അറിയിപ്പ് : തൃശൂർ ജില്ലയിൽ ജൂൺ 30, ജൂലായ് 1, 2 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെൽലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്വ്യാഴാഴ്ച രാത്രി കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.30-06-2022: ആലപ്പുഴ,
Day: June 30, 2022
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനത്തിന് ഇരിങ്ങാലക്കുട നഗരസഭ ഒരുങ്ങുന്നു
ഇരിങ്ങാലക്കുട : ജൂലൈ ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനത്തിന് ഇരിങ്ങാലക്കുട നഗരസഭയിൽ വൻ മുന്നൊരുക്കങ്ങൾ. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം നഗരസഭയിൽ ശക്തിപ്പെടുത്തുന്നു. ഇതിനായി എല്ലാ വ്യാപാരികളും, പൊതുജനങ്ങളും സഹകരിക്കണമെന്ന് നവരസഭ ആവശ്യപ്പെട്ടു. 2021 ജൂലൈ 28 മുതൽ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപ നിയമാവലി നഗരസഭയിൽ നടപ്പിലാക്കിയിട്ടുള്ളതും, ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് എതിരെ കർശനമായ പിഴ, പ്രോസിക്യൂഷൻ
സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : 93 -മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ചിത്രമായ " ദി എൻഡ്ലെസ്സ് ട്രഞ്ച് '' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1936 ൽ സ്പെയിനിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഭരണകൂട വിമർശകനായ ഹിജിനോ വീടിനോട് ചേർന്നുള്ള അറയിൽ ഒളിവിൽ കഴിയാൻ ആരംഭിക്കുന്നു. നീണ്ട 33 വർഷങ്ങളാണ് ഹിജിനോവിന് ഇങ്ങനെ കഴിയേണ്ടി വന്നത്. നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ
സിപിഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആതിരക്കൊരു സ്നേഹവീടൊരുങ്ങുന്നു
ഇരിങ്ങാലക്കുട : സി.പി.ഐ (എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ ആതിരക്കൊരു സ്നേഹവീടൊരുങ്ങുന്നു. നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് നിർവഹിച്ചു.ഏരിയ സെക്രട്ടറി വി.എ.മനോജ്കുമാർ, ലോക്കൽ സെക്രട്ടറി ആർ.എൽ. ശ്രീലാൽ, ഏരിയാ കമ്മിറ്റി അംഗം എം.ബി. രാജുമാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ജോൺസൻ, ആർ.എൽ. ജീവൻലാൽ, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിൻ, കെ.കെ. ദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു.പാഴ്
ഇരിങ്ങാലക്കുട ടൗൺ ലൈബ്രറി വായനാപക്ഷാചരണം : കവയിത്രി റെജില ഷെറിന് ആദരം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൌൺ ലൈബ്രറി & റീഡിങ് റൂം വായനാപക്ഷാചരണം 2022 നോടനുബന്ധിച്ച് കവയിത്രി റെജില ഷെറിന്റെ ഖമർ പാടുകയാണ് എന്ന കവിതാസമാഹാരത്തിന്റെ അവതരണവും കവിക്കുള്ള ആദരവും സംഘടിപ്പിച്ചു.തിരുവനന്തപുരം സാഹിതി ഇന്റർനാഷണൽ മാധവിക്കുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതളം പുരസ്കാരം, നവഭാവനയുടെ എ അയ്യപ്പൻ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുള്ള കവിതാസമാഹാരമാണ് റെജില ഷെറിന്റെ 'ഖമർ പാടുകയാണ്.വായനശാല പ്രസിഡന്റ് അഡ്വ. ടി കെ രാജീവ്
കുട്ടികളുടെ സ്വന്തം രചനകൾ സ്വീകരിക്കാൻ ‘എൻ്റെ എഴുത്തുപെട്ടി’
പൊറത്തിശ്ശേരി : പൊറത്തിശ്ശേരി മഹാത്മാ എൽ.പി & യു.പി സ്കൂളിലെ വായന മാസാചരണത്തോടനുബന്ധിച്ച് രവീന്ദ്രനാഥ ടാഗോർ വായനശാലയിലെ ഭാരവാഹികൾ കുട്ടികളുടെ സ്വന്തം രചനകൾ സ്വീകരിക്കുന്നതിനുള്ള 'എൻ്റെ എഴുത്തുപെട്ടി' നൽകിയതിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന സഞ്ജയ് എം.എസ് നിർവ്വഹിച്ചു.ലിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രവീന്ദ്രനാഥ് ടാഗോർ ലൈബ്രറി സെക്രട്ടറി വിനി കെ ആർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.