വായനപക്ഷാചരണത്തിന്റെ ഭാഗമായി തന്നെ കാണാനെത്തിയ ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം കുട്ടിത്തം നിറഞ്ഞ ചോദ്യോത്തരങ്ങളുമായി പ്രശസ്ത ബാലസാഹിത്യകാരൻ കെ.വി രാമനാഥൻ മാസ്റ്റർ - WATCH VIDEO BELOW ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് എൽപി സ്കൂളിലെ കുട്ടികൾ പ്രശസ്ത ബാലസാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്ററുടെ വസതിയിൽ അഭിമുഖത്തിനെത്തി. മാഷുടെ എഴുത്തിന്റെ തുടക്കം, കൃതികൾ, അധ്യാപന ജീവിതം, സ്വാധീനിച്ച വ്യക്തിത്വങ്ങൾ, എല്ലാം കുട്ടികൾ കൗതുകത്തോടെ
Day: June 27, 2022
പാട്ടും കളിയും പരീക്ഷണങ്ങളും മാജികും പാവനാടകവും എല്ലാം സംയോജിപ്പിച്ച് വടക്കുംകര ഗവ. യു.പി. സ്കൂളിലെ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടന ചടങ്ങ്
അരിപ്പാലം : വടക്കുംകര ഗവ.യു.പി. സ്കൂളിലെ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പാട്ടും കളിയും പരീക്ഷണങ്ങളും മാജികും പാവനാടകവും എല്ലാം സംയോജിപ്പിച്ച് രണ്ടു മണിക്കൂർ വിസ്മയകരമായ അവതരണം ഏവരിലും കൗതുകം ഉണർത്തി. എൻ.ആർ. രമേഷ് ബാബു മാഷാണ് അവതാരകനായി എത്തിയത്.വെള്ളമൊഴിച്ച് കടലാസ് കത്തിച്ചു് കുട്ടികളെ അമ്പരപ്പിച്ച മാഷ് തുടർന്നതിൻ്റെ ശാസത്ര തത്വവും സരസമായി വിശദീകരിച്ചു. തുടർന്ന് ഒട്ടേറെ പരീക്ഷണങ്ങൾ മാഷ് സ്വയം ചെയ്യുകയും അതെല്ലാം മൊത്തം കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയും ചെയ്തതിനാൽ കുട്ടികൾ
വേണുജിയുടെ എഴുപത്തി ഏഴാം പിറന്നാള്‍ ആഘോഷം ‘മുദ്ര’ എന്ന തന്റെ ബൃഹത് കൃതി അവതരിപ്പിച്ചു കൊണ്ട്
ഇരിങ്ങാലക്കുട : കൂടിയാട്ടം ആചാര്യന് വേണുജി ജൂലൈ 1 ന് എഴുപത്തി ഏഴാം പിറന്നാള്‍ ആഘോഷിക്കുന്നത് തന്റെ ആയുഷ്ക്കാല സംഭാവനയായ മുദ്ര എന്ന ഗ്രന്ഥം സഹൃദയര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചു കൊണ്ട്. കേരളീയ സ്ത്രീയനൃത്ത്യനാട്യകലകളായ കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം ഇവയിലെ കൈമുദ്രകള്‍ സ്വന്തമായി ആവിഷ്ക്കരിച്ച ഒരു ആലേഖന (നൊട്ടേഷന്‍) സമ്പ്രദായത്തില്രേഖപ്പെടുത്തിക്കൊണ്ടാണ് തന്റെ ആലേഖന സംരംഭം വേണുജി ആരംഭിക്കുന്നത്. 1968-ല്‍ ഈ ആലേഖനസമ്പ്രദായത്തിന്റെ ഒരു രൂപരേഖ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ അവതാരിക എഴുതി നല്‍കിയത്
മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ദുരന്ത സഹായം : ഇരിങ്ങാലക്കുട മണ്ഡലത്തിൽ 19 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് 10 ലക്ഷം രൂപ വീതം
ഇരിങ്ങാലക്കുട : മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ ഇരകളായ കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങൊരുക്കുക്കുന്നതിന്റെ ഭാഗമായി ഭൂമി വാങ്ങാൻ ആറുലക്ഷം രൂപയും അതിൽ വീടു പണിയാൻ നാലു ലക്ഷം രൂപയും അനുവദിക്കുന്ന പദ്ധതിയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 19 കുടുംബങ്ങളെ ഉൾപ്പെടുത്തി ഉത്തരവായതായി മന്ത്രി ഡോ. ആർ ബിന്ദു. കാറളം വില്ലേജിൽ ഒമ്പതും, മാടായിക്കോണം വില്ലേജിൽ നാലും, പൊറത്തിശേരി വില്ലേജിൽ ആറും കുടുംബങ്ങളാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഗുണഭോക്താക്കൾ. ഇതിൽ മണ്ണിടിച്ചിൽ അടിയ്ക്കടി ഉണ്ടാകാറുള്ള
ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ലഹരിവിരുദ്ധ സന്ദേശ തെരുവുനാടകം അവതരിപ്പിച്ചു
ഇരിങ്ങാലക്കുട : ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് വിവിധ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്തി.പി.ടി.എ പ്രസിഡന്റ് വി.വി റാൽഫി അധ്യക്ഷത വഹിച്ചു. എ.എസ്.ഐ ക്ളീറ്റസ് ഉദ്ഘാടനം നിർവഹിച്ചു. എക്സൈസ് ഓഫീസർ അനൂപ് ലഹരിവിരുദ്ധ സന്ദേശം നൽകി.ലഹരിവിരുദ്ധ സന്ദേശ തെരുവുനാടകം വിദ്യാർഥിനികളുടെ നേതൃത്വത്തിൽ അരങ്ങേറി. ലഹരിവിരുദ്ധ പ്രതിജ്ഞ കാണികൾ ഏറ്റുചൊല്ലി. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത പരിപാടിയിൽ പ്രധാനധ്യാപിക ബീന
അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസിന്റെ സത്യാഗ്രഹ സമരം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുട ആൽത്തറക്കൽ സത്യാഗ്രഹ സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം നിർവഹിച്ചു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, സോമൻ ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികളായ