കൂടൽമാണിക്യം ഉത്സവങ്ങൾക്ക് ശേഷം തെക്കേനട റോഡിനോട് ചേർന്ന് കൊട്ടിലായ്ക്കൽ പറമ്പിലും രാമഞ്ചിറ തോട്ടിലും പരിസരങ്ങളിലും മാലിന്യങ്ങൾ കൂടുന്നതിന്റെ പരിണിതഫലമാണ് യാത്രികരുടെ ജീവനുപോലും ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കൾ ഇരിങ്ങാലക്കുട: ക്ഷേത്ര ദർശനത്തിനെത്തുന്നവർക്കും വഴിയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീഷണിയായി ശ്രീകൂടൽമാണിക്യം തെക്കേനടയിലെ തെരുവുനായ്ക്കൂട്ടം. കൂടൽമാണിക്യം ഉത്സവങ്ങൾക്ക് ശേഷം തെക്കേനട റോഡിനോട് ചേർന്ന് കൊട്ടിലായ്ക്കൽ പറമ്പിലും രാമഞ്ചിറ തോട്ടിലും പരിസരങ്ങളിലും മാലിന്യങ്ങൾ കൂടുന്നതിന്റെ പരിണിതഫലമാണ് യാത്രികരുടെ ജീവനുപോലും ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കൾ. കൂട്ടമായി നീങ്ങുന്ന ഇവർ പലപ്പോഴും അക്രമകാരികളാകുന്ന
Day: June 19, 2022
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കൺവെൻഷൻ
മാടായിക്കോണം : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കൺവെൻഷൻ മാടായിക്കോണം പി.കെ.ചാത്തൻമാസ്റ്റർ ഗവ. യു.പി.സ്കൂളിൽ ചേർന്നു. പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു ഉദ്ഘാടനം നിർവഹിച്ചു. ഖാദർ പട്ടേപാടം അദ്ധ്യക്ഷത വഹിച്ചു.ഡോ. വിനയകുമാർ സംഘടനാരേഖ അവതരിപ്പിച്ചു. രേണു രാമനാഥൻ, ഡോ. കെ.പി. ജോർജ്ജ്, ഡോ. രാജേന്ദ്രൻ, വി.സി പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എൻ.എ കുട്ടി സ്വാഗതവും, ഷെറിൻ അഹമ്മദ് നന്ദിയും പറഞ്ഞു.
ഉന്നത വിജയികളെ അനുമോദിച്ച് സി.പി.ഐ തേലപ്പിള്ളി ബ്രാഞ്ച്
തേലപ്പിള്ളി: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി.പി.ഐ തേലപ്പിള്ളി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. മുനിസിപ്പൽ കൗൺസിലർ അൽഫോൻസാ തോമസ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സി.പി.ഐ. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ. രാജൻ, രാജി കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
വായനദിനചാരണവും മെറിറ്റ് ഡേയും ആചരിച്ചു
മുരിയാട് : മുരിയാട് പഞ്ചായത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 17-ാം വാർഡിലെ വായനദിനചാരണവും മെറിറ്റ് ഡേ ഉദ്ഘാടനവും മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് നിർവഹിച്ചു.പഞ്ചായത്ത് അംഗം നിത അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ, വാർഡ് പ്രസിഡൻ്റ് സുരേഷ്, സി യു സി പ്രസിഡൻ്റ് നന്ദനൻ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ റിജോൺ, ജിതിൻ, ശാലിനി ഉണ്ണികൃഷ്ണൻ, സതി പ്രസന്നൻ
മേക്ക് ഇന്‍ ഇന്ത്യ പദ്ധതി : സി-ഡാക്കും സഹൃദയ എന്‍ജിനീയറിംഗ് കോളേജും ധാരണാ പത്രം ഒപ്പിട്ടു
സി-ഡാക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വേഗ പ്രോസസ്സര്‍ (VEGA Processor) അധിഷ്ഠിതമായ ഡെവലപ്പ്മെന്റ് ബോര്‍ഡുകള്‍ സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പ്രൊജക്റ്റുകള്‍ ചെയ്യുന്നതിനായി നല്കാന് ധാരണയായി കല്ലേറ്റുംകര : മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി ഡാക്കും സഹൃദയ എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടു. സി ഡാക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വേഗ പ്രോസസ്സര്‍ (VEGA Processor) അധിഷ്ഠിതമായ ഡെവലപ്പ്മെന്റ്
ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ പദവി അംബാസിഡർ – ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസത്തെ ‘ആദരണീയം’ ചടങ്ങിലാണ് പ്രഖ്യാപനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ പദവി അംബാസിഡറായി സിനിമാ താരം ഇടവേള ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റർ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസത്തെ ജനപ്രതിനിധികളെ ആദരിയ്ക്കുന്ന 'ആദരണീയം' ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. തുടർന്ന് മുൻ നഗരസഭ ചെയർമാൻമാരായ അഡ്വ. എ.പി. ജോർജ് , അഡ്വ. ടി.ജെ. തോമാസ് , ഇ എം പ്രസന്നൻ , സി. ഭാനുമതി
നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ആരോഗ്യ സെമിനാർ നടത്തി
ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടത്തിയ ആരോഗ്യ സെമിനാറിൻ്റെ ഭാഗമായുള്ള സൌജന്യ മെഡിക്കൽ ക്യാമ്പ്, മരുന്നു വിതരണം, രക്ത ഗ്രൂപ്പ് നിർണ്ണയം എന്നിവ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സഭാ ചെയർമാൻ ഡോ. ഇ. പി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.സനൽകുമാർ ഉപക്രമ പ്രസംഗം നടത്തി.കോവിഡാനന്തര കാലത്തെ മാനസികാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി
വി.കെ മോഹനൻ കാർഷിക സംസ്കൃതി ആളൂർ ക്ലസ്റ്റർ ‘ഞങ്ങളും കൃഷിയിലേക്ക്’ തുടക്കമായി
ആളൂർ : വി കെ മോഹനൻ കാർഷിക സംസ്കൃതി ആളൂർ ക്ലസ്റ്റർ നേതൃത്വത്തിൽ ഒരേക്കർ വരുന്ന കൃഷിഭൂമിയിൽ പച്ചക്കറി കൃഷി ചെയ്തുകൊണ്ട് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജനങ്ങളിൽ കാർഷിക സംസ്കാരം ഉണർത്തി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക്