ഇരിങ്ങാലക്കുട : ലഹരിവിരുദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രീം പ്രൊജക്റ്റും ക്രൈസ്റ്റ് കോളേജ് സാമൂഹ്യപ്രവർത്തന വിഭാഗവും ചേർന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ തെരുവ്നാടകം അവതരിപ്പിച്ചു.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ചു സംഘടിപ്പിച്ച ബോധാവത്കരണ പരിപാടിയിൽ ഇരിങ്ങാലക്കുട എക്സൈസ് വിമുക്തി കോർഡിനേറ്റർ രാജേന്ദ്രൻ, ഡ്രീം പ്രൊജക്റ്റ് തൃശൂർ ഡിസ്ട്രിക്ട് കോർഡിനേറ്റർ അന്ന പി ബി, ക്രൈസ്റ്റ് കോളേജ് അസി. പ്രൊഫ. സയ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Day: June 29, 2022
ബൈക്ക് തെന്നി വീണ് പരിക്ക് പറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
കൈപ്പമംഗലം : ബൈക്ക് തെന്നി വീണ് പരിക്ക് പറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മൂന്ന് പീടിക കൈപ്പമംഗലം ഭാഗത്തു ചൊവ്വാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന പടവലപ്പറമ്പിൽ റഫീഖ് മകൾ റംസിയ (19) ബുധനാഴ്ച പുലർച്ചെ അന്തരിച്ചു. മൂന്ന് പീടിക എം.ഐ.സി മൂന്നാം വർഷ വഫിയ്യ വിദ്യാർത്ഥിയാണ്. മാതാവ് ഷാജിത റിയാസ് ഏക സഹോദരനാണ്. കബറടക്കം നടന്നു.
കല്ലേറ്റുംകരയിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മൂന്നേക്കാൽ കോടി രൂപയുടെ ഭരണാനുമതിയായതായി മന്ത്രി ഡോ. ആർ. ബിന്ദു
കല്ലേറ്റുംകര : ഇരിങ്ങാലക്കുട മണ്ഡലത്തിലെ കല്ലേറ്റുംകരയിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മൂന്നേക്കാൽ കോടി രൂപയുടെ ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ആളൂർ പഞ്ചായത്തിൻ്റെ ഹൃദയഭാഗമായ കല്ലേറ്റുംകരയിലാണ് പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഗവ. പോളിടെക്നിക്ക്, വില്ലേജ് ഓഫീസ്, റയിൽവേ സ്റ്റേഷൻ, പോസ്റ്റാഫീസ്, വിവിധ ബാങ്കുകൾ, കേരള ഫീഡ്സ് കമ്പനി തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്.ജനങ്ങൾക്ക് തിരക്ക് ഒഴിവാക്കി സാധനങ്ങൾ വാങ്ങുന്നതിനും ട്രെയിൻ യാത്രക്കാർക്ക്
ഇരിങ്ങാലക്കുട നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : നഗരസഭയിലെ ജനകീയാസൂത്രണം 2022-23 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.വി ചാർളി അധ്യക്ഷത വഹിച്ചുജനകീയ ആസൂത്രണ പ്രസ്ഥാനം 25 വർഷം പിന്നിടുന്ന ഈ ഘട്ടത്തിൽ ഇരിങ്ങാലക്കുട നഗരസഭ കഴിഞ്ഞ 25 വർഷത്തെ അനുഭവങ്ങൾ വിശദമായ വിലയിരുത്തലിന് വിധേയമാക്കുകയാണ്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നേട്ടങ്ങൾ കൂടുതൽ ബലപ്പെടുത്താനും
ഒരു ദലം ഇൻസ്റ്റഗ്രം എഴുത്തു കൂട്ടായ്മയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി മീറ്റപ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഒരു ദലം ഇൻസ്റ്റഗ്രം എഴുത്തു കൂട്ടായ്മയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി മീറ്റപ്പ് സംഘടിപ്പിച്ചു. മീറ്റപ്പ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ കവയിത്രി വിജയരാജമല്ലിക ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇബ്നു മേലാറ്റൂരിന്റെ ആദ്യ കവിതാസമാഹാരം കുളിർതെന്നൽ യുവ കർഷകനായ ശരത് പോത്താനിക്ക് നൽകിക്കൊണ്ട് വിജയരാജമല്ലിക പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഒരുദലം ഫൗണ്ടർ താഹ മജീദ് അധ്യക്ഷനായയിരുന്നു. കുളിർതെന്നൽ എന്ന പുസ്തകത്തെ
നഗരസഭ കുടുംബശ്രീ സി.ഡി.എസ് 1 മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട : കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ സുലഭമാക്കുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സി.ഡി.എസ് 1-ന്റെ നേതൃത്വത്തിൽ കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് ടൌൺ ഹാളിനു സമീപം പ്രവർത്തനമാരംഭിച്ചു. ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉൽപ്പന്നങ്ങൾ സ്ഥിരമായി ലഭ്യമാക്കുക, ഉൽപാദനശേഷിയും നിലവാരവും ക്രമേണ ഉയർത്തുക, കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ എന്ന ആശയം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാർക്കറ്റിംഗ് കിയോസ്കുകൾ ആരംഭിക്കുന്നത്. കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി
മൂർക്കനാട് ഗ്രാമീണ വായനശാല ദസ്തയേവ്സ്കി അനുസ്മരണം സംഘടിപ്പിച്ചു
മൂർക്കനാട് : മൂർക്കനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്സ്കിയുടെ അനുസ്മരണം സംഘടിപ്പിച്ചു. വായനശാല അങ്കണത്തിൽ നടന്ന ചടങ്ങ് മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വത്സല ബാബു ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദസ്തയേവ്സ്കി അനുസ്മരണ പരിപാടിയിൽ പനംങ്കുളം ഡി.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപിക റീജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വായനശാല ലെബ്രറേറിയൻ ലിജി ഭരതനെ ചടങ്ങിൽ
വാതിൽപ്പടി സേവനം : ഇരിങ്ങാലക്കുട നഗരസഭയിൽ ദിദ്വിന ശില്പശാല ആരംഭിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള ശില്പശാല നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചു. ജൂൺ 29, 30 തിയതികളിലായി 'കില'യുടെ നേതൃത്വത്തിൾ നടക്കുന്ന പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൻ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് വാതിൽപ്പടി സേവന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ചു സേവനങ്ങളാണ് വാതിൽപ്പടി സേവനത്തിലൂടെ ലഭ്യമാകുകയെങ്കിലും സമീപ ഭാവിയിൽ ഇവയുടെ
ഇരിങ്ങാലക്കുടയിൽ 32.2 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ സഹായിക്കുന്ന ‘കണക്ട്’ പ്രോജക്ടിന് സി.എം.എസ്സ് എൽ.പി സ്കൂളിൽ തുടക്കമായി
ഇരിങ്ങാലക്കുട : സ്കൂൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിനു സഹായിക്കുന്ന 'കണക്ട്' പ്രോജക്ടിന് സി.എം.എസ്സ് എൽ.പി സ്കൂളിൽ തുടക്കമായി. സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് . ഈ അധ്യയന വർഷം മുഴുവൻ തുടരുന്ന പരിപാടികളാണ് സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്നത്.പുസ്തകവിതരണവും ഇംഗ്ലീഷ് വിഭാഗം പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഉർവ്വരയുടെ ഭാഗമായി നടത്തുന്ന ഗ്രോ