അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്റെ പരിധിയിൽ വരുന്ന, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ, ആസാദ് റോഡ്, പൂത്തകുളം ജംഗ്ഷൻ, എന്നീ പ്രദേശങ്ങളിൽ ജൂൺ 19 ഞായറാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 3:00 മണിവരെ 11 കെ.വി ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്ന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Day: June 18, 2022
മാള ബ്ലോക്ക് ടൗൺ കോ- ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പ്രസിഡൻ്റായി അയ്യപ്പൻ ആങ്കാരത്ത്, വൈസ് പ്രസിഡൻ്റായി റോസിലി ഫ്രാൻസിസ്
അഗ്നിപഥ് എന്ന കരിനിയമം ഉടൻ പിൻവലിക്കുക : കേരള എക്സ് സർവ്വീസസ് ലീഗ്
ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച അഗ്നിപഥ് എന്ന ഹ്രസ്വകാല സൈനിക നിയമത്തിനെതിരെ കേരള എക്സ് സർവ്വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് യോഗം പ്രതിഷേധം രേഖപ്പെടുത്തി.രാജ്യത്തെ തൊഴിൽരഹിതരായ യുവ ജനങ്ങളെ ആശങ്കയിലാക്കക്കുകയും രാജ്യത്തെ സൈനിക ശക്തിയെയും അടിസ്ഥാന ഘടനയെയും അപകടത്തിലാക്കുകയും ചെയ്യുന്ന നാലുവർഷത്തെ സൈനിക നിയമനം അപഹാസ്യവും അപകടകരവുമാണെന്ന് യോഗം വിലയിരുത്തി.രാജ്യത്താകമാനമുള്ള വിമുക്തഭടന്മാരുടെ ആവശ്യമായ വൺ റാങ്ക് വൺ പെൻഷൻ എന്ന ആവശ്യത്തെ പോലും പരിഗണിക്കാതെ വരുംതലമുറയെ കരാറടിസ്ഥാനത്തിൽ
കുട്ടികളിലെ കുഷ്ഠരോഗത്തെ തിരിച്ചറിയാനും ചികിത്സിക്കാനുമായി ബാലമിത്ര ക്യാമ്പയിനുമായി ജനറൽ ആശുപത്രി
ഇരിങ്ങാലക്കുട: കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടുപിടിക്കാനും ചികിത്സിച്ച് ഭേദമാക്കാനും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ബാലമിത്ര ക്യാമ്പയിൻ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ അംഗൻവാടി പ്രവർത്തകർക്കുള്ള പരിശീലനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.ടി. ജോർജ്ജ് ആശംസകൾ നേർന്നു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, ജില്ലാ ലെപ്രസി വിഭാഗത്തിൽ
അഭിപ്രായം പറയാനുള്ള എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് നിരുത്തരവാദപരമാണ് – ബാലചന്ദ്രൻ വടക്കേടത്ത്
ഇരിങ്ങാലക്കുട : എഴുത്തുകാരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് നിരുത്തരവാദപരമാണെന്ന് പ്രശസ്ത സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത്. നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിവസത്തെ സമാദരണം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം,ചടങ്ങിൽ കൃഷ്ണവാദ്ധ്യാർ, പി.കെ. ഭരതൻ മാസ്റ്റർ, പ്രൊഫ. വി.കെ. ലക്ഷമണൻ നായർ , സാവിത്രി ലക്ഷമണൻ , ഖാദർ പട്ടേപ്പാടം, പ്രതാപ് സിംഗ്, ദേവയാനി ടീച്ചർ, ഉണ്ണികൃഷ്ണൻ കിഴുത്താനി, കാട്ടൂർ രാമചന്ദ്രൻ , ജോൺസൺ എടതിരുത്തിക്കാരൻ , കെ. ഹരി
സര്‍ക്കാര്‍ ആശുപത്രിയിലെ ഒ പി ടിക്കറ്റ് നിയന്ത്രണം പിന്‍വലിക്കണം – സി.പി.ഐ
ജനറല്‍ ആശുപത്രിയിലെ ഒ.പി സമയം രാവിലെ 8 മണി മുതല്‍ 12.30 വരെ ആയിരിക്കെ വിവിധ പ്രദേശങ്ങളില്‍ നിന്നും ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികള്‍ ഇതുമൂലം മടങ്ങിപോകേണ്ടതായും, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടതായും വരുന്നു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ അപ്രഖ്യാപിത ഒ.പി ടിക്കറ്റ് നിയന്ത്രണം പിന്‍വലിക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു. ഒ.പി സമയം കാലത്ത് 8 മണി മുതല്‍ 12.30 വരെ ആയിരിക്കെ
ശ്രീകൂടൽമാണിക്യം ക്ഷേത്ര കൂത്തമ്പലത്തിൽ 28 ദിവസത്തെ പ്രബന്ധക്കൂത്ത് മഹോത്സവം ആരംഭിച്ചു
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ വാർഷികമായി നടന്നുവരാറുളള 28 ദിവസത്തെ ചാക്യാർക്കൂത്ത് അവതരണത്തോടനുബന്ധിച്ച് പ്രബന്ധക്കൂത്ത് മഹോത്സവം ആരംഭിച്ചു. ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ രാമായണം ബാലകാണ്ഡത്തിലെ വിശ്വാമിത്രയാഗരാക്ഷ എന്ന ഭാഗമാണ് അവതരിപ്പിക്കുന്നത്. ഇനി തുടർന്നുളള ദിവസങ്ങളിൽ രാമായണം കഥ തുടർന്ന് പറയും.മിഴാവ്- കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളം- ഇന്ദിര നങ്ങ്യാർ.