പെർമിറ്റ് കാലാവധി കഴിഞ്ഞു സർവീസ് നടത്തുന്നു, അമിത ശബ്ദത്തിലുള്ള എയർഹോൺ ഉപയോഗം എന്നി പരാതികളെത്തുടർന്ന് ഇരിങ്ങാലക്കുട തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ 42 ബസ്സുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ പ്രൈവറ്റ് ബസ്സുകൾ പെർമിറ്റ് കാലാവധി കഴിഞ്ഞു സർവീസ് നടത്തുന്നു, അമിത ശബ്ദത്തിലുള്ള എയർഹോൺ ഉപയോഗം എന്നി പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വിവിധ കുറ്റങ്ങളിയായി 42 ബസുകൾക് എതിരായി
Day: June 15, 2022
ജില്ലയിൽ മഞ്ഞ അലേർട്ട് : ബുധനാഴ്ച രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത
അറിയിപ്പ് : തൃശൂർ ജില്ലയിൽ ബുധനാഴ്ച രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞദിവസം 12.6 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ ജൂൺ 15 കോട്ടയം, എറണാകുളം, തൃശൂർ,
ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രി റിട്ടയേർഡ് ഡോ. ആൻ്റണി ജോസഫ് (69) അന്തരിച്ചു
ഇരിങ്ങാലക്കുട : കോട്ടയ്ക്കൽ പാപ്പു മകൻ ഡോ. ആൻ്റണി ജോസഫ് (69) അന്തരിച്ചു. ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രി റിട്ടയേർഡ് ചെയ്ത ഡോക്ടർ ആയിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെൻറ്. തോമാസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി ആൻ്റണി. മക്കൾ ഡോ. ജോയൽ, മീര. മരുമക്കൾ ദിവ്യാ, സിജിൽ.
ഫുൾ എ പ്ലസിന്റെ മധുരം നുണഞ്ഞ് മൂവർ സംഘം
ആളൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ താൽക്കാലിക ഒഴിവുകൾ
ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അസി.എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നീ തസ്തികളിലേക്ക് ജൂൺ 27ന് പകല്‍ 11 മണിക്കും, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ഉച്ചതിരിഞ്ഞ് 3 മണിക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. അക്രെഡിറ്റഡ് എൻജിനീയർക്ക് മൂന്നുവർഷ സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയംഭരണ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല/ സർക്കാർ മിഷൻ/ സർക്കാർ ഏജൻസി
കേരളത്തെ കലാപഭൂമിയാക്കാനുള്ള കോണ്‍ഗ്രസ്സ്- ബിജെപി അക്രമരാഷ്ട്രീയത്തിനെതിരെ എ.ഐ.വൈ.എഫ്.
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമത്തിലും, കേരളത്തെ കലാപഭൂമിയാക്കാനുള്ള കോണ്‍ഗ്രസ്സ്- ബിജെപി അക്രമരാഷ്ട്രീയത്തിനുമെതിരെ എ.ഐ.വൈ.എഫ്. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ്. മണ്ഡലം പ്രസിഡണ്ട് പി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.വി. വിബിൻ, ശ്യാംകുമാർ പി. എസ്, മിഥുൻ പോട്ടോക്കാരൻ, സ്വപ്ന നെജിൻ, അരുൺ പി.ആർ, വിഷ്ണു ശങ്കർ ഹെമുകലാനി, ടി.കെ. സതീഷ് എന്നിവർ സംസാരിച്ചു.
ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളുടെ ഡയറക്ടറി പ്രകാശനം ചെയ്ത് എ.ഐ.വൈ.എഫ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ രക്തം ദാനം ചെയ്യാൻ സന്നദ്ധരായ എ.ഐ.വൈ.എഫ്. പ്രവർത്തകരുടെ രക്തദാന ഡയറക്ടറി എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ പ്രകാശനം ചെയ്തു. സമൂഹത്തിന് നന്മയുടെ സന്ദേശം നൽകി ലോക രക്തദാന ദിനത്തിൽ തന്നെ രക്തദാന ഡയറക്ടറി പുറത്തിറക്കിയ എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റിയെ ബിനോയ് ഷബീർ അഭിനന്ദനം അറിയിച്ചു. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട്
നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ഞായറാഴ്ച ആരോഗ്യ സെമിനാർ നടത്തുന്നു
ഇരിങ്ങാലക്കുട: മഴക്കാലാരംഭത്തിൽ സഭ നടത്തിവരാറുള്ള ആരോഗ്യ സെമിനാർ, സൗജന്യമെഡിക്കൽ ക്യാമ്പ്, മരുന്നു വിതരണം, രക്തഗ്രൂപ്പ് നിർണ്ണയം എന്നിവ ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 12.30 വരെ നടത്തുന്നു. പുല്ലൂർ സേക്രട്ട് ഹാർട്ട് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ കാരുകുളങ്ങര നൈവേദ്യം ആഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘടാനം ചെയ്യും. നഗരസഭാദ്ധ്യക്ഷ സോണിയാഗിരി അദ്ധ്യക്ഷത വഹിക്കും. ക്യാമ്പിൽ വിവിധ വിഭാഗങ്ങളിൽ പതിനഞ്ചോളം
കൊടിമരങ്ങൾ നശിപ്പിച്ചതിൽ കോൺഗ്രസ്സ് പ്രതിഷേധം
എടതിരിഞ്ഞി: മരോട്ടിക്കൽ ബസ് സ്റ്റോപ്പ് പരിസരത്തും മങ്കാട്ടിൽ റോഡ് പരിസരത്തും സ്ഥാപിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടു കൊടിമരങ്ങൾ കഴിഞ്ഞ ദിവസം രാത്രി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാട്ടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിൽ പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റ് സാജൻ അച്ചങ്ങാടൻ, വൈസ് പ്രസിഡന്റുമാരായ ഹരിദാസ്, ഷൌക്കത്തലി എന്നിവർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമം: കെ.സി.ഇ.യു. സി.ഐ.ടി.യു. പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താനുള്ള യൂത്ത് കോൺഗ്രസ്സ് ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഇരിങ്ങാലക്കുടയിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ ജാഥ കെ.സി.ഇ.യു. ഏരിയ സെക്രട്ടറി ഇ.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു. ഏരിയ പ്രസിഡണ്ട് കെ.എം. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.സി.ഇ.യു. ജില്ലാ കമ്മിറ്റി അംഗം എ.യു. ജയലാൽ സ്വാഗതവും കെ.ടി. ബാബു