ഇരിങ്ങാലക്കുട : ജൂൺ 14 ചൊവ്വാഴ്ചയിലെ സ്ട്രോബെറി മൂണ്‍ എന്ന ആകാശ വിസ്മയം ഇരിങ്ങാലക്കുടയിൽ നിന്നും ദൃശ്യമായി. ഏറ്റവും വലുതായും ഏറെ തിളക്കത്തോടെയും ചന്ദ്രനെ കാണാം എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴാണ് സൂപ്പർമൂൺ സംഭവിക്കുന്നത്. ഈ സമയം ചന്ദ്രൻ ഭൂമിയുടെ ഏകദേശം 16,000 മൈൽ അടുത്തുവരും. സാധാരണ സമയങ്ങളിൽ 222238 മൈൽ അകലമാണ് ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം.കൂടുതൽ
Day: June 14, 2022
കള്ളക്കടത്ത് വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാകോൺഗ്രസ്
ഇരിങ്ങാലക്കുട: സ്വർണ്ണം/ കറൻസി കള്ളക്കടത്തു വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നിയോജക മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഡി.സി.സി. വൈസ് പ്രസിഡണ്ട് ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട് രജനി ശ്രീകുമാർ, ബെറ്റി വിൻസെന്റ് , സിന്ധു ഗോപാലൻ, സുനിത, റോസിലി ഫ്രാൻസിസ്, രേഖ സന്തോഷ്, മിനി ജോൺസൺ, ഹാജിറ, ആമിന അബ്ദുൽഖാദർ, ഷീബ നാരായണൻ എന്നിവർ നേതൃത്വം
നവീകരിച്ച വേളൂക്കര ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാൾ നാടിന് സമർപ്പിച്ചു
വേളൂക്കര: 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വേളൂക്കര ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാൾ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെൻസി ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിബിൻ തുടിയത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശികുമാർ
അന്തർദ്ദേശീയ ബാലവേല വിരുദ്ധ ദിനത്തിൽ ശാന്തിനികേതൻ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നൽകി സബ്ബ് ഇൻസ്പെക്ടർ വിനയ
ഇരിങ്ങാലക്കുട: അന്തർദ്ദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നൽകി. ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ എൻ.ഐ. വിനയ എസ്. ആണ് ക്ലാസ് നയിച്ചത്. പെൺകുട്ടികൾ കായിക വിദ്യാഭ്യാസം ആർജ്ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി. സിനീയർ സി.പി.ഒ. പ്രസീത പിങ്ക് പോലീസിനെക്കുറിച്ചും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പിങ്ക് പോലീസിന്റെ സഹായം ആവശ്യപ്പെടേണ്ട സാഹചര്യങ്ങൾ ഏതൊക്കെയെന്നും വിശദീകരിച്ചു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ, മാനേജർ പ്രൊഫ. എം.എസ്. വിശ്വനാഥൻ, ഷഹനാസ്
ജനകീയാസൂത്രണം 2022- 23 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പുകളുടെ ക്രോഡീകരണ യോഗം നടത്തി
ഇരിങ്ങാലക്കുട: പതിനാലാം പഞ്ചവത്സരപദ്ധതി ജനകീയാസൂത്രണം 2022- 23 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭയിലെ വർക്കിംഗ് ഗ്രൂപ്പുകളുടെ ക്രോഡീകരണ യോഗം രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ്കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് കെ
ജൂൺ 17 മുതൽ 26 വരെ നടക്കാനിരിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന് കാൽനാട്ടി
ഇരിങ്ങാലക്കുട: ജൂൺ 17 മുതൽ 26 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ കാൽനാട്ടൽ കർമ്മം ഞാറ്റുവേല സ്വാഗത സംഘം ഭാരവാഹികളോടൊപ്പം നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർമാരായ ജെയ്സൺ പാറേക്കാടൻ, പി ആർ സ്റ്റാൻലി, വിവിധ കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ് കുമാർ അംബിക പള്ളിപ്പുറത്ത് ജിഷ ജോബി, പി ടി ജോർജ് സന്തോഷ് ബോബൻ അമ്പിളി ജയൻ, അൽഫോൻസാ തോമസ്,
ദന്തരോഗ ചികിത്സക്കിടെ ആശ്വാസമേകാന്‍ അഡാപ്റ്റീവ് നോയിസ് ക്യാന്സലേഷന് സിസ്റ്റവുമായി സഹൃദയ
കൊടകര: ദന്താശുപത്രിയില്‍ ചികിത്സക്കിടെ പല്ല് തുരക്കുന്ന ഡ്രില്ലിന്റെയും മോട്ടോറിന്റെയുമൊക്കെ അസഹനീയമായ ശബ്ദം വളരെ കുറക്കുന്നതിനും മനുഷ്യ ശബ്ദം നല്ല രീതിയില്‍ കേള്‍ക്കുന്നതിനും പറ്റിയ ഹെഡ്സെറ്റ് കണ്ട് പിടിച്ച് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. അഡാപ്റ്റീവ് നോയിസ് ക്യാന്സലേഷന് സിസ്റ്റം എന്ന ഹെഡ്സെറ്റ് ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദത്തിന്റെ തീവ്രത വളരെ കുറച്ച് രോഗിക്ക് മനുഷ്യന്റെ ശബ്ദം മാത്രം കേള്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിലവിൽ ഡോക്ടര്‍ക്ക് രോഗിയുമായി എന്തെങ്കിലും
“ഞാറ്റുവേല മഹോത്സവം 2022″ന്റെ ലോഗോ പ്രകാശനം നിർവഹിച്ചു
ഇരിങ്ങാലക്കുട: ജൂൺ 17 മുതൽ 26 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന "ഞാറ്റുവേല മഹോത്സവം 2022"ന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. സംഘാടക സമിതി കോഡിനേറ്റർ ജെയ്സൺ പാറേക്കാടൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ടി.വി. ചാർലി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, റിഫ്രെഷ്മെന്റ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, ട്രോഫി ആൻഡ് ഇൻവിറ്റേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി, റിസപ്ഷൻ
കേരളത്തെ വർഗീയ ഭൂമിയാക്കാൻ അനുവദിക്കില്ല : എ.ഐ.വൈ.എഫ്
പടിയൂർ : കേരളത്തിൽ മതത്തിന്റെ പേരിൽ മതതീവ്രവാദികളെ കലാപത്തിന് അനുവദിക്കില്ലെന്ന് പടിയൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് ബിനോയ് ഷബീർ.എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡൻറ് ടി.വി വിബിൻ, സി.പി.ഐ പടിയൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ.സി ബിജു, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവ അഭിവാദ്യം ചെയ്ത് സംസാരിച്ചു.മേഖല വൈസ് പ്രസിഡണ്ട് രജനി ബാബു അദ്ധ്യക്ഷത വഹിച്ച
അന്താരാഷ്ട്ര ബാലവേലവിരുദ്ധ ദിനം – എടതിരിഞ്ഞി എച്ച്.ഡി.പി.എസ് എച്ച്.എസ്.എസ് ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
എടതിരിഞ്ഞി : അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു എടതിരിഞ്ഞി എച്ച്.ഡി.പി.എസ് എച്ച്.എസ്.എസ് ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എസ്.പി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന റാലി പ്രധാന അധ്യാപിക സി. പി സ്മിത ഉദ്ഘാടനം ചെയ്തു.44 സീനിയർ എസ്.പി.സി കേഡറ്റുകൾ ബാലവേലക്കെതിരെ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി സ്കൂളിന്റെ പ്രധാന കവാടം മുതൽ സ്റ്റേജ് വരെ ഇരുവശങ്ങളിലായ് നിരനിരയായി നിന്നുകൊണ്ട് ബാലവേല വിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലേയ്ക്ക് എത്തിച്ചു. കൂടാതെ സീനിയർ