മൂർക്കനാട് : മൂർക്കനാട് ഗ്രാമീണ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ വായനശാല അങ്കണത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണ പരിപാടി മൂർക്കനാട് സെന്റ്. ആന്റണീസ് യു.പി സ്കൂൾ പ്രധാന അധ്യാപിക റാണി.ടി. ജോൺ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ എം.ബി രാജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മൂർക്കനാട് യു.പി സ്കൂൾ അദ്ധ്യാപിക സിനി ടീച്ചർ ആശംസകൾ നേർന്നു. വായനശാല പ്രസിഡണ്ട് ഇ.സി ആന്റോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലവേദി
Day: June 22, 2022
വൃദ്ധയുടെ മേൽ ബസ് തട്ടി ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ അപകടം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ ഓട്ടം പൂർത്തിയാക്കിയ ബസ്സ് മുന്നോട്ട് എടുക്കുന്നതിനിടയിൽ വൃദ്ധയുടെ മേൽ തട്ടി അപകടം. കോടാലി സ്വദേശിനി ആസിയാക്കാണ് (70) ബുധനാഴ്ച വൈകീട്ട് അഞ്ചരക്ക് ശേഷം ഇരിങ്ങാലക്കുട കൊടകര റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസ് ദേഹത്ത് തട്ടി കാലിനു പരിക്കേറ്റത്.ഈ ബസ്സിൽ തന്നെ യാത്ര ചെയ്തു ബസ്സ്റ്റാൻഡിൽ ഇറങ്ങിയശേഷം അതെ ബസ്സിന്റെ മുന്നിലൂടെ എതിർ ദിശയിലേക്ക് കടക്കുമ്പോളാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടൻ ആസിയായെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ
ഇരിങ്ങാലക്കുട ലയൺസ് ക്ലബ് : പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ഇരിങ്ങാലക്കുട : പ്രസിഡന്റ് റോയ് ജോസ് ആലുക്കൽ, സെക്രട്ടറി അഡ്വ. മനോജ് ഐബൻ, ട്രഷറർ കെ എൻ സുഭാഷ് എന്നിവർ ജൂൺ 23 വൈകീട്ട് ഏഴു മണിക്ക് ലയൺസ് വെൽഫെയർ സെന്റ്റിൽ നടക്കുന്ന സമ്മേളനത്തിൽ സ്ഥാനമേറ്റെടുക്കും. അതോടൊപ്പം പുതിയ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. ചടങ്ങിൽ ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ഏനോക്കാരൻ മുഖ്യാതിഥിയായിരിക്കും.പത്രസമ്മേളനത്തിൽ ഡോ. ഡെയിൻ ആന്റണി, ബിജു
ശാന്തിനികേതനിൽ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി
ഇരിങ്ങാലക്കുട : കൃഷി വകുപ്പ് വിഭാവനം ചെയ്ത "ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി ശാന്തിനികേതൻ സയൻസ് - ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു.ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും, ജൈവ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അവർ കുട്ടികളോട് വ്യക്തമാക്കി. എസ്.എൻ. ഇ.എസ് പ്രസിഡണ്ട് കെ.കെ
വായനാവാരാചരണം നടത്തി മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആൻഡ് ലൈബ്രറി
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആൻഡ് ലൈബ്രറി വായനാവാരം ആഘോഷിച്ചു. എൽ.പി.എസ്. ജി.എച്ച്.എസ്. ഹെഡ്മിസ്ട്രസ് അസീന ആമുഖ പ്രഭാഷണം നടത്തി. കുട്ടികൾക്ക് ലൈബ്രറി പരിചയപ്പെടുത്തി.സെക്രട്ടറി ആശ പി.സി, ഇന്ദുകല രാമനാഥ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ കഥ കവിത അവതരണം ഉണ്ടായിരുന്നു. പ്രസിഡണ്ട് അഡ്വക്കേറ്റ് അജയകുമാർ സ്വാഗതവും ജോ. സെക്രട്ടറി ലേഖ പി. നന്ദിയും പറഞ്ഞു.
മുരിയാട് ഞാറ്റുവേല ചന്ത ആരംഭിച്ചു; ജൂൺ 22 മുതൽ 28 വരെ
മുരിയാട് : മുരിയാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡണ്ട് എം.ബി. രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് അതിർത്തിയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള പാരിതോഷികവും ട്രോഫിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്
ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേരള ഗവൺമെൻ്റിന്റെ കൃഷി വകുപ്പ് വിഭാവനം ചെയ്ത "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സയൻസ് - ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും, ജൈവ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സോണിയഗിരി കുട്ടികളോട് വ്യക്തമാക്കി. എസ്.എൻ. ഇ.എസ്.പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ
ഞാറ്റുവേല മഹോത്സവം : വിദ്യാർത്ഥികൾക്ക് ചിത്രരചന, ഉപന്യാസം മത്സരങ്ങൾ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : നഗരസഭ ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ സ്ക്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി ചാർളി മത്സരം ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുടയിലെ പതിനൊന്ന് സ്ക്കൂളുകളിൽ നിന്നും, മൂന്ന് കലാലയങ്ങളിൽ നിന്നുമായി 625 പേർ ചിത്രരചനക്കും 254 പേർ ഉപന്യാസത്തിനും പങ്കെടുത്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ
പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായ സ്വാശ്രയ സംഘങ്ങൾക്കും വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയം തൊഴിൽ സംരംഭങ്ങൾക്കായുള്ള ധനസഹായ പദ്ധതി
ഇരിങ്ങാലക്കുട : പത്തോ അതിലധികമോ പട്ടികജാതി വിഭാഗക്കാർക്ക് ചേർന്ന് രൂപീകരിക്കുന്ന സ്വാശ്രയ സംഘങ്ങൾക്കും 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായ വനിതാ സ്വാശ്രയ സംഘങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിക്ക് തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിക്കുന്നു.പരമാവധി 15 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള സംരംഭങ്ങൾക്കുള്ള പ്രോജക്ടുകളായിരിക്കും പരിഗണിക്കുക. അംഗീകരിക്കപ്പെടുന്ന പ്രൊജക്ടുകളുടെ 75 ശതമാനം തുക (പരമാവധി 10
പഴമയിൽ നിറയെ കൈപ്പുണ്യം നിറച്ച് ഞാറ്റുവേലച്ചന്തയിലെ രുചിക്കൂട്ടിനായി കുടുംബശ്രീ
ഇരിങ്ങാലക്കുട: പഴമയിൽ നിറയെ കൈപ്പുണ്യം നിറച്ച് ഞാറ്റുവേല മഹോത്സവത്തിലെ രുചിക്കൂട്ടായി കുടുംബശ്രീ പ്രവർത്തകർ. ഇരിങ്ങാലക്കുട സി.ഡി.എസ്. വണ്ണിന്റെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റാളിൽ സി.ഡി.എസിലെ 23 അംഗങ്ങളും ഓരോ ദിവസങ്ങളിലായി എത്തുന്നുണ്ട്. ഉണ്ണിയപ്പം, അച്ചാർ, അരിയുണ്ട, ചക്ക വിഭവങ്ങൾ തുടങ്ങിയവയും മുളകുപൊടി, മഞ്ഞൾപ്പൊടി, തുടങ്ങിയ പൊടികളും സ്റ്റാളിലുണ്ട്. മാത്രമല്ല, കുടുംബശ്രീ പ്രവർത്തകർ തന്നെയുണ്ടാക്കിയ നെറ്റിപ്പട്ടം, മരക്കയിലുകൾ, ചിരട്ട തവികൾ, കോരിപ്പലക, മരത്തിന്റെ പുട്ടുകുടം തുടങ്ങിയവയും സ്റ്റാളിലെ പ്രത്യേകതകളാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക്