ഇരിങ്ങാലക്കുട : വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം നൽകി എമിഗ്രോ എഡ്യൂക്കേഷൻ കൺസൾട്ടന്റ് എന്ന സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പോലീസിൽ പരാതി. ഇതുമായി ബന്ധപ്പെട്ട് കമ്പനി സി.ഇ.ഓ കുന്നംകുളം സ്വദേശി കിടങ്ങാടൻ വീട്ടിൽ മിജോ കെ മോഹൻ, ജനറൽ മാനേജർ ഇരിങ്ങാലക്കുട ചക്കാലക്കൽ സുമേഷ് ആന്റണി എന്നിവരെ ഇരിങ്ങാലക്കുട പോലീസ് കുസ്റ്റഡിയിൽ എടുത്തിട്ടുണ്ട് ഗ്രൂപ്പ് ഡയറക്ടർ ആസിഫ് മുഹമ്മദ്ന് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു. തട്ടിപ്പിന്റെ കഥകൾ
Day: June 28, 2022
അഗ്നിപഥ്: ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു
അറിയിപ്പ് : സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 17 1/2 മുതൽ 23 വരെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.അഗ്നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്), അഗ്നിവീർ ടെക്നിക്കൽ(ഓൾ ആംസ്), അഗ്നിവീർ ടെക്നിക്കൽ (ഏവിയേഷൻ ആൻഡ് അമ്യൂണിഷൻ എക്സാമിനർ), അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ(ഓൾ ആംസ്), അഗ്നിവീർ ട്രേഡ്സ്മെൻ(ഓൾ ആംസ്) പത്താം ക്ലാസ് പാസ്, അഗ്നിവീർ ട്രേഡ്സ്മെന്റ് (ഓൾ ആംസ്)
കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ മുന്നിൽ പ്രതിഷേധ ധർണ നടത്തി
കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വജനപക്ഷപാത വികസന വിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു എന്നാരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം നിർവഹിച്ചു.കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസിന്റെ അധ്യക്ഷതയിൽ കൂടിയ ധർണയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഇഎൽ ജോസ് സ്വാഗതം പറഞ്ഞു.
ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഫയൽ അദാലത്ത് നടത്തി
ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ഫയൽ അദാലത്ത് നടത്തി. തീർപ്പാക്കാനുണ്ടായിരുന്ന 45 ഫയലുകളിൽ 12 ഫയലുകളിൽ നടപടി പൂർത്തീകരിച്ചു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ്ജ് ജസ്റ്റിൻ തോമാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാക്കിയുള്ള ഫയലുകൾ മേൽ ഓഫീസുമായി ബന്ധപ്പെട്ട് തീർക്കാനുളളതാണ്. ജില്ലയിൽ ഏറ്റവും കുറവ് ഫയലുകൾ പെൻറിങ്ങ് ഉണ്ടായിരുന്നത് ഈ ഉപജില്ലയിലാണ്. അധ്യാപകർ, അനധ്യാപകർ, മാനേജർമാർ,
മാറുന്ന പരിസ്ഥിതി മാറേണ്ട മനഃസ്ഥിതി വിഷയത്തിൽ സ്റ്റാർ ക്ലബ് സംവാദ സായാഹ്നം സംഘടിപ്പിച്ചു
ഊരകം : മാറുന്ന പരിസ്ഥിതി മാറേണ്ട മനഃസ്ഥിതി വിഷയത്തിൽ സ്റ്റാർ ക്ലബ് സംവാദ സായാഹ്നം സംഘടിപ്പിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റാർ ക്ലബ് പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പ്ലാവ് ജയൻ വിഷയാവതരണം നടത്തി.രക്ഷാധികാരി കെ.എ. തോമസ്, ടി.സി. സുരേഷ്, ടോജോ തൊമ്മാന, പി.ആർ. ജോൺ, ജെയിംസ് പോൾ, വിൻസെന്റ് ടി.മാത്യു, ആന്റോ ജോക്കി എന്നിവർ സംസാരിച്ചു.
എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധറാലിയും പ്രതിജ്ഞയും നടത്തി
എടതിരിഞ്ഞി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എടതിരിഞ്ഞി, എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധറാലിയും പ്രതിജ്ഞയും നടത്തി. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അനൂപ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. പ്രധാന അധ്യാപിക സി പി സ്മിത സ്വാഗതം പറഞ്ഞു. മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, പി.ടി.എ പ്രസിഡൻറ് സി.എസ്. സുധൻ, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ അനധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി, സ്കൗട്ട്, ഗൈഡ്, ജൂനിയർ
ഗുരു അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 1 മുതൽ 8 വരെ
ഇരിങ്ങാലക്കുട: ഗുരു അമ്മന്നൂര് മാധവചാക്യാരുടെ അനുസ്മരണത്തോടനുബന്ധിച്ച് ജൂലൈ 1 മുതൽ 8 വരെ 8 ദിവസങ്ങളിലായി അമ്മന്നൂർ ഗുരുകുലത്തിൽ വിവിധ പരിപാടികൾ അരങ്ങേറും.നങ്ങ്യർ കൂത്ത്, ശൂർപ്പണഖാങ്കം- ലളിത, സുഭദ്രാധനഞ്ജയം അഞ്ചാമങ്കം- സുഭദ്ര, ബാലിവധം- സുഗ്രീവൻ, അശോകവനികാങ്കം- രാവണൻ, മായാസീതാങ്കം- മാരീചൻ, തോരണയുദ്ധം- ശങ്കുകർണ്ണൻ, ബാലചരിതം- സൂത്രധാരൻ തുടങ്ങിയ വിവിധ നിർവ്വഹണങ്ങളും നിർവ്വഹണങ്ങളുടെ വിവിധ സങ്കേതങ്ങളെ കേന്ദ്രീകരിച്ച് 12 പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.അനുസ്മരണ സമ്മേളനം ജൂലൈ 1 വൈകീട്ട് 5 മണിക്കും, നിർവ്വഹണോത്സവം
കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സാറ്റാഫ് അസോസിയേഷൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : ഹയർ സെക്കന്ററിയിലെ അനദ്ധ്യാപക നിയമനം സംബന്ധിച്ച് സർക്കാറിന്റെ വഞ്ചനാപരമായ ഉത്തരവിനെതിരെ കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സാറ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിലിനു മുമ്പിൽ നടന്ന ധർണ കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സാറ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറ് വി.ഐ ജോയ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് സജിൻ ആർ കൃഷ്ണൻ,
ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ഹൗസ് സിസ്റ്റം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ഹൗസ് സിസ്റ്റം മണ്ണുത്തി ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോയ് ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു പിടികയിൽ, പി.ടി.എ. പ്രസിഡന്റ് ടെൽസൺ കോട്ടോളി, ഫാ. സന്തോഷ് മണിക്കുന്നേൽ, ഫാ.ജോയ്സ് താഴേത്തട്ട്, ഫാ.ജോയ്സൺ മുളവരിക്കൽ, സിസ്റ്റർ ഓമന, സ്കൂൾ കോ.ഓഡിനേറ്റർ ബിന്ദു സ്കറിയ, മിനി