ഇരിങ്ങലക്കുട : രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് തല്ലിത്തകർത്ത എസ്എഫ്ഐ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ് ടി വി ചാർളിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, സുജ സഞ്ജീവ്കുമാർ, സത്യൻ നാട്ടുവള്ളി, പി എൻ സുരേഷ്, എം ആർ ഷാജു, വി സി വർഗീസ്, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തോകലത്ത്
Day: June 24, 2022
ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റിയുടെ വോളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും വളണ്ടിയർ മീറ്റും കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയക്കര യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റി യംഗ് പ്രൊഫഷണൽ ടെക്നിക്കൽ കമ്മിറ്റി അംഗം, ഹരിഗോവിന്ദ് എം, വളണ്ടിയർ മീറ്റ് ഉദ്ഘാടനം നിർവഹിച്ചു.പ്രൊഫഷണൽ സന്നദ്ധസേവനം എങ്ങനെ വിജയകരമാക്കം എന്ന വിഷയത്തെക്കുറിച്ചു, ഗ്ലോബൽ
തരിശായി കിടന്നിരുന്ന 60 സെന്റ് സ്ഥലം കൃഷിയോഗ്യമാക്കി
പട്ടേപ്പാടം: 'എല്ലാവരും കൃഷിയിലേക്ക് ' എന്ന സന്ദേശം ഉൾക്കൊണ്ട് താഷ്ക്കന്റെ ലൈബ്രറി ചെഞ്ചീര കാർഷിക ക്ലബ്ബ് വേളൂക്കര കൃഷിഭവൻ, പട്ടേപ്പാടം റൂറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സാമൂഹ്യ കൃഷിയിടത്തിൽ നടീൽ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാർ ഇടപ്പുഴ, വേളൂക്കര പഞ്ചായത്തംഗം കെ.കെ. യൂസഫ് , റൂറൽ
വിദ്യാഭ്യാസ ജില്ല ഫയൽ അദാലത്ത് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ജില്ല ഫയൽ അദാലത്ത് സംഘടിപ്പിച്ചു. കാര്യാലയങ്ങളിൽ കുടിശ്ശികയായി ശേഷിക്കുന്ന ഫയലുകൾ യഥാവിധി യുക്തമായ തീരുമാനമെടുത്ത് തീർപ്പാക്കുന്നതിനായിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ കൗൺസിലർ അഡ്വ. കെ.ആർ. വിജയ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യപ്രഭാഷണം നടത്തി.നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ എ.
യുവത – വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച യുവജനങ്ങൾക്കുള്ള ആദരം ഞാറ്റുവേല മഹോത്സവത്തിൽ നൽകി
ഇരിങ്ങാലക്കുട : വിജയത്തിനായി പരിശ്രമവും ആത്മാർത്ഥതയും സത്യസന്ധതയും അനിവാര്യമാണ്, അതോടൊപ്പം പിന്നിട്ട വഴികളും മറക്കരുത്. - തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്റെഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ എട്ടാം ദിവസം വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച യുവജനങ്ങൾക്കുള്ള ആദരം നൽകുന്ന ആദരസംഗമം "യുവത" ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഖിൽ.വി. മേനോൻ, കെ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യയ്ക്ക്
‘ലഹരി പൊലിയുന്ന കൗമാരം ‘ – രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി
എടതിരിഞ്ഞി : എച്ച്.ഡി.പി സമാജം ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം എങ്ങനെ തടയാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടന്നു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ റാഫേൽ എം.എൽ ക്ലാസ്സ് നയിച്ചു.വീട്ടിൽ നിന്നും ലഭിക്കുന്ന അംഗീകാരവും സന്തോഷവും ആണ് കുട്ടികളെ വിജയത്തിലേയ്ക്കു നയിക്കുന്നതെന്നും, ജീവിതം തന്നെയാണ് ലഹരിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.പി ടി എ പ്രസിഡന്റ് സി.എസ്. സുധൻ അധ്യക്ഷനായിരുന്നു. കാട്ടൂർ സർക്കിൾ ഇൻസ്പെക്ടർ
ഓണ പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി കടുപ്പശ്ശേരി ഫാർമേഴ്സ് സംഘം കൂട്ടായ്മ
തൊമ്മാന : കടുപ്പശ്ശേരി ഫാർമേഴ്സ് സംഘം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കച്ചേരിപ്പടിയിൽ സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ ഓണ പൂക്കളമൊരുക്കാനായി ചെണ്ടുമല്ലി കൃഷി നടത്തി. വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിസണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ നടീൽ ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ പ്രസന്ന, രമ രാഘവൻ, വേളൂക്കര ക്യഷി അസിസ്റ്റന്റ് ഓഫിസർ ഉണ്ണി, വാർഡ് മെമ്പർ പുഷ്പം ജോയ്, സി.പി.ഐ.എം വേളൂക്കര ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.
ഡാനിയൽ വിൽസന്റെ തിരോധാനം : പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ
കൊറ്റനല്ലൂർ : വേളൂക്കര പഞ്ചായത്ത് കൊറ്റനല്ലൂർ കരുവാപ്പടിൽ മാർച്ച് 9 മുതൽ കാണാതായ പാറയിൽ വിൽസൺ മകൻ ഡാനിയൽ വിൽസന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുവാൻ തൃശ്ശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഡാനിയലിന്റെ കുടുംബത്തിന് ലഭിച്ചു.ഇരിങ്ങാലക്കുട എം.എൽ. എ. യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദുവിന്റെ ഇടപെടലിനെ