കാരുകുളങ്ങര : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31 ലെ മുഴുവൻ വിദ്യാർഥികൾക്കും പുസ്തക വിതരണം നടത്തി. കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്ര ഊട്ടുപുരയിൽ സംഘടിപ്പിച്ച ചടങ്ങിൽ 214 കുട്ടികൾക്കാണ് പുസ്തകകങ്ങൾ വിതരണം ചെയ്തത്. വാർഡ് കൗൺസിലറും ഇരിങ്ങാലക്കുട നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ആയ സുജ സഞ്ജീവ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഈ സ്നേഹ കൂട്ടായ്മയുടെ സ്പോൺസർമാരായ ആർ വി എം അസോസിയേറ്റ്സ് ഡയറക്റ്റർ മഹാലിംഗം സി
Day: June 12, 2022
യൂത്ത് കോണ്‍ഗ്രസ്സ് കുന്നത്ത്പ്പീടിക യൂണിറ്റ് പഠനോപകരണ വിതരണം നടത്തി
കാട്ടൂർ : യൂത്ത് കോണ്‍ഗ്രസ്സ് കുന്നത്ത്പ്പീടിക യൂണിറ്റിന്റെ നേതൃത്വത്തില്‍ 5-ാം വാര്‍ഡിലെ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എ എസ് ഹെെദ്രോസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് മിഥുന് മലയാറ്റി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, റംഷാദ് കുഴിക്കണ്ടത്തില്‍, പഞ്ചായത്ത് അംഗം മോളി പിയൂസ്, സി എല്‍ ജോയ്, സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍,
എ.ഐ.വൈ.എഫ് കാറളം മേഖല കമ്മിറ്റി സെക്കുലർ മീറ്റ് സംഘടിപ്പിച്ചു
കാറളം : "എസ്.ഡി.പി.ഐ - ആർ.എസ്.എസ് തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക" എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് കാറളം മേഖല കമ്മിറ്റി സെക്കുലർ മീറ്റ് സംഘടിപ്പിച്ചു. കാറളം സെന്ററിൽ നടന്ന ചടങ്ങ് എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എൻ.ആർ യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി ഷാഹിൽ സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, എ.ഐ.വൈ.എഫ്
വടക്കുംകര ഗവ.യു.പി.സ്കൂൾ ജനകീയ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും ആദ്യത്തെ ജനകീയ ശില്പശാലയാണ് വടക്കുംകര ഗവ.യു.പി.സ്കൂളിൽ നടന്നത് അരിപ്പാലം : ഈ അധ്യയന വർഷം അക്കാദമിക് മുന്നേറ്റം ലക്ഷ്യം വെച്ച് വിവിധ മേഖലകളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ കരട് രൂപരേഖയായ അക്കാദമിക് മാസ്റ്റർ പ്ലാൻ ജനകീയമായ ശിൽപശാലയിലൂടെ തയ്യാറാക്കിയത് ശ്രദ്ധേയമായി. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും ആദ്യത്തെ ജനകീയ ശില്പശാലയാണ് വടക്കുംകര ഗവ.യു.പി.സ്കൂളിൽ നടന്നത്.സ്വയം പര്യാപ്ത വിദ്യാലയമായി കഴിഞ്ഞ വർഷം തന്നെ മാറിയ വിദ്യാലയത്തിൽ നടന്ന
നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു
കിഴുത്താണി : സി.പി.ഐ (എം) കിഴുത്താണി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു. കിഴുത്താണി ആർ.എം.എൽ.പി സ്കൂളിൽ നടത്തിയ പരിപാടി ഏരിയ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.കെ.എസ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ. കെ.സുരേഷ് ബാബു അഭിവാദ്യം ചെയ്തു സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി. പ്രസാദ് സ്വാഗതവും ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ.എസ് രമേഷ് നന്ദിയും പറഞ്ഞു.
വി.എസ് വാസുദേവൻ നിര്യാതനായി
വി.എസ് വാസുദേവൻ (88) അന്തരിച്ചു. മുൻ എസ്.എൻ.ബി.എസ് സമാജം പ്രസിഡന്റ് സ്ഥാനം ഉൾപ്പടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലും സജീവ പ്രവർത്തകനായിരുന്നു ഇരിങ്ങാലക്കുട : വെട്ടിക്കര ടെമ്പിൾ റോഡ്, ഇരിങ്ങാലക്കുട വള്ളിയിൽ ശങ്കു മകൻ വാസുദേവൻ (88) അന്തരിച്ചു. ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റിവ് ബാങ്ക് വൈസ് പ്രസിഡന്റ്, എസ് എൻ ക്ലബ് പ്രസിഡന്റ്, എസ്.എൻ.ബി.എസ് സമാജം പ്രസിഡന്റ്, ശ്രീനാരായണ എഡുക്കേഷൻ സൊസൈറ്റി ട്രഷറർ, എസ്.വി പ്രൊഡക്സ് മാനേജർ എന്നീ
ജൂൺ 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
അറിയിപ്പ് : ജൂൺ 12 മുതൽ ജൂൺ 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍
കാട്ടുങ്ങച്ചിറ പി.ടി.ആർ മഹൽ ഹാളിൽ രക്തദാന ക്യാമ്പ്
ഇരിങ്ങാലക്കുട : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ & കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ കമ്മിറ്റികളും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജൂൺ 13 തിങ്കളാഴ്ച രാവിലെ 9 മുതൽ ഒരു മണിവരെ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പി.ടി.ആർ മഹൽ ഹാളിൽ.ജൂൺ 14 ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റേ
ഓംബുഡ്സ്മാന് വിധിയെ തുടർന്ന് നഗരസഭ പൊളിച്ചുമാറ്റിയ നിർധന കുടുംബത്തിന്റെ ശുചിമുറിക്ക് പകരം സ്വമനസുകളുടെ സഹായത്താൽ മറ്റൊന്ന് സജ്ജീകരിച്ചു നൽകി
കരുവന്നൂർ : അയൽവാസിയുടെ പരാതിയിൽ ഓംബുഡ്സ്മാന് വിധിയെ തുടർന്ന് നഗരസഭ പൊളിച്ചുമാറ്റിയ നിർധന കുടുംബത്തിന്റെ ശുചിമുറിക്ക് പകരം സ്വമനസുകളുടെ സഹായത്താൽ മറ്റൊരു ശുചിമുറി സജ്ജീകരിച്ചു നൽകി. ഇരിങ്ങാലക്കുട നഗരസഭ വാർഡ് നാലിലാണ് സംഭവം. തേലപ്പിള്ളി പുത്തൻതോടിൽ അസുഖബാധിതനായ അരവിന്ദാക്ഷനും ഭാര്യ സുലതയും വിദ്യാർത്ഥിനിയായ മകളും താമസിക്കുന്ന വീടിന്റെ ശുചിമുറി അയൽക്കാരന്റെ അതിർത്തിയോട് നിയമാനുസൃതമായ അളവ് പാലിക്കാതെയാണ് നിർമിച്ചതെന്ന പരാതിയെതുടർന്നാണ് ഓംബുഡ്സ്മാന് നഗരസഭ നടപടിയെടുക്കണമെന്ന് വിധിച്ചത്.ജൂൺ മാസം ആദ്യവാരം ചേർന്ന
എ.ഐ.വൈ.എഫ് എടതിരിഞ്ഞി സെൻ്ററിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു
'എസ്.ഡി.പി.ഐ - ആർ.എസ്.എസ് തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക' - എ.ഐ.വൈ.എഫ് എടതിരിഞ്ഞി സെൻ്ററിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു എടതിരിഞ്ഞി : എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'എസ്.ഡി.പി.ഐ - ആർ.എസ്.എസ് തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക' എന്ന മുദ്രാവാക്യം ഉയർത്തി എടതിരിഞ്ഞി സെൻ്ററിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു.എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് വി.ആർ അഭിജിത്ത് അധ്യക്ഷത വഹിച്ചു.