ഇരിങ്ങാലക്കുട : ഒരു ദലം ഇൻസ്റ്റഗ്രം എഴുത്തു കൂട്ടായ്മയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി മീറ്റപ്പ് സംഘടിപ്പിച്ചു. മീറ്റപ്പ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ കവയിത്രി വിജയരാജമല്ലിക ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇബ്നു മേലാറ്റൂരിന്റെ ആദ്യ കവിതാസമാഹാരം കുളിർതെന്നൽ യുവ കർഷകനായ ശരത് പോത്താനിക്ക് നൽകിക്കൊണ്ട് വിജയരാജമല്ലിക പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഒരുദലം ഫൗണ്ടർ താഹ മജീദ് അധ്യക്ഷനായയിരുന്നു. കുളിർതെന്നൽ എന്ന പുസ്തകത്തെ
Month: June 2022
നഗരസഭ കുടുംബശ്രീ സി.ഡി.എസ് 1 മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട : കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ സുലഭമാക്കുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സി.ഡി.എസ് 1-ന്റെ നേതൃത്വത്തിൽ കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് ടൌൺ ഹാളിനു സമീപം പ്രവർത്തനമാരംഭിച്ചു. ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉൽപ്പന്നങ്ങൾ സ്ഥിരമായി ലഭ്യമാക്കുക, ഉൽപാദനശേഷിയും നിലവാരവും ക്രമേണ ഉയർത്തുക, കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ എന്ന ആശയം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാർക്കറ്റിംഗ് കിയോസ്കുകൾ ആരംഭിക്കുന്നത്. കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി
മൂർക്കനാട് ഗ്രാമീണ വായനശാല ദസ്തയേവ്സ്കി അനുസ്മരണം സംഘടിപ്പിച്ചു
മൂർക്കനാട് : മൂർക്കനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്സ്കിയുടെ അനുസ്മരണം സംഘടിപ്പിച്ചു. വായനശാല അങ്കണത്തിൽ നടന്ന ചടങ്ങ് മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വത്സല ബാബു ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദസ്തയേവ്സ്കി അനുസ്മരണ പരിപാടിയിൽ പനംങ്കുളം ഡി.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപിക റീജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വായനശാല ലെബ്രറേറിയൻ ലിജി ഭരതനെ ചടങ്ങിൽ
വാതിൽപ്പടി സേവനം : ഇരിങ്ങാലക്കുട നഗരസഭയിൽ ദിദ്വിന ശില്പശാല ആരംഭിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള ശില്പശാല നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചു. ജൂൺ 29, 30 തിയതികളിലായി 'കില'യുടെ നേതൃത്വത്തിൾ നടക്കുന്ന പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൻ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് വാതിൽപ്പടി സേവന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ചു സേവനങ്ങളാണ് വാതിൽപ്പടി സേവനത്തിലൂടെ ലഭ്യമാകുകയെങ്കിലും സമീപ ഭാവിയിൽ ഇവയുടെ
ഇരിങ്ങാലക്കുടയിൽ 32.2 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ സഹായിക്കുന്ന ‘കണക്ട്’ പ്രോജക്ടിന് സി.എം.എസ്സ് എൽ.പി സ്കൂളിൽ തുടക്കമായി
ഇരിങ്ങാലക്കുട : സ്കൂൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിനു സഹായിക്കുന്ന 'കണക്ട്' പ്രോജക്ടിന് സി.എം.എസ്സ് എൽ.പി സ്കൂളിൽ തുടക്കമായി. സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് . ഈ അധ്യയന വർഷം മുഴുവൻ തുടരുന്ന പരിപാടികളാണ് സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്നത്.പുസ്തകവിതരണവും ഇംഗ്ലീഷ് വിഭാഗം പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഉർവ്വരയുടെ ഭാഗമായി നടത്തുന്ന ഗ്രോ
സർക്കാരിന്റെ മദ്യനയത്തിനെതിരെ കാട്ടൂർ സെന്റ് മേരീസ് ഇടവകാംഗങ്ങളുടെ പ്രതിക്ഷേധ റാലി
സോഫ്റ്റ്വെയർ അപ്ഡേഷൻ : കുടിവെള്ള ചാർജ് സ്വീകരിക്കലും, അനുബന്ധസേവനങ്ങളും ജൂൺ 30-ാം തിയതിവരെ ലഭ്യമായിരിക്കുന്നതല്ല
വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം നൽകി ഇരിങ്ങാലക്കുടയിൽ കോടികളുടെ തട്ടിപ്പ്, രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ
ഇരിങ്ങാലക്കുട : വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം നൽകി എമിഗ്രോ എഡ്യൂക്കേഷൻ കൺസൾട്ടന്റ് എന്ന സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പോലീസിൽ പരാതി. ഇതുമായി ബന്ധപ്പെട്ട് കമ്പനി സി.ഇ.ഓ കുന്നംകുളം സ്വദേശി കിടങ്ങാടൻ വീട്ടിൽ മിജോ കെ മോഹൻ, ജനറൽ മാനേജർ ഇരിങ്ങാലക്കുട ചക്കാലക്കൽ സുമേഷ് ആന്റണി എന്നിവരെ ഇരിങ്ങാലക്കുട പോലീസ് കുസ്റ്റഡിയിൽ എടുത്തിട്ടുണ്ട് ഗ്രൂപ്പ് ഡയറക്ടർ ആസിഫ് മുഹമ്മദ്ന് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു. തട്ടിപ്പിന്റെ കഥകൾ
അഗ്നിപഥ്: ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു
അറിയിപ്പ് : സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 17 1/2 മുതൽ 23 വരെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.അഗ്നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്), അഗ്നിവീർ ടെക്നിക്കൽ(ഓൾ ആംസ്), അഗ്നിവീർ ടെക്നിക്കൽ (ഏവിയേഷൻ ആൻഡ് അമ്യൂണിഷൻ എക്സാമിനർ), അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ(ഓൾ ആംസ്), അഗ്നിവീർ ട്രേഡ്സ്മെൻ(ഓൾ ആംസ്) പത്താം ക്ലാസ് പാസ്, അഗ്നിവീർ ട്രേഡ്സ്മെന്റ് (ഓൾ ആംസ്)