ഇരിങ്ങാലക്കുട : ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിന് 0.7190 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. RFCT LARR ACT 2013 നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്.ഠാണ മുതല് ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് നിലവിലെ 11 മീറ്റർ റോഡ് 17 മീറ്ററായാണ് വീതി കൂട്ടുന്നത്. 13.8 മീറ്റർ വീതിയിൽ റോഡും , 3.2 മീറ്റർ വീതിയിൽ നടപ്പാതകളോടുകൂടിയ
Day: June 21, 2022
ഞാറ്റുവേല മഹോത്സവത്തിന്റെ അഞ്ചാംദിവസം സാഹിത്യസംവാദം, അനുസ്മരണം
ഇരിങ്ങാലക്കുട : നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ അഞ്ചാംദിവസം സാഹിത്യകൃതികളും ചലച്ചിത്രാവിഷ്കാരങ്ങളും എന്ന വിഷയത്തിൽ സംവാദം നടന്നു. വി.വി ശ്രീല മോഡറേറ്ററായിരുന്ന ചടങ്ങിൽ പി.കെ ഭരതൻ മാസ്റ്റർ വിഷയാവതരണം നടത്തി.പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഹരി ഇരിങ്ങാലക്കുട, രാധാകൃഷ്ണൻ വെട്ടത്ത്, പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, അംബിക പള്ളിപ്പുറത്ത് എന്നിവർ സംസാരിച്ചു. ഷൈനി പനോക്കിൽ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു. എഴുത്തുകാരൻ കുറ്റിപ്പുഴ വിശ്വനാഥന്റെ നിര്യാണത്തിൽ സംഗമ
വി.എച്ച്.എസ്.സി പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു
നടവരമ്പ് : വി.എച്ച്.എസ്.സി പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ നടവരമ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാര്ത്ഥിനി പട്ടേപ്പാടം പോട്ടത്തുപറമ്പിൽ മുജീബിന്റെ മകൾ ദിൽനയെ (18) വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരീക്ഷാ ഫലം ഓൺലൈനിൽ പരിശോധിച്ച ഉടനെ കിടപ്പുമുറിയിലെ ജനലയിൽ തൂങ്ങുകയായിരുന്നു എന്ന് കരുതുന്നു. ഉമ്മ ഹസീന ജോലിക്കും, കൽപ്പറമ്പ് ബി.വി.എം.എച്ച് എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഏക സഹോദരൻ ആദിൽ സ്ക്കൂളിലും പോയിരിക്കുകയായിരുന്നു. ഈ
എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. സമാജം പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മുത്രത്തിക്കര 'ആദിയോഗി' യോഗ സെന്റർ ട്രെയിനർ ഷീന പ്രദീപ് യോഗയെക്കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. ഭാരതി ആർ കർത്താ, ആരവ് സുരേഷ്, ദേവലക്ഷ്മി എന്നിവർ ആർട്ടിസ്റ്റിക് യോഗ അവതരിപ്പിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 600 ൽ പരം വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഭൗതികശാസ്ത്ര അധ്യാപക പരിശീലനം ആരംഭിച്ചു
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രൈസ്റ്റ് കോളേജ് ഫിസിക്സ് വിഭാഗം, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ - ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് മുംബൈ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് ഫിസിക്സ് അധ്യാപകരുടെ പരിശീലനപരിപാടി ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു. ഹോമി ഭാഭ സെന്റർ ഡയറക്ടർ പ്രൊഫ. അർണബ് ഭട്ടാചാര്യ ഉദ്ഘാടനം നിർവഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 25 അധ്യാപകർക്ക് ഗണിതശാസ്ത്ര
ഇരിങ്ങാലക്കുടയിൽ ബുധനാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷന്റെ പരിധിയിൽ വരുന്ന, ഇരിങ്ങാലക്കുട, തുറവൻകാട് ടെസ്റ്റ് ഗ്രൗണ്ട്, തുറവൻകാട് എസ്.എൻ.ഡി.പി, കല്ലെറരിക്കടവ്, തുറവൻകാട് വായനശാല, മാവേലി, കോതക്കുളം, എസ്.എൻ നഗർ, കാട്ടുങ്ങച്ചിറ, പൊറത്തിശ്ശേരി, ക്രൈസ്റ്റ് വിദ്യാനികേധൻ എന്നീ പ്രദേശങ്ങളിൽ ജൂൺ 22 ബുധനാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണിവരെ 11 കെ.വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ അന്താരാഷ്ട്ര മ്യൂസിക് ഡേയും യോഗ ദിനവും ആചരിച്ചു
ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ യോഗദിനവും സംഗീത ദിനവും സംയുക്തമായി ആചരിച്ചു. നിശ്ചയദാർഢ്യത്തോടെ അധ്വാനിച്ചാൽ ഏതു പ്രായത്തിലും യോഗാഭ്യാസവും കഴിയുമെന്ന് തന്റെ ജീവിതാനുഭവത്തിലൂടെ ഉറപ്പുനൽകികൊണ്ട് വയലിനിസ്റ്റ് അഡ്വ. ഫ്രാൻസിസ് കൊടിയൻ ഉദ്ഘാടനം ചെയ്തു.മനസ്സിനും ശരീരത്തിനും സുഖവും കരുത്തും നല്കുന്ന യോഗ, സംഗീതം എന്നിവയെക്കുറിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സംസാരിച്ചു. വിദ്യാർത്ഥികളുടെ സംഗീതവും യോഗയും സംഘടിപ്പിച്ചു. സംഗീത അധ്യാപിക ലക്ഷ്മി കൃഷ്ണൻ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി കൃഷ്ണപ്രിയ
യോഗദിനത്തിൽ ശ്രീ കൂടൽമാണിക്യ ക്ഷേത്രപരിസരത്ത് യോഗ ചെയ്ത് ശാന്തിനികേതൻ വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ അന്താരാഷ്ട്ര യോഗദിനത്തിൽ ശ്രീ കൂടൽമാണിക്യ ക്ഷേത്രപരിസരത്ത് യോഗ ചെയ്ത് ആചരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് വിദ്യാർത്ഥിനികൾ വ്യത്യസ്തവും മനോഹരവുമായ യോഗ ഫെർഫോമൻസ് നടത്തി. എസ്.എൻ.ഇ.എസ്. പ്രസിഡണ്ട് കെ.കെ.കൃഷ്ണനന്ദ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ യോഗദിന സന്ദേശം കൈമാറി. യോഗാദ്ധ്യാപിക ശരണ്യ, കായികാധ്യാപിക ശോഭ എന്നിവർ നേതൃത്വം നൽകി.
വെള്ളാങ്ങല്ലൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി കോൺഗ്രസ്സ്
വെള്ളാങ്ങല്ലൂർ: സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇ.ഡി.യെ ഉപയോഗിച്ച് കള്ളക്കേസ് എടുത്ത കേന്ദ്രസർക്കാരിനെതിരെ വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മുൻ പഞ്ചായത്ത് പ്രസിഡണ്ട് കമാൽ കാട്ടകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ഷംസു വെളുത്തേരി വി. മോഹൻദാസ്, ധർമ്മജൻ വില്ലേടത്ത്, നസീമ നാസർ, കെ. എച്ച്. അബ്ദുൽ നാസർ, ടി. കെ. ഹമീദ്, കെ. കൃഷ്ണകുമാർ,
‘യോഗ ഫോർ ഹ്യുമാനിറ്റി’ – എസ്.എൻ സ്കൂളുകളുടെയും പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : എസ്.എൻ സ്കൂളുകളുടെയും പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ മതമൈത്രി നിലയത്തിൽ യോഗ ദിനം ആചരിച്ചു. എൽ.പി തലം മുതൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ,ടി.ടി.സി വിഭാഗങ്ങളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു."യോഗ ഫോർ ഹ്യുമാനിറ്റി" എന്ന വിഷയത്തെ ആസ്പദമാക്കി പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. എസ് എൻ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി എസ് ബിജുന ടീച്ചർ സ്വാഗതം ആശംസിച്ചു. കറസ്പോണ്ടന്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത