ഇരിങ്ങാലക്കുട : ഗവ. ഗേള്‍സ് എല്‍.പി സ്കൂളിലെ വായനാവാരത്തോടനുബന്ധിച്ചുള്ള പുസ്തകപ്രദര്ശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.സി നിഷ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളുടെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുവാന്‍ വിദ്യാലയം സംഘടിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഭിനന്ദിച്ചു. ലൈബ്രറി സന്ദര്‍ശനം, നാട്ടിലെ പ്രശസ്ത സാഹിത്യകാരന്മാരുമായുള്ള അഭിമുഖങ്ങൾ, കവിതകളുടെ ദൃശ്യാവിഷ്ക്കാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളും വായനാവാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍.പി സ്കൂൾ ഹെഡ്മിസ്ട്രസ് അസീന പി,ബി, അധ്യാപകരായ ബീന,
Day: June 23, 2022
കലാനിലയം ഗോപാലകൃഷ്ണൻ നളചരിതം നാലാംദിവസം ദമയന്തിയായി വേഷമിടുന്നു- ഞായറാഴ്ച ഡോ. കെ.എൻ.പിഷാരടി കഥകളി ക്ലബ്ബിന്റെ രംഗവേദിയിൽ
ഇരിങ്ങാലക്കുട : ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ജൂണ്‍ 26, ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ നടത്തുന്ന അരങ്ങിൽ ഒരു ഇടവേളക്കുശേഷം കഥകളിയിലെ ഇന്നത്തെ ഏറ്റവും പ്രഗല്ഭനായ സ്ത്രീവേഷാചാര്യൻ കലാനിലയം ഗോപാലകൃഷ്ണൻ നളചരിതം നാലാംദിവസം ദമയന്തിയായി ഇരിങ്ങാലക്കുടയിൽ വേഷമിടുന്നു. നളനെ പിരിഞ്ഞ ദമന്തിയുടെ ദുഃഖം തന്റെ തോഴിയായ കേശിനിയോട് പങ്കുവയ്ക്കുന്നതോടെയാണ് കഥാരംഭം. തന്റെ രാജധാനിയിൽ എത്തിയ ബാഹുകൻ
‘മാറുന്ന പരിസ്ഥിതി, മാറേണ്ട മനഃസ്ഥിതി’ – ഊരകം സ്റ്റാർ ക്ലബ്ബിന്റെ സംവാദ സായാഹ്നം ഞായറാഴ്ച്ച
പുല്ലൂർ : 'മാറുന്ന പരിസ്ഥിതി, മാറേണ്ട മനഃസ്ഥിതി' വിഷയത്തൽ ഊരകം സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന സംവാദ സായാഹ്നം ഞായറാഴ്ച വൈകീട്ട് ആറിന് സ്റ്റാർ നഗറിൽ നടക്കും. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.സ്റ്റാർ ക്ലബ് പ്രസിഡണ്ട് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കെ.ആർ. ജയൻ വിഷയാവതരണം നടത്തുമെന്ന് ഭാരവാഹികളായ ടി.സി. സുരേഷ്, ടോജോ തൊമ്മന, പി.ആർ.ജോൺ, ജെയിംസ് പോൾ എന്നിവർ
ഞാറ്റുവേല മഹോത്സവം : പ്രഭാഷണവും സംവാദവും നടന്നു
ഇരിങ്ങാലക്കുട : ആഗോളതാപനവും പരിസ്ഥിതിയും, നമുക്കുള്ള പങ്ക് എന്ന വിഷയത്തിൽ ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായുള്ള വേദിയിൽ പ്രഭാഷണവും സംവാദവും നടന്നു. രാധാകൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. റഷീദ് കാറളം മുഖ്യപ്രഭാഷണം നടത്തി.മനുഷ്യനിർമ്മിതമായ ആഗോളതാപനാവസ്ഥയെ ശാസ്ത്രവീക്ഷണത്തോടെ ഗൗരവപൂർവം കാണുന്നില്ലെങ്കിൽ പ്രകൃതിയെയും സമൂഹത്തെയും ക്രൂരമായി ഇല്ലായ്മ ചെയ്യാൻ കൂട്ടുനിൽക്കുന്നവരായി നാം മാറുന്നവരാകുമെന്ന് വരും തലമുറ വിധിയെഴുതുമെന്നതിൽ സംശയമില്ലെന്ന് പ്രഭാഷണത്തിൽ റഷീദ് കാറളം അഭിപ്രായപ്പെട്ടു. ഫ്രൊ. സാവിത്രി ലക്ഷ്മണൻ, രാധാകൃഷ്ണൻ വെട്ടത്ത്, വി
ബ്രിട്ടീഷ് ചിത്രമായ ” ദി ഫാദർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട : അക്കാദമി പുരസ്കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രമായ " ദി ഫാദർ " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.മറവി രോഗം ബാധിച്ച 83 കാരനായ വയോവ്യദ്ധനെ പരിചരിക്കാൻ മകൾ എത്തുന്ന രംഗങ്ങളോടെയാണ് 97 മിനിറ്റുള്ള ചിത്രം ആരംഭിക്കുന്നത്. ആൻ്റണി ഹോപ്കിൻസ്, ഒലീവിയ കോൾമാൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്.
ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഫാഷൻ ഷോ
കേരളീയ വസ്ത്രധാരണ രീതികളിലെ പരിണാമം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സെന്റ്. ജോസഫ്സ് കോളേജിലെ കോസ്റ്റും & ഫാഷൻ ഡിസൈനിങ്, ബയോ ടെക്നോളജി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകിട്ട് 5:30ന് ടൗൺ ഹാളിൽ ഫാഷൻ ഷോ ഇരിങ്ങാലക്കുട : കേരളീയ വസ്ത്രധാരണ രീതികളിലെ പരിണാമം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിന്റെയും ബയോ
ഗൂഗിള്‍ ഐ.ഒ. മീറ്റ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍, കേരളത്തില്‍ ഐ.ഒ. മീറ്റ് നടക്കുന്ന ഏക കോളേജ്
ആളൂർ : ആധുനിക സാങ്കേതിക വിദ്യയും ആന്‍ഡ്രോയിഡ് ഡവലപ്പ്മെന്റും ലോകത്തെ പരിചയപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ഗൂഗിള്‍ നടത്തുന്ന ഐ.ഒ. മീറ്റ് ( Google I/O Extended ) കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ശനിയാഴ്ച സംഘടിപ്പിക്കുന്നു. രാവിലെ 8.45 നാണ് മീറ്റ് തുടങ്ങുക. കേരളത്തില്‍ ഐ.ഒ. മീറ്റ് നടക്കുന്ന ഏക കോളേജാണ് സഹൃദയ.ആന്‍ഡ്രോയിഡ് ഡവലപ്പ്മെന്റിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ.ഒ. മീറ്റിലെ പ്രധാന പ്രതിപാദ്യ വിഷയം.
മികവ് തെളിയിച്ച ഭിന്നശേഷിക്കാരെ ആദരിച്ച് ഞാറ്റുവേല മഹോത്സവം
ഇരിങ്ങാലക്കുട : നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാം ദിവസം വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗക്കാർക്ക് ആദരിച്ച് "ആദരസംഗമം" നടത്തി. സംഗമം എൻ.ഐ.പി.എം.ആർ. ജോയിന്റ് ഡയറക്ടർ സി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വിജേഷ്, ജെറിൻ ജോയ്, ജോസഫ് ബേബി, വന്ദന പി.വി., ദേവിക പ്രതാപൻ, അലക്സ്, അനക്സ്, ഘനശ്യാം ആർ., മുഹമ്മദ് മഹഫൂസ്, അനന്തു എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ
കുട്ടംകുളം സമരത്തിന്റെ 76-ാം വാര്‍ഷികം ആചരിച്ച് സി.പി.ഐ.
ഇരിങ്ങാലക്കുട: അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിന്റെ 76-ാം വാര്‍ഷികം സി.പി.ഐ. മണ്ഡലം സമ്മേളനത്തിന്റെ പതാകദിനമായി ആചരിച്ചു. കുട്ടംകുളം പരിസരത്ത് സി.പി.ഐ. ജില്ലാ എക്സി. അംഗം ടി.കെ. സുധീഷ് പതാക ഉയര്‍ത്തി.മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ചു .കെ.സി. ബിജു, കെ.എസ്. പ്രസാദ് എന്നിവര്‍ സംസാരിച്ചു. കെ.വി. രാമകൃഷ്ണന്, കെ. കേശവന്, അനിത രാധാകൃഷ്ണന്, ശോഭന മനോജ്, വി.ആര്. രമേഷ്, കെ.എസ്. ബെെജു, ടി.വി.
ഞാറ്റുവേല മഹോത്സവം ആറാം ദിനത്തിൽ പുസ്തക ചർച്ചയും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി
ഇരിങ്ങാലക്കുട: നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ആറാംദിവസം അരുൺ ഗാന്ധിഗ്രാം രചിച്ച മടിച്ചി എന്ന കവിതാസമാഹാരത്തിന്റെ ചർച്ചയും പി.എൻ. പണിക്കർ അനുസ്മരണവും നടന്നു. കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജോതിലക്ഷ്മി ഉമാമഹേശ്വരൻ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഷൈനി പനോക്കിൽ, സിന്റി സ്റ്റാൻലി, ജോസ് മഞ്ഞില എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അരുൺ ഗാന്ധിഗ്രാം മറുപടി പ്രസംഗം നടത്തി. തുടർന്ന് ഉണ്ണികൃഷ്ണൻ കിഴുത്താണി, റഷീദ് കാറളം, പ്രൊ.