മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം
“വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള കഴിഞ്ഞ വർഷത്തെ അക്കാദമി അവാർഡ് നേടിയ ജപ്പാനീസ് ചിത്രം ' ഡ്രൈവ് മൈ കാറി"ൻ്റെ സംവിധായകൻ റൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത "വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി'' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 8 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 71 - മത് ബെർലിൻ അന്തർദേശീയ ചലച്ചിത്രമേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ ചിത്രം സങ്കീർണ്ണമായ ബന്ധങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളെ
സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ സുഭദ്രയുടെ നിർവ്വഹണം അരങ്ങേറി
ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഉഷാനങ്ങ്യാർ അവതരിപ്പിച്ച സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ സുഭദ്രയുടെ നിർവ്വഹണം അരങ്ങേറി.മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം വിനീഷ് എന്നിവരും താളത്തിൽ ആതിരാ ഹരിഹരൻ, ഗുരുകുലം അക്ഷര, ഗുരുകുലം ആദിത്യ എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണനും മേളം ഒരുക്കി.