എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ പി.ടി.എ വാർഷിക പൊതുയോഗം നടത്തി. പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. തമ്പി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സാജൻ ടി.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപിക രശ്മി പി ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2021-2022 അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ കെ.വി ജിനരാജദാസൻ അനുമോദിച്ചു.
Month: July 2022
ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ. ആർ ബിന്ദു സന്ദർശനം നടത്തി, ബന്ധുക്കളെ സമാശ്വസിപ്പിച്ചു
ഇരിങ്ങാലക്കുട : തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മാപ്രാണം ആറാട്ടുപറമ്പിൽ ദേവസ്സി ഭാര്യ ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ. ആർ ബിന്ദു സന്ദർശനം നടത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ചു. കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇവരടക്കമുള്ള നിക്ഷേപകർക്കെല്ലാം നീതി ഉറപ്പാക്കാൻ സർക്കാർ കൂടെയുണ്ടെന്ന് ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്.സിപിഐ (എം) ഏരിയ സെക്രട്ടറി വി.എ മനോജ്കുമാർ, സിപിഐ(എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.കെ മനുമോഹൻ, കൗൺസിലർ ടി.കെ ജയാനന്ദൻ, നിഷാദ് ഐ.ആർ,
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സി യുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെയും വെള്ളാങ്ങല്ലൂർ ബി.ആർ.സി യുടെയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളുടെ മാനസികോല്ലാസത്തിനായി ഇരിങ്ങാലക്കുട കെ.എസ് പാർക്കിൽ നടത്തിയ പരിപാടി കാണാൻ സാമൂഹ്യ നീതി - ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എത്തിയത് കുഞ്ഞുമനസ്സുകളെ ഏറെ സന്തോഷിപ്പിച്ചു.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡേവിസ് മാസ്റ്റർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ എസ്.എസ്.എൽ.സി ജേതാക്കളെ അനുമോദിച്ചു
ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്തമാക്കിയ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. ബാങ്ക് ചെയർമാൻ എം. പി ജാക്സൺ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സന്തോഷ് വില്ലടം അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ്, ബാങ്ക് ഡയറക്ടർ കെ കെ ചന്ദ്രൻ, കുബ്സോ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ജെ
തൃശൂർ ജില്ലയിൽ ഞായർ തിങ്കൾ ദിവസങ്ങളിൽ മഞ്ഞ അലേർട്ടും, ചൊവ്വ , ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലേർട്ടും
അറിയിപ്പ് : തൃശൂർ ജില്ലയിൽ ഞായർ തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലെർട്ടും, ചൊവ്വ , ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.01-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി02-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ03-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,
കുഴഞ്ഞു വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു, മാവേലിക്കര കുരുതിക്കാട് സ്വദേശി സോമശേഖരൻ ആണ് മരിച്ചത്
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര കൊട്ടിലാക്കൽ പറമ്പിലെ നാലമ്പല ദർശന പാർക്കിംഗ് ഏരിയയിലെ കംഫർട്ട് സ്റ്റേഷൻ സമീപം ഞായറാഴ്ച രാവിലെ കുഴഞ്ഞു വീണു മരിച്ച വ്യക്തിയെ ബന്ധുക്കൾ ആശുപതിയിലെത്തി തിരിച്ചറിഞ്ഞു. മാവേലിക്കര കുരുതിക്കാട് സ്വദേശി തറമേൽ തറയിൽ വീട്ടിൽ സോമശേഖരൻ (65) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ഇദ്ദേഹം കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
സാമൂഹ്യ സേവനത്തിന് ഡോക്ടറേറ്റ് നേടി മുരളി ഹരിതം
ഇരിങ്ങാലക്കുട : സാമൂഹ്യ സേവനത്തിന് രാജസ്ഥാനിലെ സൺറൈസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി മുരളി ഹരിതം. രാജസ്ഥാനിലെ സൺറൈസ് യൂണിവേഴ്സിറ്റി കോംപ്ലക്സിൽ നടന്ന ബിരുദദാന ചടങ്ങിൽ, സാമൂഹ്യ സേവനത്തിന് പിഎച്ച്ഡി ബിരുദം (ഡോക്ടറേറ്റ് ) കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ഇന്ദു ശേഖർ ഝാ വിനോദ്കുമാർ സിംഗ്, ഡയറക്ടർ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവർ ചേർന്ന് നൽകി.ഇരിങ്ങാലക്കുടയിലെ വിവിധ സാമൂഹ്യ
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി
ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട് ഗൈഡ് അദ്ധ്യാപകരുടെയും, ട്രൂപ്പ് / കമ്പനി ലീഡർമാരായ സ്കൗട്ട് ഗൈഡ് കുട്ടികളുടെയും ഏകദിന പരിശീലന പരിപാടികൾ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 60 അദ്ധ്യാപകരുടെയും 132 സ്കൗട്ട് ഗൈഡ് കുട്ടികളുടെയും പരിശീലനമാണ് നടന്നത്.അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ്
വർണ്ണക്കുടയുടെ ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാർഷികോത്സവം - വർണ്ണക്കുടയുടെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററിന് നൽകി നിർവ്വഹിച്ചു.വർണ്ണക്കുട സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ലത ചന്ദ്രൻ, ജോസ് ജെ. ചിറ്റിലപ്പിള്ളി, വിജയലക്ഷ്മി വിജയ രാഘവൻ, കെ.എസ്. തമ്പി,യു. പ്രദീപ് മേനോൻ, രാജേഷ് അശോകൻ, അഡ്വ. പി.ജെ.
കൂടൽമാണിക്യം നാലമ്പലദർശന പാർക്കിംഗ് ഏരിയയിൽ കുഴഞ്ഞുവീണ വ്യക്തി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു, ആളെ തിരിച്ചറിഞ്ഞിട്ടില്ല
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഞായറാഴ്ച നാലമ്പല ദർശന പാർക്കിംഗ് ഏരിയയിൽ കുഴഞ്ഞുവീണ വ്യക്തി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിലാക്കൽ പറമ്പിലെ കംഫർട്ട് സ്റ്റേഷൻ സമീപമാണ് രാവിലെ എട്ടു മണിയോടെ ഇദ്ദേഹം കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയുന്നവർ ഇരിങ്ങാലക്കുട പോലീസുമായി ബന്ധപ്പെടേണ്ടതാണ്.ഉച്ചയോടെ കുഴഞ്ഞു വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു, മാവേലിക്കര കുരുതിക്കാട് സ്വദേശി സോമശേഖരൻ ആണ് മരിച്ചത്. വിശദ വിവരങ്ങൾ വായിക്കാം....കുഴഞ്ഞു