മാപ്രാണം : സി.ഐ.ടി.യു പൊറത്തിശ്ശേരി മേഖലാ കോ-ഓർഡിനേഷൻ കൺവെൻഷൻ മാപ്രാണം എ.കെ.ജി മന്ദിരത്തിൽ ചേർന്നു. സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി പ്രസിഡണ്ട് വി.എ. മനോജ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.വി.കെ. ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം രജിത വിജീഷ് അഭിവാദ്യ പ്രസംഗം നടത്തി. വിവിധ ഘടക യൂണിയനുകളെ പ്രതിനിധീകരിച്ച് പി.കെ. സുരേഷ്, സതി ബ്രഹ്മണ്യൻ, കെ.വി. സുനിലൻ, സി.സി. സുനിൽ, ഐ.ആർ.ബൈജു, അനിലൻ കുറ്റാശ്ശേരി, സി.ആർ. നിഷാദ്, കെ.വി.
Day: July 4, 2022
തീരദേശത്തെ ജനസാഗരമാക്കി മാര്‍തോമാ രക്തസാക്ഷിത്വ ജൂബിലി തീര്‍ത്ഥാടനം
അഴീക്കോട് : മതസൗഹാര്‍ദ്ദവും ക്രൈസ്തവ കൂട്ടായ്മയും വിളംബരം ചെയ്ത് ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം ആയിരക്കണക്കിനു വിശ്വാസികള്‍ അണിനിരന്ന ഉജ്ജ്വല പദയാത്രയെ തുടര്‍ന്ന് ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്‍ണ ജൂബിലി ആഘോഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ദൊ ജിറേല്ലി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം,
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ മൂന്നു വയസ്സുകാരി ഗായിക ഭാവയാമി
ഇരിങ്ങാലക്കുട : ഏറ്റവും കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനി എ ഭാവയാമി പ്രസാദ്.സംസ്കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത ഭാഷകളിലായി 31 ഗാനങ്ങളാണ് 3 വയസ്സും 11 മാസവും പ്രായമുള്ള ഭാവയാമി ആലപിച്ചത്. ഈ നേട്ടമാണ് ഇക്കഴിഞ്ഞ ജൂൺ 1ന്
സംസ്ഥാനത്തെ ആദ്യത്തെ “വോയ്സ്” ഇന്ത്യയുടെ പഞ്ചായത്ത് തല മണ്ഡലം കമ്മിറ്റി ആളൂരിൽ
വല്ലക്കുന്ന് : ഇന്ത്യന്‍ ഭരണഘടനയെ സാധാരണക്കാരനിലേക്ക് എത്തിക്കാനായി പ്രവര്‍ത്തിക്കുന്ന "വോയ്സ്" ഇന്ത്യയുടെ (വോളണ്ടിയേഴ്സ് ഓഫ് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എംപവർമെന്റ്) സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് തല മണ്ഡലം കമ്മിറ്റി, ആളൂർ പഞ്ചായത്തിൽ വല്ലക്കുന്ന് ദി സ്റ്റാർ റിക്രീയേഷൻ ക്ലബ് ഹാളിൽ വോയ്സ് സംസ്ഥാന പ്രസിഡന്റ് വിൽസൻ കല്ലൻ ഉദ്ഘാടനം ചെയ്തു. വോയ്സ് ഇന്ത്യയുടെ അംഗങ്ങൾ കടമകൾ നിർവഹിച്ചു അവകാശങ്ങൾ നേടുന്നവരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.വോയ്സ് തൃശൂർ ജില്ല പ്രസിഡന്റ് രവി വല്ലക്കുന്ന്
നാടൻ ഭക്ഷ്യമേളയും സെമിനാറും സംഘടിപ്പിച്ചു
കാറളം : സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം സമ്മേളന പ്രചരണാർത്ഥം കേരള മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി "നാടിന്റെ ആരോഗ്യം നാട്ടുഭക്ഷണത്തിലൂടെ" എന്ന മുദ്രാവാക്യം ഉയർത്തി നാടൻ ഭക്ഷ്യമേളയും സെമിനാറും സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.കേരള കാർഷിക സർവ്വകലാശാല പ്രൊഫ. ഡോ. പി.ഇന്ദിരാദേവി വിഷയാവതരണം നടത്തി. കേരള മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രിയ
സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന സി.ആർ ജയബാലൻ അന്തരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സാമുദായിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന ചെട്ടിപ്പറമ്പ് ചേരംപ്പറമ്പിൽ സി.ആർ ജയബാലൻ (77) അന്തരിച്ചു.ഇരിങ്ങാലക്കുട സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, ചെട്ടിപ്പറമ്പ് എസ്.എൻ.ഡി.പി ശാഖയുടെ മുൻ പ്രസിഡണ്ടുമാണ്.കോൺഗ്രസ്സ് നേതാവായിരുന്നു. കൂടൽമാണിക്യം ക്ഷേത്രം ഉത്സവാഘോഷ കമ്മിറ്റി പ്രിൻ്റിങ്ങ് & പബ്ലിസിറ്റി വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. ഭാര്യ തങ്കം (റിട്ട. ഹൈ സ്കൂൾ ടീച്ചർ) മക്കൾ ജിത ബിനോയ്, പൂർണിമ സാബു, ശ്രീറാം (ഐ ടി യു ബാങ്ക്