ഇരിങ്ങാലക്കുട : ജൂലായ് 17 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന നാലമ്പല തീർത്ഥയാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലാ ആസ്ഥാനത്തു നിന്നും കെ.എസ്.ആർ.ടി.സി യുടെ നേതൃത്വത്തിൽ 16 ഷെഡ്യൂളുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് തൃശൂർ ജില്ലയിലെ പിൽഗ്രിം പാക്കേജ്.
Day: July 7, 2022
കുട്ടംകുളം സമരത്തിന്റെ 76-ാം വാർഷികാചരണം
ഇരിങ്ങാലക്കുട : കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രത്തിൽ അവിസ്മരണീയമായ അവർണ്ണനും, അധ:സ്ഥിതനും പൊതുവഴിയിലൂടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇരിങ്ങാലക്കുടയിൽ നടത്തിയ മഹത്തായ കൂട്ടംകുളം സമരത്തിന്റെ 76-ാം വാർഷികം സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട എസ്.എൻ.ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ രാജ്യസഭാംഗവും, പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ അദ്ധ്യക്ഷത
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി – പ്ലസ് ടു വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി - പ്ലസ് ടു വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.മണ്ഡലത്തിനകത്തെ സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ അപേക്ഷ നൽകാതെ തന്നെ പുരസ്കാരത്തിന് പരിഗണിക്കുമെന്നതിനാൽ അവർ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല എന്ന് ഉന്നതവിദ്യാഭ്യാസ
സംരംഭകർക്ക് കൈത്താങ്ങായി വേളൂക്കര പഞ്ചായത്തിൽ ഹെല്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു
വേളൂക്കര : ഒരു വർഷം ഒരു ലക്ഷം പുതുസംരംഭങ്ങൾ 2022- 2023 സാമ്പത്തിക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി വേളൂക്കര പഞ്ചായത്തിൽ ഹെല്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു.സംരംഭകർക്ക് കൈത്താങ്ങായി വെളൂക്കര പഞ്ചായത്തിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനേഷ് ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു ,വികസന സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ബിബിൻ തുടിയത്ത്, ക്ഷേമ കാര്യാ സ്റ്റാൻഡിങ്
ശാസ്ത്രം, ഭാഷ, മാനവികത – ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ സെമിനാർ പരമ്പരക്ക് തുടക്കം
ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ അക്കാദമിക്ക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രം - ഭാഷ - മാനവികത സെമിനാർ പരമ്പരക്ക് തുടക്കമായി. സെമിനാർ പരമ്പരയിലെ ആദ്യ ശില്പശാല "നാട്ടു നന്മയുടെ നാടൻ പാട്ടുകൾ " നാടൻപാട്ട് കലാകാരൻ വിജീഷ് ലാൽ ഉദ്ഘാടനം ചെയ്തു. നാടൻ പാട്ടുകൾ പഴമയുടെ നന്മയാണെന്ന് വിലയിരുത്തി. പാട്ടുകളുടെ ഉത്ഭവം, പ്രാദേശിക കലകൾ എന്നിവയെ കുറിച്ച് ശില്പശാലയിൽ ചർച്ച ചെയ്തു. മികച്ച