കടലാസ് രഹിത ഓഫീസ് എന്നത് യാഥാർത്ഥ്യമാകുന്നതോടെ ഒപ്പം ഫയൽ നീക്കം വേഗത്തിലാക്കാനും ഈ സംവിധാനം വഴി സാധിക്കും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിൽ ഇ- ഓഫീസ് സംവിധാനങ്ങൾ നിലവിൽവന്നു. നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.ഫയൽ നടപടികൾ ഇനിമുതൽ സുതാര്യം ആവുകയും ഫയൽ നടപടികളുടെ സ്റ്റാറ്റസ് എന്നിവ എളുപ്പത്തിൽ അറിയാനും സാധിക്കും. അധ്യാപകർക്കും ജീവനക്കാർക്കും ഇത് പ്രയോജനപ്പെടുന്നതാണ്. കടലാസ് രഹിത ഓഫീസ് എന്നത് യാഥാർത്ഥ്യമാകുന്നതോടെ
Day: June 13, 2022
ശാന്തിനികേതൻ വിദ്യാരംഭത്തോടെ കിന്റർഗാർട്ടൻ പ്രവേശനോത്സവം
ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ കിന്റർഗാർട്ടൻ പ്രവേശനോത്സവം എസ്.എൻ.ഇ.എസ്. പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്തു. നൂറോളം കുട്ടികളാണ് വിദ്യാരംഭം കുറിച്ചുകൊണ്ട് കിന്റർഗാർട്ടനിൽ പ്രവേശനം നേടിയത്. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ ആമുഖ പ്രഭാഷണം നടത്തി. എസ്.എൻ.ഇ.എസ്. വൈസ് ചെയർമാൻ പി.കെ പ്രസന്നൻ, ജോ.സെക്രട്ടറി കെ.യു. ജ്യോതിഷ്. മാനേജർ പ്രൊ. എം.എസ്. വിശ്വനാഥൻ, വൈസ് പ്രസിഡണ്ട് റോളി ചന്ദ്രൻ, കെ.ആർ.നാരായണൻ, കെ.ആർ. സജീവ് കുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ,
ശ്രീ കൂടൽമാണിക്യം ക്ഷേത്ര കൂത്തമ്പലത്തിൽ ജൂൺ 17 മുതൽ ചാക്യാർകൂത്ത് പ്രബന്ധോത്സവം ആരംഭിക്കും
ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ എല്ലാ വർഷവും നടന്നു വരാറുള്ള രാമായണം പ്രബന്ധം ചാക്യാർ കൂത്ത് ജൂൺ 17 മിഥുനമാസത്തിലെ തിരുവോണം നാൾ മുതൽ വൈകീട്ട് 5 മണിക്ക് 28 ദിവസം നടത്തുന്നു. രാമായണം ബാലകാണ്ഡം മുതലുള്ള കഥകൾ അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവുമാണ് അവതരിപ്പിക്കുന്നത്. വാവ്, പ്രതിപദം എന്നീ ദിവസങ്ങളിൽ ചാക്യാർകൂത്ത് ഉണ്ടായിരിക്കുന്നതല്ല. തുടർന്ന് അംഗുലീയാങ്കം കൂത്ത് ആരംഭിക്കുന്നതാണ്.
ഇരിങ്ങാലക്കുട രൂപത വിവിധ മേഖലകളിൽ പുരസ്കാരം ലഭിച്ച പ്രതിഭകൾക്ക് സ്വീകരണം നൽകി
ഇരിങ്ങാലക്കുട: പാസ്റ്ററൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ വിവിധ മേഖലകളിൽ പുരസ്കാരം ലഭിച്ച പ്രതിഭകൾക്ക് സ്വീകരണം നൽകി. മാധ്യമ മേഖലയിൽ 4 അവാർഡുകൾ ലഭിച്ച ദീപിക സീനിയർ എഡിറ്റർ സെബി മാളിയേക്കൽ, ജില്ല കൺസ്യൂമർ ഡിസ്പുട്ട് റീഡ്രസൽ കമ്മീഷൻ പ്രസിഡണ്ട് അഡ്വ. സി.ടി. സാബു, നഴ്സിങ്ങ് മേഖലയിൽ ലോകരാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരിൽ ഒരാളായ ലിൻസി പീറ്റർ, സംസ്ഥാന സർക്കാറിന്റെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെയിൻ വർഗീസ്
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃക്കേട്ട വെച്ചു നമസ്കാരം ജൂൺ 14ന്
ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃക്കേട്ട വെച്ചു നമസ്കാരം ജൂൺ 14 ചൊവ്വാഴ്ച വൈകീട്ട് 6.30ന് നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപാടിന്റെ കാർമികത്വത്തിൽ നടക്കും.ജൂൺ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവോണ ഊട്ട് കൂടൽമാണിക്യം ക്ഷേത്രത്തിലെ തെക്കേ ഊട്ടുപുരയിൽ നടക്കുന്നതാണ്. ചാക്യാർകൂത്ത് ജൂൺ 17ന് സന്ധ്യക്ക് ആരംഭിക്കും.
പരിസ്ഥിതി സംരക്ഷണവുമായി എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വിദ്യാർത്ഥികൾ
അവിട്ടത്തൂർ : പരിസ്ഥിതി സംരക്ഷണവുമായി അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ സ്കൂൾ കോമ്പൗ ണ്ടിൽ സീഡ്ബോൾ നിക്ഷേപിക്കൽ, വൃക്ഷത്തൈകൾ വച്ചു പിടിക്കൽ, പച്ചക്കറിത്തോട്ട നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ വി.വി. ശ്രീല, സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ ജോൺ കെ., കെ. ഡി. ഹസിത, വി.ആർ. ദിനേശ്,
ജനാധിപത്യ മഹിളാ അസോസിയേഷൻ പൊറത്തിശ്ശേരി മേഖലാ സമ്മേളനം നടത്തി
പൊറത്തിശ്ശേരി: ജനാധിപത്യ മഹിളാ അസോസിയേഷൻ പൊറത്തിശ്ശേരി മേഖലാ സമ്മേളനത്തിന് സഖാവ് സുമതി ഗോപാലകൃഷ്ണൻ നഗറിൽ (അപ്പാസ് ഹാൾ, മാപ്രാണം) നടത്തി. നൂറുകണക്കിന് പ്രതിനിധി സഖാക്കളുടെ പ്രകടനത്തിന് ശേഷം സമ്മേളന നഗരിയിൽ കാഞ്ചന കൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഉഷ പ്രഭു കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.എം.സാനി രക്തസാക്ഷി പ്രമേയവും, ടി.സി.രമീള അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ.കെ.ആർ.വിജയ, വൽസല ബാബു, ഷീജ പവിത്രൻ, മീനാക്ഷി ജോഷി, അംബിക പള്ളിപ്പുറത്ത്, എം.ബി.രാജു
മെഡിസെപ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണം- കെ.എസ്.എസ്.പി.എ.
ഇരിങ്ങാലക്കുട: ജൂലായ് മാസത്തിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന മെഡിസെപ് പദ്ധതിയിൽ ഒ.പി. ചികിത്സയും കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തിയും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മെമ്പർഷിപ്പ് വിതരണം ജില്ല ജോ: സെക്രട്ടറി പി.യു. വിത്സൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് എ.എൻ.വാസുദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി. സുരേഷ്, കെ.പി.മുരളീധരൻ, സി.എസ്.അബ്ദുൾ ഹക്ക്, എം. സനൽകുമാർ എന്നിവർ സംസാരിച്ചു.