ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും ഇരിങ്ങാലക്കുട നഗരസഭയും ചേർന്ന് ഞവരിക്കുളം പരിസരം വൃത്തിയാക്കി വാൾ ആർട്ട് ചെയ്യുന്നു. നഗരഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഞവരിക്കുളം പ്രൊജക്റ്റ് തവനിഷ് നഗരസഭ അധ്യക്ഷ സോണിയ ഗിരിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ വൈ ഷാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ ഉദ്ഘാടനം നിർവഹിച്ചു.തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ ഡോ. സുരേഷ് ഗോവിന്ദ്
Day: June 17, 2022
ഞാറ്റുവേല മഹോത്സവത്തിൽ സംഗമസാഹിതിയുടെ പുസ്തകശാല പ്രവർത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതി സംഘടിപ്പിക്കുന്ന പുസ്തകശാല പ്രവർത്തനം തുടങ്ങി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ രചിച്ച നാടകത്തിന്റെ നാട്ടിൽ എന്ന പുസ്തകം നാഷണൽ ഹയർ സെക്കൻഡറി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് നൽകിക്കൊണ്ട് നഗരസഭ ചെയർപെഴ്സൻ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.എഴുത്തുകാരായ വി.കൃഷ്ണവാധ്യാർ, ഉണ്ണികൃഷ്ണൻ കിഴുത്താണി, പ്രൊഫ.വി.കെ. ലക്ഷ്മണൻ നായർ, രാജേഷ് തെക്കിനിയേടത്ത്, അരുൺ ഗാന്ധിഗ്രാം, രാധാകൃഷ്ണൻ വെട്ടത്ത്, കാട്ടൂർ രാമചന്ദ്രൻ എന്നിവർ
ക്ഷേമപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും – വാരിയർ സമാജം
നെല്ലായി: സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം വൈലൂർ വാരിയത്ത് ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. ക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുവാനും, സമുദാംയംഗങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് പെൻഷൻ, ചികിത്സാ സഹായം എന്നിവ നൽകുവാനും തീരുമാനിച്ചു. ജൂൺ 26 ന് തീർത്ഥയാത്ര പോകുന്നതാണ്. സെക്രട്ടറി വി.വി.ഗിരീശൻ , ടി. രാമൻകുട്ടി, വി. മഹേഷ്, ഉണ്ണികൃഷ്ണവാരിയർ,
ഞാറ്റുവേല മഹോത്സവത്തോടനുബന്ധിച്ച് കർഷക പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഞാറ്റുവേല മഹോത്സവത്തോടനുബന്ധിച്ച് നഗരസഭ കർഷക പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു. നഗരസഭ കൗൺസിൽ ഹോളിൽ ചേർന്ന് യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, സുജ സഞ്ജീവ് കുമാർ, മിനി സണ്ണി നെടുമ്പാക്കാരൻ, പി.ആർ. സ്റ്റാൻലി എന്നിവർ ഞാറ്റുവേല മഹോത്സവം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും മുഴുവൻ കർഷകർക്കും വിവിധങ്ങളായ കാർഷിക സെമിനാറുകളിലൂടെ നൂതന കൃഷിരീതികൾ, നാട്ടറിവുകൾ, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, ജൈവ ജീവാണുവളങ്ങളുടെ പ്രാധാന്യം തുടങ്ങി ക്ലാസുകൾ കർഷകരിലേക്ക്
ഇരിങ്ങാലക്കുട രൂപതയില്‍ നിന്ന് മൈലാപ്പൂരിലേക്ക് 52 അംഗ തീര്‍ത്ഥാടകസംഘം യാത്ര തിരിച്ചു
ആളൂര്‍: ഭാരത അപ്പസ്തോലന് മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മുഖപത്രം 'കേരളസഭ'യുടെ നേതൃത്വത്തില്‍ മാര്‍ പോളി കണ്ണൂക്കാടനും വൈദികരും അല്മായരും ഉള്‍പ്പെട്ട 52 പേരുടെ തീര്‍ത്ഥാടകസംഘം വിശുദ്ധന്റെ രക്തസാക്ഷിത്വ ഭൂമിയായ മൈലാപ്പൂരിലേക്ക് ട്രെയിന്‍ മാര്‍ഗം പുറപ്പെട്ടു. മൈലാപ്പൂരിലെ സാന്തോം കത്തീഡ്രലില്‍ വിശുദ്ധന്റെ കബറിടത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍
സ്നേഹമുള്ള തലമുറയ്ക്ക് കാർഷിക സംസ്കാരം തന്നെ മാതൃക- സത്യൻ അന്തിക്കാട്, 9 ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിന് ടൗൺ ഹാളിൽ ആരംഭം
നാട്ടറിവുകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിൽ നൂറ്റാണ്ടുകളായി പരിസ്ഥിതിയോടു ചേർന്ന് ജീവിച്ച ജനതയുടെ കാത്തുവയ്പ്പുകളിൽ നിന്ന്, ഇന്നത്തെ ജനതയെ സ്വീകാര്യമായ തിരിച്ചറിയാനും പ്രയുക്തമാക്കാനും പ്രാപ്തരാക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികളും പ്രവർത്തനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട: സ്നേഹമുള്ള തലമുറയ്ക്ക് കാർഷിക സംസ്കാരം തന്നെ മാതൃക എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. 9 ദിവസം നീണ്ടുനിൽക്കുന്ന ഞാറ്റുവേല മഹോത്സവ ഉദ്ഘാടനവേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം കൈകോർത്ത്
കേരള സർക്കാർ പ്രഥമ “വയോസേവന പുരസ്കാര” നേട്ടത്തിൽ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ
ഏറ്റവും മികച്ച രീതിയിൽ വയോജന സംരക്ഷണ നിയമം 2007 നടപ്പിലാക്കിയതിനും, വയോജന സംരക്ഷണ ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമായി കാഴ്ചവെച്ചതിനുമാണ് കേരളത്തിലെ 27 മെയിന്റനൻസ് ട്രൈബ്യുണലുകളിൽ നിന്നും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. ഇരിങ്ങാലക്കുട: കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്കാരം ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിന്. വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മെയിന്റനൻസ് ട്രൈബ്യുണൽ, സന്നദ്ധ സംഘടന,
സ്വർണ്ണ കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വർണ്ണ കള്ളക്കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ജില്ലാ സെക്രട്ടറിമാരായ അസറുദീൻ കളക്കാട്ട്, കിരൺ ഒറ്റാലി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സനൽ കല്ലൂക്കാരൻ, സൂര്യകിരൺ, മണ്ഡലം പ്രസിഡണ്ടുമാരായ ശ്രീറാം ജയബാലൻ, ഷെറിൻ തേർമഠം,