കൊരുമ്പിശ്ശേരി : 34-ാമത് കേരള സയൻസ് കോൺഗ്രസ്സിൽ ഫിഷറീസ് & വെറ്ററിനറി സയൻസ് വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് അവാർഡിന് അർഹയായ ആതിരയെ രാഷ്ട്രീയ സ്വയം സേവക സംഘം കൊരുമ്പിശ്ശേരി ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൊരുമ്പിശ്ശേരി പോക്കുരുപറമ്പിൽ പ്രഹ്ളാദൻ (ലേറ്റ് ), കാഞ്ചന ദമ്പതികളുടെ മകളാണ് ആതിര.ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം ഇരിങ്ങാലക്കുട, കാട്ടൂർ ഉപഖണ്ട് വിസ്താരക് കാളിദാസൻ, ഇരിങ്ങാലക്കുട മണ്ഡലം ബൌദ്ധിക്ക് പ്രമുഖ് വിജയൻ
Day: June 16, 2022
എടക്കുളം എസ്.എൻ.ജി.എസ്.എസ്.യു.പി സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു
എടക്കുളം: എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂളിലെ ഈ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം പി.ടി. എ. പ്രസിഡണ്ട് സുമേഷ് വി.എസ്. നിർവഹിച്ചു. വിവിധ ഭാഷാ ക്ലബുകൾ, ശാസ്ത്ര ക്ലബുകൾ, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ് എന്നിങ്ങനെ പതിമൂന്ന് ക്ലബുകളാണ് പ്രവർത്തനം ആരംഭിച്ചത്. പി.ടി.എ. വൈസ് പ്രസിഡണ്ട് സിബി കുന്നപ്പശ്ശേരി അധ്യക്ഷത വഹിച്ചു. സീഡ് കോഡിനേറ്റർ സി.ആർ. ജിജി, സ്കൂൾ മാനേജർ കെ.വി. ജിനരാജദാസ്, ഹെഡ്മിസ്ട്രസ് ദീപ ആന്റണി എന്നിവർ സംസാരിച്ചു.
‘Aheds Knee’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 17 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട: 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ 'Aheds Knee' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 17 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇസ്രായേലി സംവിധായകൻ്റെ പോരാട്ടങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹീബ്രു ഭാഷയിലുള്ള ചിത്രത്തിൻ്റെ സമയം 109 മിനിറ്റ്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്.
ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ജൂൺ 17ന് ഏകദിന സംരംഭക ശില്പശാല സംഘടിപ്പിക്കുന്നു
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്. സംയുക്തമായി 'ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതിയുടെ പൊതുബോധവത്കരണത്തിനു വേണ്ടി 2022 ജൂൺ 17 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ കോണത്തുകുന്ന് എം.ഡി. കൺവെൻഷൻ സെന്ററിൽ വച്ച് ഏകദിന സംരംഭക ശില്പശാല സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. എം.മുകേഷ് അധ്യക്ഷനാകും. ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ കെ.രാധാകൃഷ്ണൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
റാങ്ക് ജേതാക്കളെ മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു
ഇരിങ്ങാലക്കുട : മെഡിക്കൽ നീറ്റ് പി.ജി. എന്ററൻസ് പരീക്ഷയിൽ റാങ്ക് നേടിയ ഗൗരി.കെ. കർത്ത, ഐ.എ.എസ്. റാങ്ക് ജേതാവ് അഖിൽ വി.മേനോൻ, എന്നിവരെ മണ്ണാത്തിക്കുളം റോഡ് റസിഡന്റ് സ് അസോസിയേഷൻ ഉപഹാരവും , പൂച്ചെണ്ടും നൽകി അനുമോദിച്ചു.അസോസിയേഷൻ പ്രസിഡണ്ട് എ.സി. സുരേഷ്, സെക്രട്ടറി ദുർഗ്ഗ ശ്രീകുമാർ, ജയന്തി വേണുഗോപാൽ, അഡ്വ. പി.ഐ. സുരേന്ദ്രൻ, പി. രഘുനാഥ്, കെ. ഹരി എന്നിവർ സംബന്ധിച്ചു.